അടങ്കല്‍ തുരങ്കം പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും ; പ്രതിരോധമന്ത്രിയും പങ്കെടുക്കും

author

ന്യൂഡല്‍ഹി : രാജ്യത്തിന് അഭിമാനമായ അടങ്കല്‍ തുരങ്കം ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും . ലഡാക്കിലേക്കുള്ള സൈനിക നീക്കത്തിന് ഉള്‍പ്പടെ കുതിച്ചുചാട്ടമുണ്ടാക്കാന്‍ പ്രാപ്തിയുള്ള റോത്താംഗിലെ അടല്‍ തുരങ്കം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിക്കും. പ്രധാനമത്രിയെ കൂടാതെ പ്രതിരോധമന്ത്രിയും ചടങ്ങില്‍ പങ്കെടുക്കും . പ്രധാനമന്ത്രി നേരിട്ടെത്തിയാണ് പദ്ധതി ഉദ്ഘാടനം ചെയ്യുന്നത്. ഉദ്ഘാടനത്തിനുള്ള എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയാക്കിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. 3,086 കോടി രൂപ ചെലവിലാണ് പദ്ധതി .

ഹിമാലയന്‍ മലനിരകളെ തുരന്ന് നിര്‍മ്മിച്ച രാജ്യത്തിന്റെ അഭിമാനപദ്ധതിയുടെ ഉദ്ഘാടനത്തിനാണ് പ്രധാനമന്ത്രി നേരിട്ട് എത്തുന്നത്. പത്തു വര്‍ഷം കൊണ്ട് പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷനാണ് അടല്‍തുരങ്കം നിര്‍മ്മിച്ചത്. പ്രധാനമന്ത്രിയുടെ ഏഴുമാസത്തിനു ശേഷമുള്ള നേരിട്ടുപങ്കെടുക്കുന്ന ഉദ്‌ഘാടന പരിപാടിയാണ് ഇത്.

പദ്ധതിയില്‍ ഏറെയും മലയാളിത്തിളക്കമാണ്. മലയാളിയായ ചീഫ് എന്‍ജിനീയര്‍ കണ്ണൂര്‍ സ്വദേശി കെ.പി.പുരുഷോത്തമനാണ് പദ്ധതിക്ക് നേത്വത്വം നല്‍കിയത്. തുരങ്കത്തിന്റെ എഞ്ചീനീയറിംഗ് മാനേജ്മെന്റ് പ്രവര്‍ത്തനങ്ങള്‍ നടത്തിയത് മലയാളിയുടെ നേതൃത്വത്തിലുള്ള കമ്ബനിയാണ് എന്ന പ്രത്യേകതയുമുണ്ട്.മണാലി-ലേ ദേശീയ പാതയിലെ ദൂരം 45 കിലോമീറ്ററിലധികം തുരങ്കം കുറയ്ക്കുമെന്നതാണ് പദ്ധതിയുടെ പ്രധാന്യം.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ജനങ്ങളെ പേടിപ്പിച്ചു ഭരിക്കുന്ന സര്‍ക്കാറിനെതിരെ ഉചിതമായ തീരുമാനമെടുക്കേണ്ട സമയമായെന്ന് സോണിയാ ഗാന്ധി

ജനങ്ങളില്‍ ഭയവും ആശങ്കയും സംഭ്രമവും ഉണ്ടാക്കി ഭരിക്കുന്ന സര്‍ക്കാറാണ് ഇപ്പോള്‍ ഇന്ത്യയില്‍ ഉള്ളതെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. ഇത്തരത്തിലുള്ള സര്‍ക്കാര്‍ ഭരിക്കുന്ന രാജ്യത്ത് കഴിയുമ്ബോള്‍ ഇനങ്ങള്‍ വളരേയധികം ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും ഉചിതമായ തീരുമാനം എടുക്കണമെന്നും അവര്‍ പറഞ്ഞു. അരാജകത്വവും ക്രൂരതയും മോശമായ പെരുമാറ്റവും രാജ്യത്ത് എല്ലായിടത്തും നിലനില്‍ക്കുന്നു. സമൂഹത്തില്‍ വിവേചനത്തിന്റെ അന്തരീക്ഷമാണ് ഉള്ളതെന്നും നിരപരാധികളായ ആളുകള്‍ക്ക് നേരെ അതിക്രമങ്ങള്‍ നിരന്തരം നടന്നുകൊണ്ടിരിക്കുകയാണെന്നും സോണിയാ ഗാന്ധി പറഞ്ഞു. ഇനിയും ഇത്തരത്തിലുള്ള അതിക്രമങ്ങള്‍ […]

You May Like

Subscribe US Now