അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജോ ബൈഡന്‍ വിജയത്തിലേക്ക്

author

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജോ ബൈഡന്‍ വിജയത്തിനരികെ.264 ഇലക്‌ട്രല്‍ വോട്ടുകള്‍ നേടിക്കഴിഞ്ഞ ജോ ബൈഡന്‍ മൂന്നര ശതമാനത്തിന്റെ വോട്ടുവ്യത്യാസം നിലനിര്‍ത്തുന്ന അരിസോണയിലും ഏറക്കുറേ വിജയം ഉറപ്പാക്കി.

നി​ല​വി​ലെ ലീ​ഡ് തു​ട​ര്‍​ന്നാ​ല്‍ കേ​വ​ല ഭൂ​രി​പ​ക്ഷ​ത്തി​ന് ആ​വ​ശ്യ​മാ​യ 270 നേ​ടു​മെ​ന്ന നി​ല​യി​ലാ​ണു ബൈ​ഡ​ന്‍റെ മു​ന്നേ​റ്റം.നെ​വാ​ഡ കൂ​ടി പി​ടി​ച്ചാ​ല്‍ കാ​ര്യ​ങ്ങ​ള്‍ ബൈ​ഡ​ന്‍റെ വ​ഴി​ക്കു നീ​ങ്ങും. ആ​റ് ഇ​ല​ക്ട​റ​ല്‍ കോ​ള​ജ് അം​ഗ​ങ്ങ​ളു​ള്ള നെ​വാ​ഡ​യി​ല്‍ ബൈ​ഡ​നാണ് മേ​ല്‍​ക്കൈ. ഇ​തു​കൂ​ടി ല​ഭി​ച്ചാ​ല്‍ ​ബൈ​ഡ​നു പ്ര​സി​ഡ​ന്‍റ് ക​സേ​ര ഉ​റ​പ്പി​ക്കാം.

കഴിഞ്ഞ തവണ ജയിച്ച മിഷിഗണും വിസകോണ്‍സിനുമടക്കം ട്രംപിനെ കൈവിട്ടു .അതേ സമയം വോട്ടെണ്ണല്‍ നിര്‍ത്തിവെക്കണമെന്നാവിശ്യപ്പെട്ട് ഡൊണാള്‍ഡ് ട്രംപ് സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. ഡെമോക്രാറ്റുകള്‍ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നുവെന്ന് ട്രംപ് ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

കൊവിഡിന് ചൂടെന്നോ തണുപ്പെന്നോ വേര്‍തിരിവില്ല, രോഗപകര്‍ച്ച മനുഷ്യന്റെ പെരുമാറ്റം അനുസരിച്ചിരിക്കുമെന്ന് പഠന റിപ്പോര്‍ട്ട്‌

കോവിഡ് ദിവസേന കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കാലാവസ്ഥാഘടകങ്ങള്‍ കോവിഡ് വ്യാപനത്തില്‍ കാര്യമായ പങ്ക് വഹിക്കുന്നില്ലെന്ന് പഠനം. 2020 മാര്‍ച്ച്‌ മുതല്‍ ജൂലൈ വരെ കാലയളവില്‍ അമേരിക്കയ്ക്ക് അകത്തും പുറത്തുമുള്ള വിവിധ സ്ഥലങ്ങളിലെ കോവിഡ് വ്യാപനമാണ് പഠനത്തിനായി അവലോകനം ചെയ്തത്. വിവിധ കൗണ്ടികളുടെ തലത്തില്‍ കോവിഡ് വ്യാപനത്തിലെ കാലാവസ്ഥയുടെ ആപേക്ഷിക പ്രാധാന്യം 3 ശതമാനത്തിലും താഴെയാണെന്ന് പഠനം കണ്ടെത്തി. ചൂടാണെങ്കിലും തണുപ്പാണെങ്കിലും ഒരാളില്‍ നിന്ന് മറ്റൊരാളിലേക്കുള്ള കോവിഡ് പകര്‍ച്ച ഏതാണ്ട് പൂര്‍ണമായും മനുഷ്യന്റെ […]

You May Like

Subscribe US Now