അതിവേഗ പാത: നിലപാട്​ മാറ്റത്തില്‍ ഇടത്​ അണികളില്‍ ആശങ്ക

author

കോ​ഴി​ക്കോ​ട്​: അ​തി​വേ​ഗ പാ​ത പ്ര​തി​രോ​ധ സ​മ​രം ഇ​ട​തു​പ​ക്ഷ പാ​ര്‍​ട്ടി​ക​ളെ വെ​ട്ടി​ലാ​ക്കു​ന്നു. കേ​ര​ള​ത്തി​െന്‍റ ജൈ​വി​ക പാ​രി​സ്ഥി​തി​ക ഘ​ട​ന​ ത​ക​ര്‍​ക്കു​ക​യും സം​സ്ഥാ​ന​ത്തെ ക​ട​ക്കെ​ണി​യി​ലാ​ക്കു​ക​യും ചെ​യ്യു​ന്ന പ​ദ്ധ​തി ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ഴി​ഞ്ഞ സ​ര്‍​ക്കാ​റി​െന്‍റ കാ​ല​ത്ത്​​ സ​മ​രം ചെ​യ്​​ത​വ​ര്‍ ഇ​പ്പോ​ള്‍ നി​ല​പാ​ട്​ മാ​റ്റി​യ​ത്​ പ്രാ​ദേ​ശി​ക ത​ല​ത്തി​ല്‍ പാ​ര്‍​ട്ടി നേ​തൃ​ത്വ​ത്തെ​യും അ​ണി​ക​ളെ​യും കു​ഴ​ക്കു​ക​യാ​ണ്​.

2012ല്‍ ​അ​തി​വേ​ഗ പാ​ത​യു​മാ​യി യു.​ഡി.​എ​ഫ്​ സ​ര്‍​ക്കാ​ര്‍ മ​​ന്നോ​ട്ടു​പോ​യ വേ​ള​യി​ല്‍ പ​ദ്ധ​തി ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ അ​തി​വേ​ഗ പ്ര​തി​രോ​ധ സ​മി​തി​യു​ടെ കീ​ഴി​ല്‍ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക്​ ചു​ക്കാ​ന്‍ പി​ടി​ച്ച​തു സി.​പി.​എം പാ​ര്‍​ട്ടി ഭാ​ര​വാ​ഹി​ക​ളും അം​ഗ​ങ്ങ​ളും അ​നു​ഭാ​വി​ക​ളും ഉ​ള്‍​പ്പെ​ട്ട ജ​ന​കീ​യ ക​മ്മി​റ്റി​ക​ളാ​യി​രു​ന്നു. വി​വി​ധ ഘ​ട്ട​ങ്ങ​ളി​ല്‍ സെ​ക്ര​​ട്ടേ​റി​യ​റ്റ്​ മാ​ര്‍​ച്ചും ക​ല​ക്​​ട​റേ​റ്റ്​ മാ​ര്‍​ച്ചും ഉ​ള്‍​പ്പെ​ടെ ഏ​റെ ജ​ന​കീ​യ സ​മ​ര​ങ്ങ​ളാ​ണ്​ പ​ത്തു ജി​ല്ല​ക​ളി​ലാ​യി ന​ട​ന്ന​ത്. ക​ണ്ണൂ​ര്‍, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, ത​ൃ​ശൂ​ര്‍, കോ​ട്ട​യം തു​ട​ങ്ങി​യ ജി​ല്ല​ക​ളി​ലെ പ​ല പ്രാ​ദേ​ശി​ക ക​മ്മി​റ്റി​ക​ളും ജി​ല്ല ക​മ്മി​റ്റി​ക​ളും പൂ​ര്‍​ണ​മാ​യും പാ​ര്‍​ട്ടി നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ള്‍ ന​ട​ത്തി​യ​ത്. ഇ​തേ​തു​ട​ര്‍​ന്ന്​ പ​ദ്ധ​തി ഒ​ഴി​വാ​ക്കി​യ​താ​യി 2014ല്‍ ​അ​ന്ന​ത്തെ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി സ​മ​ര​സ​മി​തി നേ​താ​ക്ക​ള്‍​ക്ക്​ ഉ​റ​പ്പു​ന​ല്‍​കി​യ​താ​യി​രു​ന്നു.

എ​ല്‍.​ഡി.​എ​ഫ്​ സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​തോ​ടെ രൂ​പ​രേ​ഖ​യി​ല്‍ മാ​റ്റം ​വ​രു​ത്തി െറ​യി​ല്‍ പാ​ള​ത്തി​ന്​​ സ​മാ​ന്ത​ര​മാ​യി പാ​ത​ക്ക്​ സ​ര്‍​വേ പൂ​ര്‍​ത്തി​യാ​ക്കി. ന​ഗ​ര​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള അ​ലൈ​ന്‍​മെന്‍റ്​ ആ​യ​തോ​ടെ ഏ​റെ കു​ടി​യൊ​ഴി​പ്പി​ക്ക​ല്‍ വേ​ണ്ടി വ​രു​മെ​ന്നാ​ണ്​ ആ​ശ​ങ്ക. പ​ദ്ധ​തി​ത​ന്നെ ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മു​യ​ര്‍​ത്തി പ്ര​തി​രോ​ധ സ​മി​തി​ക​ള്‍ സ​ജീ​വ​മാ​കു​േ​മ്ബാ​ള്‍ അ​ലൈ​ന്‍​െ​മ​ന്‍​റ് മാ​റ്റ​ണ​മെ​ന്നാ​വ​ശ്യ​െ​പ്പ​ട്ടു​ള്ള ജ​ന​കീ​യ സ​മ​ര​ങ്ങ​ള്‍​ക്കാ​ണ്​ സി.​പി.​എം ഉ​ള്‍​പ്പെ​ടെ​ ഇ​ട​തു​ക​ക്ഷി​ക​ള്‍ നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ജമ്മു കാശ്മീരില്‍ സുരക്ഷാസേന ര​ണ്ടു ഭീ​ക​ര​രെ വ​ധി​ച്ചു

ജ​മ്മു​കാ​ഷ്മീ​രി​ല്‍ ഉ​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ സൈ​ന്യം ര​ണ്ടു ഭീ​ക​ര​രെ വ​ധി​ച്ചു. കാ​ഷ്മീ​രി​ലെ ബ​ഡ്ഗാ​മി​ലാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്.പ്രദേശത്ത് ഭീകരരുടെ സാന്നിദ്ധ്യമുള്ളതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ സേന പ്രദേശത്ത് എത്തിയത്. സൈനികരെ കണ്ട ഭീകരര്‍ ഇവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്നാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.കശ്മീര്‍ പോലീസ്, 50 രാഷ്ട്രീയ റൈഫിള്‍സ്,സിആര്‍പിഎഫ് എന്നിവരുടെ സംയുക്ത സംഘമാണ് ഭീകരരുമായി ഏറ്റുമുട്ടുന്നത്.പ്രദേശം പൂര്‍ണ്ണമായും സുരക്ഷാ സേനയുടെ നിയന്ത്രണത്തിലാണ്.

You May Like

Subscribe US Now