അപകീര്‍ത്തിപ്പെടുത്തുന്നു; റിപ്പബ്ലിക്ക് ടിവിക്കും ടൈംസ് നൗവിനും എതിരെ കേസുമായി പ്രമുഖ നിര്‍മാതാക്കള്‍

author

റിപ്പബ്ലിക് ടിവിക്കും ടൈംസ് നൗവിനും നാല് മാധ്യമ പ്രവര്‍ത്തകര്‍ക്കുമെതിരെ കേസ് ഫയല്‍ ചെയ്ത് ബോളിവുഡിലെ പ്രമുഖ നിര്‍മാതാക്കളും ചലച്ചിത്ര സംഘടനകളും. ബോളിവുഡ് വ്യവസായത്തെ അപകീര്‍ത്തിപ്പെടുത്തിയതായി ചൂണ്ടിക്കാട്ടിയാണ് കേസ് നല്‍കിയിരിക്കുന്നത്.

ബോളിവുഡിലെ 34 മുന്‍നിര നിര്‍മാതാക്കള്‍, നാല് ചലച്ചിത്ര സംഘടനകള്‍ എന്നിവ ചേര്‍ന്നാണ് ന്യൂസ് ചാനലുകളായ റിപ്പബ്ലിക് ടിവിക്കും ടൈംസ് നൗവിനും അതിലെ നാല് മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരേ അപകീര്‍ത്തിക്ക് കേസ് ഫയല്‍ ചെയ്തത്.

ഒക്ടോബര്‍ 12 ന് ഡല്‍ഹി ഹൈക്കോടതിയിലാണ് സിവില്‍ കേസ് ഫയല്‍ ചെയ്തത്.നടന്‍ അമീര്‍ ഖാന്റെ അമീര്‍ ഖാന്‍ പ്രൊഡക്ഷന്‍സ്, സല്‍മാന്‍ ഖാന്റെ ഉടമസ്ഥതയിലുള്ള സല്‍മാന്‍ ഖാന്‍ ഫിലിംസ്, ഷാരൂഖ് ഖാന്റെ ഉടമസ്ഥതയിലുള്ള റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റ് എന്നിവ ഉള്‍പ്പെടെയാണ് പരാതി നല്‍കിയിരിക്കുന്നത്.

ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ റിപ്പബ്ലിക് ടിവി, അര്‍ണബ് ഗോസ്വാമി, പ്രദീപ് ഭണ്ഡാരി, ടൈംസ് നൗ, രാഹുല്‍ ശിവശങ്കര്‍, നവിക കുമാര്‍ എന്നീ പേരുകള്‍ എടുത്തു പറഞ്ഞാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.

ബോളിവുഡിലുള്ളവരെ മാധ്യമ വിചാരണ നടത്തുകയോ ബോളിവുഡിനെതിരെ നിരുത്തരവാദപരവും അവഹേളനപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പ്രസിദ്ധീകരിക്കുകയോ ചെയ്യുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന് അസോസിയേഷനുകള്‍ കോടതിയോട് അഭ്യര്‍ത്ഥിച്ചു.

അഴുക്ക്, മാലിന്യം, കുംഭകോണം, മയക്കുമരുന്ന് എന്നിങ്ങനെയുള്ള അവഹേളനപരമായ വാക്കുകളും പദപ്രയോഗങ്ങളും ഉപയോഗിച്ചതായി പരാതിയില്‍ പറയുന്നു.

അഴുക്ക് വൃത്തിയാക്കേണ്ടത് ബോളിവുഡാണ്, ബോളിവുഡിന്റെ അടിവയറ്റിലെ ഈ മാലിന്യവും ദുര്‍ഗന്ധവും ശമിപ്പിക്കാന്‍ അറേബ്യയിലെ മുഴുവന്‍ സുഗന്ധ ദ്രവ്യങ്ങള്‍ക്കും കഴിയില്ല, ഇതാണ് രാജ്യത്തെ ഏറ്റവും മോശം വ്യവസായം, കൊക്കെയ്ന്‍, എല്‍എസ്ഡി എന്നിവ ബോളിവുഡിനെ മുക്കി എന്നീ വാക്കുകളും പദപ്രയോഗങ്ങളും ഉപയോഗിച്ചുവെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

