വാക്സിന്‍ രജിസ്ട്രേഷന് മൊബൈല്‍ ഫോണും ഇന്‍റര്‍നെറ്റുമില്ല ; യുപിയിലെ ഗ്രാമീണര്‍ പ്രതിസന്ധിയില്‍

User

ലഖ്​നോ: ഇന്ത്യയില്‍ 18 വയസിന്​ മുകളിലുള്ളവര്‍ക്ക് കോവിഡ്​​ വാക്​സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയെങ്കിലും വാക്സിന്റെ ക്ഷാമം മൂലം ഇത് നടന്നില്ല . വാക്​സിന്‍ ലഭിക്കുന്നതിനായി കോവിന്‍ വെബ്​സൈറ്റ്​, ആരോഗ്യസേതു ആപ്​ അല്ലെങ്കില്‍ ഉമങ്​ ആപ്​ വഴി രജിസ്​റ്റര്‍ ചെയ്യേണ്ടതുണ്ട് . നേരിട്ട്​ പോയി വാക്​സിനെടുക്കാന്‍ കഴിയുന്ന സാഹചര്യം നിലവിലില്ല. ഇത്​ ഇന്ത്യയിലെ ഗ്രാമങ്ങളില്‍ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നെന്നാണ് ​ റിപ്പോര്‍ട്ടുകള്‍. മൊബൈല്‍ ഫോണും ഇന്‍റര്‍നെറ്റും ഇല്ലാത്തതിനാല്‍ യു.പിയിലെ ഗ്രാമങ്ങളിലുള്ളവര്‍ക്ക്​ വാക്​സിനായി ഇനിയും […]

ട്രിപ്പിള്‍ ലോക്ക്ഡൌണ്‍: മാര്‍ഗനിര്‍ദേശങ്ങള്‍ ഉടന്‍

User

വിവിധ ജില്ലകളില്‍ പ്രഖ്യാപിച്ച ട്രിപ്പിള്‍ ലോക്ക്ഡൌണ്‍ സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ഉടന്‍ പുറത്തിറക്കും.. തിരുവനന്തപുരം, തൃശ്ശൂര്‍, എറണാകുളം, മലപ്പുറം ജില്ലകളിലാണ് നാളെ മുതല്‍ ട്രിപ്പിള്‍ ലോക് ഡൗണ്‍ ആരംഭിക്കുക.. മറ്റ് ജില്ലകളില്‍ നിലവിലുള്ള പൊതു നിയന്ത്രണങ്ങള്‍ അതേപടി തുടരും.. സംസ്ഥാനത്ത് നാളെ അവസാനിക്കേണ്ട ലോക്ക്ഡൌണ്‍ മെയ് 23 വരെയാണ് നീട്ടിയിരിക്കുന്നത്.. കോവിഡ് കേസുകളില്‍ കുറവില്ലാത്ത സാഹചര്യത്തിലാണ് കൂടുതല്‍ കേസുകളുള്ള ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ക്ഡൌണ്‍ ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. കോവിഡിന്‍റെ ഒന്നാംഘട്ടത്തില്‍ […]

കടല്‍ക്ഷോഭം, മഴ കാറ്റ്, തീരദേശജീവിതം ദുരിതപൂര്‍ണം; തിരുവനന്തപുരം വലിയതുറ കടല്‍പാലത്തിന്റെ ഒരു ഭാഗം താഴ്ന്നു

User

തിരുവനന്തപുരം: സംസ്ഥാനത്ത് കടല്‍ക്ഷോഭം അതിരൂക്ഷമായതോടെ തീരദേശ ജീവിതം ദുരിതപൂര്‍ണമായി. മിക്ക ജില്ലകളിലും ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തുറന്നു. പലയിടത്തും പെരുമഴ പെയ്തതിനെ തുടര്‍ന്ന് വീടുകളിലും റോഡുകളിലും വെള്ളം കയറി. തിരുവനന്തപുരം വലിയതുറ കടല്‍പാലത്തിന്റെ ഒരു ഭാഗം താഴ്ന്നു. വിള്ളലുണ്ടായതിനെത്തുടര്‍ന്നാണ് കടല്‍പാലം ചെരിഞ്ഞത്. അപകട സാധ്യത ഉള്ളതിനാല്‍ ഗേറ്റ് പൂട്ടിയിരിക്കുകയാണ്. പൊലിസ് കാവലും ഏര്‍പ്പെടുത്തിയിട്ടുണ്ട്. തൃശ്ശൂരില്‍ രാത്രി ശക്തമായ കാറ്റും മഴയും ഉണ്ടായതിന് പിന്നാലെ, തീരമേഖലകളായ എറിയാട്, ചാവക്കാട്, കൈപ്പമംഗലം എന്നിവിടങ്ങളില്‍ കടല്‍ […]

പച്ചക്കറി ലോറിയില്‍ മദ്യക്കടത്ത്; കടത്താന്‍ ശ്രമിച്ചത് 18 പെട്ടി മദ്യം; നാദാപുരം സ്വദേശി പിടിയില്‍

