അടുത്ത നിയമസഭയില്‍ വലതുപക്ഷം ശൂന്യമായിരിക്കും, ജോസ് കെ മാണിയുടെ മുന്നണി മാറ്റത്തിന് പിന്നാലെ ഹരീഷ്

author

കോഴിക്കോട്: കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം എല്‍ഡിഎഫില്‍ എത്തിയതിന് പിന്നാലെ പിണറായി വിജയന്‍ സര്‍ക്കാരിനെ പുകഴ്ത്തി നടന്‍ ഹരീഷ് പേരടി രംഗത്ത്. പ്രകടന പത്രികയില്‍ പറഞ്ഞ 600 കാര്യങ്ങളില്‍ 570തും സര്‍ക്കാര്‍ നടപ്പാക്കിയതിനെ ഹരീഷ് പേരടി അഭിനന്ദിച്ചു. ജോസ് കെ മാണിയെ പോലുളള ആളുകള്‍ ഇടത്തേക്ക് വരാന്‍ കാത്ത് നില്‍ക്കുകയാണ് എന്നും അടുത്ത നിയമസഭയില്‍ വലതുപക്ഷം ശൂന്യമായിരിക്കും എന്നും ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചു.

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് കുറിപ്പ്: ” പ്രിയപ്പെട്ട സഖാവേ എന്താണ് പരിപാടി?.. ഇപ്പം ജോസ് കെ. മാണി വന്നു.. .ഇനിയും ആളുകള്‍ ഇടത്തോട്ട് വരാന്‍ കാത്തിരിക്കുന്നു.. ഈ മഹാമാരിയുടെ കാലത്തും നിങ്ങളിങ്ങനെ ജനക്ഷേമ പ്രവര്‍ത്തനങ്ങളുമായി ഭരണം തുടര്‍ന്നാല്‍ പ്രതിപക്ഷം എന്ന സംവിധാനമേയില്ലാതാവും… പറയുന്നത് തെറ്റാണെന്നറിയാം എന്നാലും പറയുകയാണ്.

നമ്മുടെ പ്രകടന പത്രികയില്‍ പറഞ്ഞ 600 കാര്യങ്ങളില്‍ 570 തും നടപ്പിലാക്കിയില്ലെ… ഇനി ബാക്കിയുള്ള 30 എണ്ണം നടപ്പിലാക്കണ്ട… അതിന്റെ പേരില്‍ ആ പാവങ്ങള്‍ ഒരു അഞ്ച് സീറെറങ്കിലും പിടിച്ചോട്ടെ… താങ്കളുടെ പേര് പിണറായി വിജയന്‍ എന്നായതുകൊണ്ട് ബാക്കിയുള്ള മുപ്പതും നടപ്പാക്കിയിട്ടെ താങ്കള്‍ തിരഞ്ഞെടുപ്പിനെ നേരിടുകയുള്ളു എന്നറിയാം… പക്ഷെ അടുത്ത നിയമസഭയില്‍ വലതുപക്ഷം ശൂന്യമായിരിക്കും എന്ന് മാത്രം… അഭിവാദ്യങ്ങള്‍..”

Leave a Reply

Your email address will not be published. Required fields are marked *

Next Post

പമ്ബാസ്‌നാനത്തിന് ഭക്തരെ അനുവദിക്കണം; തീര്‍ഥാടനം വരുമാനസ്രോതസ്സായി മാത്രം കരുതാന്‍ പാടില്ലെന്നും സര്‍ക്കാരിനോട് എന്‍എസ്‌എസ്

ചങ്ങനാശ്ശേരി: ശബരിമല മല കയറുമ്ബോള്‍ മാസ്‌ക് ധരിക്കേണ്ടിവന്നാല്‍ അത് ഒട്ടേറെ ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന്് എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. തീര്‍ത്ഥാടനത്തോടനുബന്ധിച്ച്‌ ശബരിമലയിലും പമ്ബയിലും എരുമേലിയിലും കര്‍ശനനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. അനുഷ്ഠാനമൂല്യം ചോര്‍ന്നു പോകാതെ തീര്‍ത്ഥാടനം അനുഷ്ഠിക്കുവാന്‍ ഭക്തജനങ്ങളെ സഹായിക്കും വിധമായിരിക്കണം നിയന്ത്രണമെന്നും അദ്ദേഹം പറഞ്ഞു. സന്നിധാനത്ത് തീര്‍ത്ഥാടകര്‍ക്ക് മാനദണ്ഡങ്ങളില്‍ നിന്ന് വിരിവയ്ക്കുന്നതിന് അനുമതി വേണം. പത്തനംതിട്ട, കോട്ടയം ജില്ലകളിലെങ്കിലും നിരോധനാജ്ഞ തീര്‍ത്ഥാടകര്‍ക്ക് ബാധകമാക്കരുത്. പമ്ബാസ്‌നാനം, ബലിതര്‍പ്പണം, നെയ്യഭിഷേകം തുടങ്ങിയവയ്ക്ക് ഓരോ […]

Subscribe US Now