അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം! ഇന്ന് ബ്ലൂമൂണ്‍ , ഒരു ഋതുവില്‍ സംഭവിക്കുന്ന നാല് പൗര്‍ണമികളില്‍ മൂന്നാമന്‍

author

ഡല്‍ഹി : വാനിരീക്ഷകര്‍ക്ക് കൗതുകക്കാഴ്ച ഒരുക്കി ഇന്ന് ബ്ലൂ മൂണ്‍ ദൃശ്യമാകും. അപൂര്‍വമായി മാത്രം ദൃശ്യമാകുന്ന പൗര്‍ണമി (പൂര്‍ണ ചന്ദ്രന്‍)യാണ് ബ്ലൂമൂണ്‍ എന്ന് അറിയപ്പെടുന്നത്. ഒരു കലണ്ടര്‍ മാസത്തില്‍ തന്നെയുള്ള രണ്ടാമത്തെ പൗര്‍ണമി അഥവാ ഒരു ഋതുവില്‍ സംഭവിക്കുന്ന നാല് പൗര്‍ണമികളില്‍ മൂന്നാമത്തേതിനെയാണ് ബ്ലൂ മൂണ്‍ അഥവാ നീല ചന്ദ്രന്‍ എന്ന് വിളിക്കുന്നത്.

ചന്ദ്രന്റെ നിറവുമായി ഈ പേരിന് ബന്ധമൊന്നും ഇല്ല. അപൂര്‍വ്വമായി സംഭവിക്കുന്നത് എന്ന അര്‍ത്ഥത്തിലാണ് ബ്ലൂ മൂണ്‍ എന്ന് പ്രയോഗിക്കുന്നത്. ഒക്‌ടോബര്‍ ഒന്നിന് പൂര്‍ണ ചന്ദ്രന്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

ബ്ലൂ മൂണ്‍ എന്നതു ജ്യോതിശാസ്ത്ര സാങ്കേതിക വിശേഷണമാണ്. സാധാരണ ഒരു മാസത്തില്‍ ഒരു വെളുത്തവാവ് അഥവാ പൂര്‍ണ്ണ ചന്ദ്രനാണ് ഉണ്ടാകാറുള്ളത്. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായി ചില മാസങ്ങളില്‍ രണ്ട് പൂര്‍ണ്ണ ചന്ദ്രന്‍ പ്രത്യക്ഷപ്പെടാറുണ്ട്.

ഇങ്ങനെ അധികമായി സംഭവിക്കുന്ന പൗര്‍ണമിയെയാണ് പൊതുവില്‍ ബ്ലൂ മൂണ്‍ എന്ന് വിളിക്കുന്നത്. ‘വണ്‍സ് ഇന്‍ എ ബ്ലൂ മൂണ്‍’ എന്നൊരു പ്രയോഗം തന്നെയുണ്ട് ഇംഗ്ലീഷില്‍. അപൂര്‍വ്വമായി മാത്രം സംഭവിക്കുന്ന ഒന്ന് എന്നതാണ് ഇതിന്റെ അര്‍ത്ഥം.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ പീഡിപ്പിച്ചതിനെ തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടി ഒടുവില്‍ മരണത്തിന് കീഴടങ്ങി

ഇടുക്കിയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ പീഡനത്തിനിരയായി ആത്മഹത്യക്ക് ശ്രമിച്ച പതിനേഴുകാരി മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. പെണ്‍കുട്ടി പീഡനത്തിന് ഇരയായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അയല്‍വാസിയായ യുവാവിനെതിരെ പരാതി നല്‍കി. സംഭവത്തില്‍ ഒളിവിലായിരുന്ന നരിയമ്ബാറ സ്വദേശി മനു മനോജിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായിരുന്ന മനുവിനെ സംഭവത്തിന് ശേഷം സംഘടനയില്‍ നിന്ന് പുറത്താക്കിയിരുന്നു. ഒക്ടോബര്‍ 22നാണ് സംഭവം നടന്നത്. വീട്ടില്‍ ആരും ഇല്ലാതിരുന്ന സമയത്താണ് […]

You May Like

Subscribe US Now