User

കണ്ണൂര്‍: പച്ചക്കറിയുടെ മറവില്‍ കടത്തിയ 18 പെട്ടി മദ്യം എക്സൈസ് സംഘം പിടികൂടി.ലോറി ഡ്രൈവറെ അറസ്റ്റു ചെയ്തു. പച്ചക്കറിയുടെ മറവില്‍ മിനി ലോറിയില്‍ കര്‍ണ്ണാടകയില്‍ നിന്നും കടത്തുകയായിരുന്ന 18 കെയിസ് മദ്യമാണ് അതിര്‍ത്തിയില്‍ പരിശോധന നടത്തുന്നതിനിടെ കൂട്ടുപുഴ എക്സൈസ് സംഘം പിടികൂടിയത്.രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു പരിശോധന. ഇതുമായി ബന്ധപ്പെട്ട് നാദാപുരം കല്ലാച്ചി സ്വദേശി സി. സി. രതീഷ് (39) നെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. മദ്യം കടത്താന്‍ ഉപയോഗിച്ച മിനിലോറിയും […]

12കാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യാന്‍ കൂട്ട് നിന്നും; സ്​ത്രീക്ക്​ 33 വര്‍ഷങ്ങള്‍ക്ക്​ ശേഷം തടവ് ശിക്ഷ വിധിച്ചു കോടതി

User

ലഖ്​നോ: 12 വയസ്സുകാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യാന്‍ കൂട്ടുനിന്ന സ്​ത്രീക്ക്​ 33 വര്‍ഷങ്ങള്‍ക്ക്​ ശേഷം തടവുശിക്ഷ വിധിച്ചു കോടതി. രാംവതി എന്ന സ്ത്രീക്കാണ് അഡീഷനല്‍ സെഷന്‍സ്​ ജഡ്​ജ്​ പരമേശ്വര്‍ പ്രസാദ്​ വ്യാഴാഴ്ച ശിക്ഷ വിധിച്ചത്​. അഞ്ചുവര്‍ഷം തടവുശിക്ഷയും,15000 രൂപ പിഴയുമാണ് ശിക്ഷ. 1988 ജൂണ്‍ 30 നാണ്​ കേസിന്​ ആസ്​പദമായ സംഭവം. ജൂണ്‍30ന്​ രാത്രിയില്‍ വിവാഹത്തില്‍ പ​ങ്കെടുക്കുന്നതിനായി പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. പിന്നീട്​ രാംവതിയും പെണ്‍കുട്ടിയുടെ അമ്മയും ചേര്‍ന്ന്​ മൂന്നുപേര്‍ക്ക്​ […]

കുട്ടികള്‍ക്ക്​ വാക്​സിന്‍ നല്‍കുന്നത്​ തല്‍ക്കാലത്തേക്ക്​ മാറ്റിവയ്ക്കണം; വികസിത രാജ്യങ്ങളോട്​ ലോകാരോഗ്യസംഘടന

User

ജനീവ: കുട്ടികള്‍ക്ക്​ വാക്​സിന്‍ നല്‍കുന്നത്​ തല്‍ക്കാലത്തേക്ക്​ മാറ്റിവെക്കണമെന്ന്​ വികസിത രാജ്യങ്ങളോട് അഭ്യര്‍ത്ഥിച്ച്‌​ ലോകാരോഗ്യസംഘടന. കുട്ടികള്‍ക്ക്​ നല്‍കാനായി മാറ്റിവെച്ച വാക്​സിന്‍ ദരിദ്ര രാജ്യങ്ങള്‍ക്ക്​ നല്‍കണമെന്നും ജനീവയില്‍ നടന്ന വെര്‍ച്വല്‍ കോണ്‍ഫറന്‍സില്‍ ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ്​ അദാനോം ആവശ്യപ്പെട്ടു.വരുമാനം കുറവുള്ള രാജ്യങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്​ പോലും വാക്​സിന്‍ ലഭ്യമായിട്ടില്ലെന്നും ഈ സാഹചര്യത്തില്‍ കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും മാറ്റിവച്ചിരിക്കുന്ന വാക്​സിന്‍ വരുമാനം കുറഞ്ഞ രാജ്യങ്ങള്‍ക്ക്​ നല്‍കാന്‍ വികസിത രാജ്യങ്ങള്‍ തയാറാവണമെന്നാണ് അദ്ദേഹം ആവഷ്യപ്പെട്ടത്.

