അച്ഛനാകുന്ന സന്തോഷം പങ്കുവെച്ച കോലിക്ക്‌ അഭിനന്ദനങ്ങളുമായി ക്രിക്കറ്റ് ലോകം

author

ന്യൂഡല്‍ഹി: അച്ഛനാകാന്‍ പോകുന്ന സന്തോഷം പങ്കുവെച്ച ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിക്ക് അഭിനന്ദനങ്ങളുമായി ക്രിക്കറ്റ് ലോകം.വ്യാഴാഴ്ച സോഷ്യല്‍ മീഡിയയിലൂടെയാണ് തനിക്കും ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്ക ശര്‍മയ്ക്കും കുഞ്ഞ് പിറക്കാന്‍ പോകുന്ന വിവരം കോലി പങ്കുവെച്ചത്.
‘ഞങ്ങളിനി മൂന്ന്, 2021 ജനുവരിയില്‍ വരും’ എന്ന കുറിപ്പോടെ ഗര്‍ഭിണിയായ അനുഷ്കയെ ചേര്‍ത്തുപിടിച്ചു നില്‍ക്കുന്ന ചിത്രമാണ് കോലി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. അനുഷ്കയും ഇതേ ചിത്രം ഷെയര്‍ ചെയ്തിട്ടുണ്ട്.

ഇതോടെ ക്രിക്കറ്റ് ലോകത്തു നിന്ന് ഇരുവര്‍ക്കും അഭിനന്ദനങ്ങളുടെ പ്രവാഹമാണ്. ബിസിസിഐയും കോലിയുടെ ഐപിഎല്‍ ടീം ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സും താരത്തിന്റെ പോസ്റ്റ് ഷെയര്‍ ചെയ്ത് അഭിനന്ദനമറിയിച്ചു.

ഇന്ത്യന്‍ താരങ്ങളായ ഹര്‍ഭജന്‍ സിങ്, അജിങ്ക്യ രഹാനെ, ചേതേശ്വര്‍ പൂജാര, ഉമേഷ് യാദവ്, ശിഖര്‍ ധവാന്‍, ഇഷാന്ത് ശര്‍മ, കെ.എല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, യൂസ്വേന്ദ്ര ചാഹല്‍ മുന്‍ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്സണ്‍, വിന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയില്‍, ദക്ഷിണാഫ്രിക്കന്‍ താരം ഫാഫ് ഡുപ്ലെസിസ് തുടങ്ങിയവരെല്ലാം തന്നെ കോലിക്കും അനുഷ്കയ്ക്കും അഭിനന്ദനങ്ങള്‍ അറിയിച്ച്‌ കമന്റ് ചെയ്തിട്ടുണ്ട്.

2017 ഡിസംബര്‍ 11-ന് ഇറ്റലിയിലെ ടസ്കനിലെ ഹെറിറ്റേജ് റിസോര്‍ട്ടായ ബോര്‍ഗോ ഫിനോച്ചിയേറ്റോയിലായിരുന്നു കോലിയുടെയും അനുഷ്കയുടെയും വിവാഹം. ഇറ്റലിയില്‍വച്ച്‌ അതീവ രഹസ്യമായിട്ടായിരുന്നു വിവാഹച്ചടങ്ങുകള്‍. മൂന്നാം വിവാഹവാര്‍ഷികം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിനിടെയാണ് ഇപ്പോള്‍ കുഞ്ഞതിഥി എത്തുന്നത്

Leave a Reply

Your email address will not be published. Required fields are marked *

Next Post

യുഎസില്‍ നാശം വിതച്ച്‌ ലോറ ചുഴലിക്കാറ്റ്

ലൂസിയാന∙ യുഎസിലെ ലൂസിയാനയില്‍ നാശം വിതച്ച്‌ ലോറ ചുഴലിക്കാറ്റ്. നാലുപേര്‍ മരിച്ചു. ഒട്ടേറെ റോഡുകളില്‍ വെള്ളം കയറി. വന്‍ മരങ്ങള്‍ കടപുഴകിവീണു. നൂറ്റാണ്ടിലെ ഏറ്റവും കരുത്തുറ്റ ചുഴലിക്കാറ്റാണ് ലൂസിയാന തീരത്ത് ആഞ്ഞടിച്ചത്. കനത്തകാറ്റില്‍ ഒരു കസിനോയുടെ മേല്‍ക്കൂര നിലംപൊത്തി. കാറ്റഗറി നാല് വിഭാഗത്തില്‍പെട്ട ലോറ ചുഴലിക്കാറ്റ് മണിക്കൂറില്‍ 240 കിലോമീറ്റര്‍ വേഗതിയിലാണ് ആഞ്ഞടിക്കുന്നത് ലൂസിയാനയില്‍ അഞ്ചുലക്ഷത്തിലേറെ വീടുകളിലും ടെക്സസില്‍ ഒരുലക്ഷത്തിലേറെ വീടുകളിലും വൈദ്യുതി ബന്ധം തടസപ്പെട്ടു. കെട്ടിടങ്ങള്‍ പലതും തകര്‍ന്നു. കാറ്റ് […]

You May Like

Subscribe US Now