അഭിനയത്തിന് പുറമെ സംവിധാന രംഗത്തേക്കും ചുവടുവച്ച്‌ നടി കാവേരി; തമിഴ് ചിത്രത്തിലൂടെ അരങ്ങേറ്റം

author

ചെന്നൈ: അഭിനയത്തിന് പുറമെ സംവിധാന രംഗത്തേക്കും ചുവടുവച്ച്‌ നടി കാവേരി കല്ല്യാണി. ‘പുന്നകൈ പൂവെ’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് താരം സംവിധാനരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നതും കാവേരി തന്നെയാണ്. തെലുങ്ക് യുവ നടന്‍ ചേതന്‍ ചീനു ആണ് ചിത്രത്തിലെ നായകന്‍.

ദ്വിഭാഷാ റൊമാന്റിക് സൈക്കോളജിക്കല്‍ ത്രില്ലര്‍ സിനിമയാണ് ചിത്രമെന്നാണ് സൂചന. ചിത്രത്തിന്റെ നിര്‍മാതാവും കാവേരി തന്നെയാണ്. ബാലതാരമായി സിനിമയിലെത്തി തുടര്‍ന്ന് വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളിലൂടെ മലയാള സിനിമാ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ താരമാണ് കാവേരി.

കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികള്‍, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, മിഥുനം, വാര്‍ധക്യപുരാണം, ഒരു അഭിഭാഷകന്റെ കേസ്ഡയറി, ദേവരാഗം, ഉദ്യാനപാലകന്‍, ഗുരു, കിലുകില്‍ പമ്ബരം, തച്ചിലേടത്ത് ചുണ്ടന്‍, തില്ലാന തില്ലാന, കംഗാരു, ജനകന്‍ തുടങ്ങി നിരവധി മലയാളചിത്രങ്ങളില്‍ കാവേരി അഭിനയിച്ചിട്ടുണ്ട്. ഒപ്പം തമിഴ്, തെലുങ്ക്, കന്നട സിനിമകളിലും കാവേരി അഭിനയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ജമ്മു കശ്​മീരില്‍ ഏറ്റുമുട്ടല്‍, സുരക്ഷാ സേന നാലു ഭീകരരെ വധിച്ചു

ജമ്മു കശ്മീരില്‍ സുരക്ഷാ സേന നാലു ഭീകരരെ വധിച്ചു.ബാന്‍ ടോള്‍ പ്ലാസ‌യ്‌ക്ക് സമീപമാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലിനെ തുടര്‍ന്ന് ശ്രീനഗര്‍-ജമ്മു ദേശീയപാത പൊലീസ് അടച്ചു. രണ്ട് മണിക്കൂറോളം ഏറ്റുമുട്ടല്‍ തുടര്‍ന്നു. ട്രക്കില്‍ ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് സൈന്യം ഭീകരര്‍ ഒളിച്ച്‌ കടക്കവെയാണ് ഏറ്റുമുട്ടലുണ്ടായത്. ടോള്‍ പ്ലാസയില്‍ ഭീകരര്‍ സഞ്ചരിച്ച ട്രക്ക്​ സൈന്യം തടയുകയായിരുന്നു. തുടര്‍ന്ന്​ ട്രക്കില്‍ പരിശോധന നടത്തുന്നതിനിടെ ഭീകരര്‍ സൈന്യത്തിന്​ നേരെ വെടിയുതിര്‍ത്തു. സൈന്യം നടത്തിയ പ്രത്യാക്രമണത്തിലാണ്​ നാല്​ ഭീകരര്‍ […]

You May Like

Subscribe US Now