ക്യാന്‍സറിനെ പുഞ്ചിരി കൊണ്ട് നേരിട്ട നന്ദു ഇനി ഓര്‍മ; അന്ത്യo ഇന്ന് പുലര്‍ച്ചെ

User

കാന്‍സര്‍ ബാധിതനായിരുന്ന നന്ദു മഹാദേവ നിര്യാതനായി. 27 വയസ്സായിരുന്നു. കോഴിക്കോട് എംവിആര്‍ കാന്‍സര്‍ സെന്‍ററില്‍ ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു മരണം സംഭവിച്ചത്. തിരുവനന്തപുരം ഭരതന്നൂര്‍ സ്വദേശിയാണ്. ക്യാന്‍സര്‍ ബാധിതനായെങ്കിലും രോഗത്തോടുള്ള നന്ദുവിന്‍റെ പോരാട്ടമാണ് അവനെ എല്ലാവര്‍ക്കും പരിചിതനാക്കിയത്. സമൂഹ മാധ്യമങ്ങളിലൂടെ സമാന അനുഭവത്തിലൂടെ കടന്നുപോകുന്നവര്‍ക്ക് വലിയ ധൈര്യമാണ് നന്ദു നല്‍കിയിരുന്നത്. സുഹൃത്തുക്കള്‍ക്കൊപ്പം അടുത്ത ദിവസം മുമ്ബുവരെ നന്ദു ടൂര്‍ പോയിരുന്നു.

ടൗട്ടെ; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആവശ്യക്കാര്‍ക്ക് സഹായമെത്തിക്കണമെന്ന് രാഹുല്‍

User

ന്യൂഡല്‍ഹി: ടൗട്ടെ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സഹായം ആവശ്യമുള്ളവര്‍ക്ക് സാധ്യമായതെല്ലാം ചെയ്ത് കൊടുക്കണമെന്ന് രാഹുല്‍ഗാന്ധി. ‘കേരളം, മഹാരാഷ്ട്ര, ഗോവ, തമിഴ്നാട്, ഗുജറാത്ത്, കര്‍ണാടക എന്നിവിടങ്ങളില്‍ ജാഗ്രതാ മുന്നറിയിപ്പുണ്ട്. പലയിടങ്ങളിലും മഴ ശക്തമാണ്. സഹായം ആവശ്യമുള്ളവര്‍ക്കെല്ലാം എത്തിച്ച്‌ കൊടുക്കണമെന്ന് പ്രവര്‍ത്തകരോട് ആവശ്യപ്പെടുകയാണ്’. രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. കേരളത്തില്‍ നേരിട്ട് ബാധിക്കില്ലെങ്കിലും സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. കനത്ത മഴയെ തുടര്‍ന്ന് വടക്കന്‍ ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് […]

കേരളത്തില്‍ കാലവര്‍ഷം വൈകില്ല; മെയ് 31ന് എത്തുമെന്ന് ഐഎംഡി

User

തിരുവനന്തപുരം: തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം മെയ് 31ന് കേരളത്തില്‍ എത്താന്‍ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അവരുടെ മോഡല്‍ അനുമാനങ്ങളില്‍ നാല് ദിവസം വരെ മുന്നോട്ടോ പിന്നോട്ടോ ആവാനുള്ള സാധ്യതയും പറയുന്നുണ്ട്. വെള്ളിയാഴ്ച പുറത്തിറക്കിയ കാലാവസ്ഥാ വകുപ്പിന്റെ റിപ്പോര്‍ട്ടിലാണ് പുതിയ അറിയിപ്പ്. നാല് മാസം നീണ്ടു നില്‍ക്കുന്ന തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം സാധാരണ ജൂണ്‍ ആദ്യമാണ് കേരളത്തില്‍ എത്താറുള്ളത്. പുതിയ കാലാവസ്ഥാ പ്രവചനം പ്രകാരം സാധാരണ കാലവര്‍ഷം എത്തുന്ന സമയത്ത് […]

ചൈനക്ക് ഇത് ചരിത്ര നിമിഷം; സുറോങ് റോവര്‍ വിജയകരമായി ചൊവ്വയില്‍ ഇറങ്ങി

User

ബെയ്ജിങ്: ചൈനയുടെ ടിയാന്‍വെന്‍-1 ചൊവ്വാ പര്യവേഷണ ദൗത്യം വിജയകരം. ശനിയാഴ്ച പുലര്‍ച്ചെയോടെ സുറോങ് റോവര്‍ സുരക്ഷിതമായി ചൊവ്വയില്‍ ഇറക്കിയാണ് ചൈന ചരിത്രം കുറിച്ചത്. നാസയുടെ ചൊവ്വാ ദൗത്യ പേടകം പെഴ്സിവീയറന്‍സ് ചൊവ്വയിലിറങ്ങിയതിന് തൊട്ടുപിന്നാലെയാണ് ചൈനയും ചൊവ്വാ ദൗത്യവും വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കുന്നത്.കഴിഞ്ഞ വര്‍ഷം ജൂലായ് 23നാണ് ടിയാന്‍വെന്‍ 1 ബഹിരാകാശ പേടകം ചൊവ്വാ ദൗത്യം ആരംഭിച്ചത്. ഇക്കഴിഞ്ഞ ഫെബ്രുവരി 24നാണ് ടിയാന്‍വെന്‍ ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിയത്.തുടര്‍ന്ന് മൂന്ന് മാസത്തോളം ചൊവ്വയെ വലംവെച്ച ശേഷമാണ് […]

Subscribe US Now