അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം; ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു

author

പൂഞ്ച്: ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയില്‍ വീണ്ടും പാകിസ്താന്‍റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം. പൂഞ്ച് ജില്ലയിലെ മാന്‍കോട്ട് സെക്ടറിലാണ് പാക് സേന വെടിവെപ്പ് നടത്തിയത്. പുലര്‍ച്ചെ 3.20നായിരുന്നു പ്രകോപനപരമായ ആക്രമണം.

ചെറിയ ആയുധങ്ങള്‍ കൊണ്ട് വെടിവെപ്പും മോര്‍ട്ടാര്‍ ഉപയോഗിച്ച്‌ ഷെല്ലാക്രമണവും നടത്തിയെന്നാണ് ദേശീയ വാര്‍ത്താ ഏജന്‍സി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തത്. പാക് വെടിവെപ്പിന് പിന്നാലെ ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു.

ഒക്ടോബര്‍ ഒന്നിന് കുപ്​വാരയിലെ നൗഗാം മേഖലയിലെയും പൂഞ്ചിലെയും ​ഇന്ത്യന്‍ പോസ്​റ്റുകള്‍ക്ക് നേരെ പാക്സൈന്യം നടത്തിയ വെടിവെപ്പിലും ഷെല്ലാക്രമണത്തിലും മൂന്നു​ സൈനികര്‍ വീരമ്യത്യു വരിച്ചിരുന്നു. അഞ്ച്​ സൈനികര്‍ക്ക്​ പരിക്കേല്‍ക്കുകയും ചെയ്തു.

നിയന്ത്രണരേഖയിലെ ഇന്ത്യന്‍ പോസ്​റ്റുകള്‍ക്ക്​ നേരെ പാക്​ സൈന്യം മോര്‍ട്ടാര്‍ ഷെല്ലാക്രമണവും വെടിവെപ്പും തുടരുകയാണ്​. കഴിഞ്ഞ എട്ടു മാസങ്ങള്‍ക്കിടെ 3000ലധികം വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങളാണ്​ പാക് സൈന്യം നടത്തിയതെന്നാണ്​ റിപ്പോര്‍ട്ട്​.

Leave a Reply

Your email address will not be published. Required fields are marked *

Next Post

പ്രതികള്‍ ബലംപ്രയോഗിച്ച്‌ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടു; ഹാഥ്‌രസിലെ പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടതായി മെഡിക്കോ ലീഗല്‍ റിപ്പോര്‍ട്ട്

ലക്‌നൗ: ഹാഥ്‌രസിലെ പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടതായി മെഡിക്കോ ലീഗല്‍ റിപ്പോര്‍ട്ട്. പ്രാഥമിക പരിശോധനയില്‍ പ്രതികള്‍ ബലംപ്രയോഗിച്ച്‌ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായും അലിഗഡ് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം ലൈംഗിക പീഡനവിവരം പെണ്‍കുട്ടി ഡോക്ടര്‍മാരെ അറിയിക്കുന്നത് എട്ട് ദിവസത്തിന് ശേഷമാണ്. അബോധവാസ്ഥയിലായതിനെ തുടര്‍ന്നാണ് പെണ്‍കുട്ടിക്ക് ഈ വിവരം അറിയിക്കാന്‍ കഴിയാതിരുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സെപ്റ്റംബര്‍ 14നാണ് കൂട്ടബലാത്സംഗത്തിനിരയായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് സൂചന. ഇതിന്റെ […]

You May Like

Subscribe US Now