അബ്ദുല്ലക്കുട്ടിയുടെ കാറിനു പിന്നില്‍ ലോറി വന്നിടിച്ച സംഭവം; ലോറി ഡ്രൈവര്‍ക്കെതിരെ കേസ്, അപകടത്തിന് മറ്റ് കാരണങ്ങളില്ലെന്ന് പൊലീസ്

author

ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി അബ്ദുള്ളക്കുട്ടിയുടെ കാറിന് പിന്നില്‍ ലോറി വന്നിടിച്ച സംഭവത്തില്‍ ലോറി ഡ്രൈവര്‍ക്കെതിരെ കാടാമ്ബുഴ പൊലീസ് കേസെടുത്തു. മലപ്പുറം വേങ്ങര സ്വദേശി സുസൈലിനെതിരെയാണ് കേസ്.

ലോറി രണ്ട് തവണ വന്നിടിച്ചെന്നും അപായപ്പെടുത്താന്‍ ശ്രമമുണ്ടായെന്നുമുള്ള അബ്ദുള്ളക്കുട്ടിയുടെ പരാതിയെ തുടര്‍ന്നാണ് നടപടി. അപകടത്തിന് പിന്നില്‍ മറ്റ് കാരണങ്ങള്‍ ഇല്ലെന്നാണ് പൊലീസിന്‍്റെ പ്രാഥമിക നിഗമനം.

പൊതുമരാമത്ത് ജോലികള്‍ക്കായി സാധനങ്ങള്‍ കൊണ്ടു പോകുന്ന കരാര്‍ ലോറിയാണ് അബ്ദുള്ളക്കുട്ടിയുടെ വാഹനത്തെ ഇടിച്ചത്. മലപ്പുറം സ്വദേശി ശബാന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് ലോറി.

മലപ്പുറം രണ്ടത്താണിയില്‍ വച്ച്‌ ഇന്നലെയായിരുന്നു സംഭവം. തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. രണ്ടത്താണിയെത്തിയപ്പോ കയറ്റത്തില്‍ വെച്ച്‌ ടോറസ് ലോറി രണ്ട് തവണ തന്‍്റെ വാഹനത്തില്‍ ഇടിച്ചതായി അബ്ദുള്ളക്കുട്ടി പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ശ്രീ​പ​ത്മ​നാ​ഭ സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ മു​ഖ്യ​പൂ​ജാ​രി​ക്ക് ഉ​ള്‍​പ്പെ​ടെ കോ​വി​ഡ്; ദ​ര്‍​ശ​ന വി​ല​ക്ക്

തി​രു​വ​ന​ന്ത​പു​രം: ശ്രീ​പ​ത്മ​നാ​ഭ സ്വാ​മി ക്ഷേ​ത്ര​ത്തി​ല്‍ ഭ​ക്ത​രു​ടെ പ്ര​വേ​ശ​ന​ത്തി​നു താ​ല്‍​കാ​ലി​ക വി​ല​ക്ക്. മു​ഖ്യ​പൂ​ജാ​രി​യാ​യ പെ​രി​യ​ന​ന്പി ഉ​ള്‍​പ്പെ​ടെ 12 പേ​ര്‍​ക്കു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് ശ്രീ​പ​ത്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​ത്തി​ല്‍ ഭ​ക്ത​രെ പ്ര​വേ​ശി​പ്പി​ക്കു​ന്ന​ത് നി​ര്‍​ത്തി​വ​ച്ച​ത്. വെ​ള്ളി​യാ​ഴ്ച മു​ത​ല്‍ 15 വ​രെ പ്ര​വേ​ശ​നം ഉ​ണ്ടാ​കി​ല്ലെ​ന്ന് ക്ഷേ​ത്രം ഭ​ര​ണ സ​മി​തി അ​റി​യി​ച്ചു. നി​ത്യ​പൂ​ജ​ക​ള്‍ മു​ട​ങ്ങു​ന്ന​ത് ഒ​ഴി​വാ​ക്കാ​ന്‍ ത​ന്ത്രി ശ​ര​ണ​നെ​ല്ലൂ​ര്‍ സ​തീ​ശ​ന്‍ ന​ന്പൂ​തി​രി​പ്പാ​ട് ക്ഷേ​ത്ര​ത്തി​ലെ​ത്തി പൂ​ജ​ക​ളു​ടെ ചു​മ​ത​ല ഏ​റ്റെ​ടു​ത്തു. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ ഏ​റ്റ​വും കു​റ​വ് ജീ​വ​ന​ക്കാ​രെ നി​ല​നി​ര്‍​ത്തി നി​ത്യ​പൂ​ജ​ക​ള്‍ തു​ട​രാ​നാ​ണ് തീ​രു​മാ​നം.

You May Like

Subscribe US Now