അനുരാഗ് കശ്യപിനെതിരെ ലൈംഗികാരോപണവുമായി പ്രമുഖ നടി; വിശദമായ പരാതി ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മിഷന്‍

author

ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപിനെതിരെ പീഡനാരോപണവുമായി തെലുങ്ക് -ഹിന്ദി നടി പായല്‍ ഘോഷ്. തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ കശ്യപിനെതിരെ പായല്‍ പരസ്യമായി രംഗത്തെത്തി. എബി.എന്‍ തെലുഗു എന്ന മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം ആദ്യം വെളിപ്പെടുത്തിയത്.

ദിവസങ്ങള്‍ക്ക് മുന്‍പ് സംവിധായകന്റെ പേര് വെളിപ്പെടുത്താതെ നടി തനിക്കുണ്ടായ ‘മി ടൂ’ അനുഭവത്തെക്കുറിച്ച്‌ ആരോപണം ഉയര്‍ത്തിയിരുന്നു. മുംബൈ ഇ.ആര്‍.ഡി റോഡില്‍ വസതിയുള്ള ഒരു സംവിധായകനില്‍ നിന്നുമാണ് ദുരനുഭവം ഉണ്ടായതെന്നും അതിനുശേഷം അദ്ദേഹവുമായി ഒരുതരത്തിലുള്ള പരിചയവും പുലര്‍ത്തിയിട്ടില്ലെന്നുമാണ് അവര്‍ പറഞ്ഞിരുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ടാഗ് ചെയ്തുകൊണ്ടാണ് കശ്യപിനെതിരെ നടി ആരോപണം ഉന്നയിച്ചത്. അനുരാഗ് കശ്യപ് തന്നോട് മോശമായി പെരുമാറിയെന്നും അദ്ദേഹത്തിനെതിരെ നടപടി എടുക്കണമെന്നും പായല്‍ ആവശ്യപ്പെട്ടു.

‘ഈ സര്‍ഗ്ഗാത്മക വ്യക്തിയുടെ പിന്നിലുള്ള രാക്ഷസനെ രാജ്യത്തിന് കാട്ടിക്കൊടുക്കണം. ഇത് എന്നെ ദോഷകരമായി ബാധിക്കുമെന്ന് എനിക്കറിയാം, എന്റെ സുരക്ഷ അപകടത്തിലാണ്. എന്നെ സഹായിക്കണം,’ പായല്‍ ട്വീറ്റ് ചെയ്തു.

പായലിന്റെ ട്വീറ്റിന് പിന്നാലെ ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ രംഗത്തെത്തി. വിശദമായ പരാതി സമര്‍പ്പിക്കാന്‍ പായലിനോട് ആവശ്യപ്പെടുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

കാനഡയുടെ മുന്‍ പ്രധാനമന്ത്രി ജോണ്‍ ടര്‍ണര്‍ അന്തരിച്ചു

ടൊറൊന്റോ: കാനഡയുടെ മുന്‍ പ്രധാനമന്ത്രി ആയിരുന്ന ജോണ്‍ ടര്‍ണര്‍ അന്തരിച്ചു. 91 വയസ് ആയിരുന്നു.ലിബറല്‍ പാര്‍ട്ടി നേതാവായിരുന്ന അദ്ദേഹം പ്രധാനമന്ത്രി ആകുന്നതിനു മുമ്ബ് കാനഡയുടെ , ധനകാര്യ മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഉറക്കത്തിലായിരുന്നു മരണം. ആദ്യകാലങ്ങളില്‍ വലിയ പരാജയം അദ്ദേഹത്തിന് നേരിടേണ്ടി വന്നു. 1988ല്‍ 79 ദിവസം മാത്രമായിരുന്നു അദ്ദേഹം പ്രധാനമന്ത്രിയായിരുന്നത്. 1949ല്‍ ബ്രിട്ടീഷ് കൊളംബിയ യില്‍ നിന്ന് ബിരുദം സ്വന്തമാക്കി. ഓക്സ്ഫര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് റോഡ്സ് സ്കോളര്‍ഷിപ്പ് നേടി. നിയമം […]

You May Like

Subscribe US Now