അര്‍ജന്റീന പെറുവിനെ വീഴ്ത്തി

author

ലോകകപ്പ് യോഗ്യത പോരാട്ടത്തില്‍ അര്‍ജന്റീനയ്ക്കു ഗംഭീര വിജയം. ഇന്ന് പെറുവില്‍ ചെന്ന് പെറുവിനെ നേരിട്ട മെസ്സിയും സംഘവും എതിരില്ലാത്ത രണ്ടു ഗോളുകളുടെ വിജയമാണ് സ്വന്തമാക്കിയത്. മെസ്സി 90 മിനുട്ടും കളിച്ചു എങ്കിലും ഗോള്‍ നേടാത്തത് മെസ്സി ആരാധകര്‍ക്ക് ചെറിയ നിരാശ നല്‍കിയേക്കും എങ്കിലും ഈ വിജയം അര്‍ജന്റീനയ്ക്ക് ലോകകപ്പ് യോഗ്യത പോരാട്ടത്തില്‍ വലിയ കരുത്താകും.

ഇന്ന് പുലര്‍ച്ചെ നടന്ന പോരാട്ടത്തില്‍ ആദ്യ 28 മിനുട്ടില്‍ തന്നെ അര്‍ജന്റീന രണ്ടു ഗോളുകള്‍ക്ക് മുന്നില്‍ എത്തിയിരുന്നു. മത്സരത്തിന്റെ 17ആം മിനുട്ടില്‍ സ്റ്റുറ്റ്ഗര്‍ട് താരം നിക്കോളാസ് ഗോണ്‍സാല്‍വസ് ആണ് അര്‍ജന്റീനയ്ക്ക് ലീഡ് നല്‍കിയത്. ഇതിനു പിന്നാലെ 28ആം മിനുട്ടില്‍ ലൗട്ടാരോ മാര്‍ട്ടിനെസ് ലീഡ് ഇരട്ടിയാക്കുകയും ചെയ്തു. ഈ വിജയത്തോടെ അര്‍ജന്റീന 10 പോയിന്റുമായി ലാറ്റിനമേരിക്കന്‍ ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ രണ്ടാമത് നില്‍ക്കുകയാണ്. 12 പോയിന്റുമായി ബ്രസീല്‍ ആണ് ഒന്നമത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഗു​ജ​റാ​ത്തി​ല്‍ വാ​ഹ​നാ​പ​ക​ടം: ഒ​ന്‍​പ​ത് മ​ര​ണം; 17 പേ​ര്‍​ക്ക് പ​രി​ക്ക്

അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ലെ വ​ഡോ​ദ​ര​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ഒ​ന്‍​പ​ത് പേ​ര്‍ മ​രി​ച്ചു. 17 പേ​ര്‍​ക്ക് പ​രി​ക്ക്. വ​ഗോ​ഡി​യ ക്രോ​സിം​ഗ് ഹൈ​വേ​യി​ല്‍ ബു​ധ​നാ​ഴ്ച പു​ല​ര്‍​ച്ച​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. ട്ര​ക്കും മ​റ്റൊ​രു മി​നി ട്ര​ക്കും ത​മ്മി​ല്‍ കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഒ​രു കു​ട്ടി​യും മൂ​ന്ന് സ്ത്രീ​ക​ളും മ​രി​ച്ച​വ​രി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു. മ​രി​ച്ച​വ​രി​ല്‍ കൂ​ടു​ത​ല്‍ പേ​രും വ​ജ്രാ​ഭ​ര​ണ തൊ​ഴി​ലാ​ളി​ക​ളാ​ണ്. ഡ്രൈ​വ​ര്‍ ഉ​റ​ങ്ങി​പോ​യ​താ​കാം അ​പ​ക​ട കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. പ​രി​ക്കേ​റ്റ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

Subscribe US Now