ദി ഫിലിം ആന്‍ഡ് ടെലിവിഷന്‍ പ്രൊഡ്യൂസേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ, സിഐഎന്‍ടിഎഎ, ഇന്ത്യന്‍ ഫിലിം ആന്‍ഡ് ടിവി പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍, സ്‌ക്രീന്‍ റൈറ്റേഴ്‌സ് അസോസിയേഷന്‍, ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സ്, ആഡ് ലാബ്‌സ് ഫിലിംസ്, ആന്ദോളന്‍ ഫിലിംസ്, അനില്‍ കപൂര്‍ ഫിലിം ആന്‍ഡ് നെറ്റ്‌വര്‍ക്‌സ്‌, അര്‍ബാസ് ഖാന്‍ പ്രൊഡക്ഷന്‍സ്, അശുതോഷ് ഖവാരിക്കര്‍ പ്രൊഡക്ഷന്‍സ്, ബിഎസ്‌കെ നെറ്റ്‌വര്‍ക്‌സ്‌ആന്‍ഡ് പ്രൊഡക്ഷന്‍സ്, കേപ് ഓഫ് ഗുഡ് ഫിലിംസ്, ക്ലീന്‍ സ്ലേറ്റ് ഫിലിംസ്, ധര്‍മ്മ പ്രൊഡക്ഷന്‍സ്, എമ്മെയ് എന്റര്‍ടൈന്‍മെന്റ് ആന്‍ഡ് പ്രൊഡക്ഷന്‍സ്, എക്‌സല്‍ എന്റര്‍ടെയ്ന്‍മെന്റ്, ഫിലിം ക്രാഫ്റ്റ് പ്രൊഡക്ഷന്‍സ്, ഹോപ് പ്രൊഡക്ഷന്‍സ്, കബീര്‍ ഖാന്‍ ഫിലിംസ്, ലവ് ഫിലിംസ്, മാക്ഗഫിന്‍ പിക്‌ചേഴ്‌സ്, നാഡിയാദ് വാല ഗ്രാന്‍ഡ്‌സണ്‍ എന്റര്‍ടെയ്ന്‍മെന്റ്, വണ്‍ ഇന്ത്യ സ്റ്റോറീസ്, ആര്‍എസ് എന്റര്‍ടൈന്‍മെന്റ്, രാകേഷ് ഓം പ്രകാശ് മെഹ്‌റ പിക്‌ചേര്‍സ്, റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റ്, റീല്‍ ലൈഫ് പ്രൊഡക്ഷന്‍, റിലയന്‍സ് ബിഗ് എന്റര്‍ടെയ്ന്‍മെന്റ്, രോഹിത് ഷെട്ടി പിക്‌ചേഴ്‌സ് പിക്‌ചേഴ്‌സ്, റോയ് കപൂര്‍ ഫിലിംസ്, സല്‍മാന്‍ ഖാന്‍ ഫിലിംസ്, ശിഖ്യ എന്റര്‍ടൈന്‍മെന്റ്, സൊഹൈല്‍ ഖാന്‍ പ്രൊഡക്ഷന്‍സ്, ടൈഗര്‍ ബേബി ഡിജിറ്റല്‍, വിനോദ് ചോപ്ര ഫിലിംസ്, വിശാല്‍ ഭരദ്വാജ് പിക്‌ചേഴ്‌സ്, യഷ് രാജ് ഫിലിംസ്‌ എന്നീ സംഘടനകളും നിര്‍മാതാക്കളുമാണ് കേസ് നല്‍കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ക​ടു​വ​ക​ള്‍​ക്ക് ബീ​ഫ് ന​ല്‍​ക​രു​ത്; വി​വാ​ദ പ്ര​സ്താ​വ​ന​യു​മാ​യി ബി​ജെ​പി നേ​താ​വ്

ഗോ​ഹ​ട്ടി: മൃ​ഗ​ശാ​ല​യി​ലെ ക​ടു​വ​ക​ള്‍​ക്കും മ​റ്റ് മൃ​ഗ​ങ്ങ​ള്‍​ക്കും മാം​സം ഭ​ക്ഷ​ണ​മാ​യി ന​ല്‍​ക​രു​തെ​ന്ന് ബി​ജെ​പി നേ​താ​വ്. ആ​സാ​മി​ലെ ബി​ജെ​പി നേ​താ​വ് സ​ത്യ ര​ഞ്ച​ന്‍ ബോ​റ​യാ​ണ് ഈ ​പ്ര​സ്താ​വ​ന​യി​റ​ക്കി​യ​ത്. തി​ങ്ക​ളാ​ഴ്ച, ബോ​റ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഒ​രു സം​ഘ​മാ​ളു​ക​ള്‍ മൃ​ഗ​ശാ​ല​യി​ലെ മൃ​ഗ​ങ്ങ​ള്‍​ക്ക് ഭ​ക്ഷ​ണ​വു​മാ​യി എ​ത്തി​യ വാ​ഹ​നം ത​ട​ഞ്ഞി​രു​ന്നു. മൃ​ഗ​ശാ​ല അ​ധി​കൃ​ത​ര്‍ പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഇ​വ​രെ പി​രി​ച്ചു വി​ട്ട​ത്. മൃ​ഗ​ങ്ങ​ള്‍​ക്ക് ഇ​റ​ച്ചി വി​ത​ര​ണം ചെ​യ്യു​ന്ന​തി​ല്‍ ഇ​പ്പോ​ള്‍ പ്ര​ശ്‌​ന​മൊ​ന്നു​മി​ല്ലെ​ന്ന് അ​സം സ്റ്റേ​റ്റ് മൃ​ശാ​ല​യി​ലെ ഡി​വി​ഷ​ണ​ല്‍ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ വ്യ​ക്ത​മാ​ക്കി. 1,040 വ​ന്യ​മൃ​ഗ​ങ്ങ​ളും […]

You May Like

Subscribe US Now