അടല്‍ റോഹ്തംഗ് തുരങ്കം 29ന് പ്രധാനമന്ത്രി നാടിന് സമര്‍പ്പിക്കും.

author

ശ്രീനഗര്‍ | സമുദ്രനിരപ്പില്‍ നിന്നും 10,000 അടി ഉയരത്തില്‍, 9.02 കി.മീ നീളത്തില്‍ നിര്‍മിച്ചിരിക്കുന്ന അടല്‍ റോഹ്തംഗ് ചുരങ്കം 29ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഇക്കാര്യം പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചതായി ജമ്മുവില്‍ നിന്നുള്ള കേന്ദ്രമന്ത്രി രാം ലാല്‍ മാര്‍കണ്ഡ അറിയിച്ചു. മണാലി-ലഡാക്ക് ഹൈവേയിലെ റോഹ്തംഗ് ചുരത്തിലെ മഞ്ഞു മലകള്‍ക്കടിയിലൂടെയാണ് അടല്‍ തുരങ്കം നിര്‍മിച്ചിരിക്കുന്നത്. ലോകത്തെ ഏറ്റവും നീളം കൂടിയ ഹൈ ആള്‍ട്ടിറ്റിയൂഡ് ഹൈവേ തുരങ്കമായ അടല്‍ റോഹ്കംഗ് തുരങ്കം അരിയപ്പെടുന്നത്.

മഞ്ഞുകാലത്ത് ആറുമാസത്തോളം അടഞ്ഞു കിടക്കുന്ന ചുരം ഒഴിവാക്കി തുരങ്കം വഴി ഇനി യാത്രചെയ്യാം. ലഡാക്കിലേക്കുള്ള ദൂരം 46 കിലോമീറ്റര്‍ കുറയുകയും ചെയ്യും. യാത്രാസമയത്തില്‍ അഞ്ചുമണിക്കൂര്‍ ലാഭിക്കാമെന്നുമാണ് റിപ്പോര്‍ട്ട്.

തുരങ്കത്തിലൂടെയുള്ള ഗതാഗതം ഉദ്ഘാടനം ചെയ്യുന്നതോടെ കാലങ്ങളായി സൈനികരും ഈ ഭാഗത്തെ ജനങ്ങളും അനുഭവിക്കുന്ന യാത്രാദുരിതത്തിന് അറുതി വരുമെന്നും ഇത് സാമ്ബത്തികവും സാമൂഹികപരവുമായി വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്നും രാം ലാല്‍ മാര്‍കണ്ഡ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

സംസ്ഥാനത്ത് കൃഷിമേഖലയിലെ അടിസ്ഥാനസൗകര്യ വികസനത്തിനായി 4500 കോടി അനുവദിച്ച്‌ കേന്ദ്രം: നന്ദി അറിയിച്ച്‌ കൃഷിമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കൃഷിമേഖലയിലെ അടിസ്ഥാനസൗകര്യ വികസനത്തിനായി 4500 കോടി അനുവദിച്ച്‌ കേന്ദ്രം. ഇതിന്റെ പശ്ചാത്തലത്തില്‍ കൃഷി മന്ത്രി വി.എസ്.സുനില്‍കുമാര്‍ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറുമായി വിഡിയോ കോണ്‍ഫറന്‍സില്‍ ചര്‍ച്ച നടത്തുകയും നന്ദി അറിയിക്കുകയും ചെയ്‌തു. ഈ തുകയ്ക്ക് പ്രാഥമിക സഹകരണ സംഘങ്ങള്‍, കാര്‍ഷികോല്‍പാദന കമ്ബനികള്‍ എന്നിവയുടെ നേതൃത്വത്തില്‍ അടിസ്ഥാനസൗകര്യ വികസനം നടപ്പാക്കാനാണ് സംസ്ഥാനത്തിന്റെ തീരുമാനം. യന്ത്രവല്‍ക്കരണവും തൊഴില്‍സേനയുടെ പ്രവര്‍ത്തനവും ശക്തിപ്പെടുത്തുന്നതിനായി കസ്റ്റം ഹയറിങ് സെന്ററുകള്‍ ആരംഭിക്കും. താങ്ങുവില പ്രഖ്യാപനത്തില്‍ […]

You May Like

Subscribe US Now