അരങ്ങേറ്റത്തില്‍ ഇരട്ട അസിസ്റ്റുമായി കാര്‍ലോസ്, സ്പര്‍സ് ഗോളടി തുടരുന്നു

author

ജോസെ മൗറീനോയുടെ ടീം അവരുടെ ഗംഭീര ഫോം തുടരുകയാണ്. ഇന്നലെ യൂറോപ്പ ലീഗിലെ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ മികച്ച വിജയുമായി സ്പര്‍സ് തുടങ്ങി. ഇന്നലെ ലാസ്കിനെ നേരിട്ട സ്പര്‍സ് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് വിജയിച്ചത്. ഈ മത്സരം ഉള്‍പ്പെടെ അവസാന നാലു മത്സരങ്ങളില്‍ നിന്നായി ജോസെ മൗറീനോയുടെ ടീം അടിച്ചു കൂട്ടിയത് 19 ഗോളുകള്‍ ആണ്‌. ഇന്നലെ ഗരെത് ബെയ്ല് ആദ്യമായി ആദ്യ ഇലവനില്‍ എത്തിയപ്പോള്‍ സ്ട്രൈക്കര്‍ കാര്‍ലോസ് വിനീഷ്യസ് സ്പര്‍സിനായി അരങ്ങേറ്റം നടത്തി.

അരങ്ങേറ്റത്തില്‍ തന്നെ ഇരട്ട അസിസ്റ്റുമായി തിളങ്ങാന്‍ സ്പര്‍സിന്റെ പുതിയ സ്ട്രൈക്കര്‍ക്ക് ആയി. മത്സരത്തിന്റെ 18ആം മിനുട്ടില്‍ ലൂകാസ് മൗറയുടെ ഗോളാണ് ആദ്യം കാര്‍ലോസ് വിനീഷ്യസ് ഒരുക്കിയത്. രണ്ടാം പകുതിയില്‍ സോണ്‍ ഹ്യുങ് മിന്റെ ഗോള്‍ ഒരുക്കിയതും വിനീഷ്യസ് തന്നെ ആയിരുന്നു. ഒരു സെല്‍ഫ് ഗോളിലൂടെ ആണ് സ്പര്‍സിന്റെ മറ്റൊരു ഗോള്‍ വന്നത്. ആ ഗോള്‍ ഒരുക്കിയത് ഗരെത് ബെയ്ല് ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

എല്‍.ഡി.എഫ് കക്ഷികളുടെ എണ്ണം കുറക്കും. ലയിക്കാന്‍ മടിക്കുന്ന കക്ഷികള്‍ക്ക് സീറ്റ് നല്‍കില്ല. ചെറുകക്ഷികളെ ഒതുക്കാന്‍ ഒരുങ്ങി സിപിഐ (എം)

തിരുവനന്തപുരം : അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പായി എല്‍.ഡി.എഫ് ലുള്ള ആളില്ലാ പാര്‍ട്ടികളെ ഒഴിവാക്കാന്‍ സിപിഐ(എം) തയ്യാറെടുക്കുന്നു. പരസ്പരം ലയിച്ച് ഒരേ കക്ഷിയായി തീരുവാന്‍ താല്പര്യമില്ലാത്ത ചെറുകക്ഷികളെ ഒഴിവാക്കാനാണ് സിപിഐ(എം) തയ്യാറാകുന്നത്. ജോസ്. കെ. മാണി വിഭാഗം കൂടി വന്നതോടെ പതിനൊന്ന് ഘടകകക്ഷികളാണ് മുന്നണിയില്‍ ഉള്ളത്. ഭരണ തുടര്‍ച്ച ഉണ്ടായാല്‍ ഇത്രയും ഘടകകക്ഷികള്‍ക്ക് സ്ഥാനമാനങ്ങള്‍ നല്‍കി മുന്നോട്ട് കൊണ്ടുപോകുവാനുള്ള ബുദ്ധിമുട്ട് മുന്നില്‍കണ്ടാണ് പരസ്പരം ലയിച്ച് ഒന്നാകുവാനുള്ള നിര്‍ദ്ദേശം സിപിഐ(എം) ചെറുകക്ഷികള്‍ക്ക് […]

Subscribe US Now