“അതീവ ജാഗ്രത പാലിക്കണം”; അമേരിക്കയില്‍ ഫെബ്രുവരിയോടെ കോവിഡ് മരണങ്ങള്‍ അഞ്ച് ലക്ഷം കടക്കുമെന്ന് വിദഗ്ധര്‍

author

അടുത്ത വര്‍ഷം ഫെബ്രുവരി അവസാനത്തോട് കൂടി അമേരിക്കയിലെ കോവിഡ് മരണം അഞ്ച് ലക്ഷം കടക്കുമെന്ന് പഠനം. രണ്ടാം ലോകമഹായുദ്ധത്തില്‍ അമേരിക്കയ്ക്ക് നഷ്ടപ്പെട്ട ജീവനുകളേക്കാള്‍ കൂടുതലാണിത്. ജനങ്ങളെല്ലാവരും മാസ്ക് ധരിക്കുന്നത് നിര്‍ബന്ധമാക്കിയാല്‍ 1,30,000 മരണങ്ങളെങ്കിലും കുറയ്ക്കാന്‍ കഴിയുമെന്നാണ് പഠനത്തില്‍ പറയുന്നത്.

യൂണിവേഴ്‌സിറ്റി ഓ‍ഫ് വാഷിംഗ്‍ടണിലെ ഇന്‍സ്റ്റിറ്റ്യൂ ട്ട് ഫോര്‍ ഹെല്‍ത്ത് മെട്രിക്‌സ് ആന്‍റ് ഇവാല്വേഷന്‍ (ഐ.എച്ച്‌.എം.ഇ ) വിഭാഗത്തിലെ ഗവേഷകരാണ് പഠനം നടത്തിയത്. ഇതുവരെ വാക്സിന്‍ ലഭ്യമല്ലാത്തതും, ഫലപ്രദമായ കോവിഡ് ചികിത്സകള്‍ കുറവാണെന്നതും, ഈ ശൈത്യകാലത്ത് കോവിഡ് പ്രതിരോധത്തിന്‍റെ കാര്യത്തില്‍ അമേരിക്കയ്ക്ക് കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തുമെന്നും പഠനത്തിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചില്ലെങ്കില്‍ യുവത തെരുവിലിറങ്ങും: രഘുറാം രാജന്‍

ന്യൂഡല്‍ഹി: തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചില്ലെങ്കില്‍ യുവാക്കള്‍ തെരുവിലിറങ്ങുമെന്ന് റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍. സമൂഹ മാധ്യമങ്ങളും വ്യാജവാര്‍ത്തകളും ഉപയോഗിച്ച്‌ ഏറെ കാലം ശ്രദ്ധ തിരിക്കാനാവില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഭവന്‍സ് എസ്.പി.ജെ.ഐ.എം.ആര്‍ സെന്റര്‍ ഫോര്‍ ഫിനാന്‍ഷ്യല്‍ സ്റ്റഡീസ് സംഘടിപ്പിച്ച വെബിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. “ജോലിയില്ലാത്ത ചെറുപ്പക്കാരെ കുറച്ച്‌ കാലത്തേക്ക് ശ്രദ്ധതിരിച്ചുവിടാനാകും. എന്നാല്‍, വേണ്ടത്ര തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചില്ലെങ്കില്‍ അവര്‍ തെരുവിലിറങ്ങും. കാര്യങ്ങള്‍ വഴിതിരിച്ചുവിടാന്‍ സമൂഹ മാധ്യമങ്ങളും വ്യാജവാര്‍ത്തകളുമെല്ലാം ഉപയോഗിക്കാം, പക്ഷേ […]

You May Like

Subscribe US Now