അതിര്‍ത്തി സംഘര്‍ഷം; പുതിയ തന്ത്രങ്ങള്‍ തീരുമാനിക്കാന്‍ ഉന്നതതല യോഗം വിളിച്ച്‌ ദേശീയ സുരക്ഷ ഉപദേഷ്ടാവ്

author

ന്യൂഡല്‍ഹി : അതിര്‍ത്തിയില്‍ സംഘ‍ര്‍ഷ സാധ്യത നിലനില്‍ക്കെ പുതിയ തന്ത്രങ്ങള്‍ തീരുമാനിക്കാന്‍ ഉന്നതതല യോഗം വിളിച്ച്‌ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍. പ്രതിരോധ, വിദേശകാര്യ സെക്രട്ടറിമാരും ഉന്നതതല യോഗത്തില്‍ പങ്കെടുക്കും.

അതേസമയംകോര്‍ കമാന്‍ഡര്‍മാരുടെ കൂടിക്കാഴ്ച അടുത്തയാഴ്ച നടക്കുമെന്നാണ് വിവരം. അതിര്‍ത്തിയിലെ സംഘര്‍ഷം പരിഹരിക്കാന്‍ നേരത്തെ ഇന്ത്യയും ചൈനയും അഞ്ചിന ധാരണ പ്രഖ്യാപിച്ചിരുന്നു.

സേനകള്‍ക്കിടയില്‍ ഉചിതമായ അകലം പാലിക്കുമെന്നും പിന്‍മാറ്റം വേഗത്തില്‍ നടപ്പാക്കുമെന്നും ഇരു രാജ്യങ്ങളും നടത്തിയ സംയുക്ത പ്രസ്താവന വ്യക്തമാക്കുന്നു. മോസ്ക്കോവില്‍ നടന്ന വിദേശകാര്യമന്ത്രിമാരുടെ നിര്‍ണ്ണായക ചര്‍ച്ചക്ക് ശേഷമാണ് ധാരണ പ്രഖ്യാപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 46 ലക്ഷം പിന്നിട്ടു; കേരളത്തില്‍ ലക്ഷം കടന്നു

ന്യൂഡല്‍ഹി | രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 46 ലക്ഷം പിന്നിട്ടു. വേള്‍ഡോ മീറ്ററിന്റെ കണക്കുപ്രകാരം ഇന്ത്യയിലെ കൊവിഡ് ബാധിതരുടെ എണ്ണം 4,657,379ത്തിലെത്തി. പുതുതായി ആയിരത്തിലധികം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായും കണക്കുകളുണ്ട്. എന്നാല്‍ ഔദ്യോഗിക കണക്ക് പുറത്തുവരുന്നതേയുള്ളൂ. രാജ്യത്തെ ആകെ രോഗികളില്‍ 48 ശതമാനവും മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്ര സംസ്ഥാനങ്ങളില്‍ നിന്നാണ്. മഹാരാഷ്ട്രയില്‍ ഇന്നലെ കാല്‍ ലക്ഷത്തിനടുത്ത് രോഗികളുണ്ടായതോടെ ആകെ രോഗികളുടെ എണ്ണം 10 ലക്ഷം കടന്നു. ആന്ധ്രയില്‍ 9,999 പേരും […]

You May Like

Subscribe US Now