അര്‍ണബ് സുപ്രീം കോടതിയില്‍

author

മുംബൈ | ബോംബെ ഹൈക്കോടതിയില്‍ നല്‍കിയ ഇടക്കാല ജാമ്യാപേക്ഷ നിരസിക്കപ്പെട്ടതിനെ തുടര്‍ന്ന് റിപ്പബ്ലിക് ടി വി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമി സുപ്രീം കോടതിയെ സമീപിച്ചു. വിചാരണ കോടതിയെ മറികടന്ന് ജാമ്യം നല്‍കേണ്ട അസാധാരണ സാഹചര്യം നിലവിലില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നത്. ജാമ്യം നേടാന്‍ അര്‍ണബിന് സെഷന്‍സ് കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി പറഞ്ഞു. നാല് ദിവസത്തിനുള്ളില്‍ സെഷന്‍സ് കോടതി അര്‍ണബിന്റെ ജാമ്യാപേക്ഷയില്‍ തീരുമാനമെടുക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.

ആത്മഹത്യപ്രേരണക്കേസില്‍ നവംബര്‍ നാലിന് അറസ്റ്റിലായ അര്‍ണബിനെ കോടതി റിമാന്‍ഡ് ചെയ്യുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

'ജനങ്ങളുടെ തീരുമാനം മാനിക്കുന്നു'; മധ്യപ്രദേശിലെ തോല്‍വി അംഗീകരിച്ച്‌​ കമല്‍നാഥ്​

ഭോപ്പാല്‍: മധ്യപ്രദേശില്‍ നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ 20ലധികം സീറ്റില്‍ പിന്നില്‍ നില്‍ക്കവേ തോല്‍വി സമ്മതിച്ച്‌​ മുന്‍ മുഖ്യമന്ത്രിയും പി.സി.സി അധ്യക്ഷനുമായ ​കമല്‍നാഥ്​. ജനങ്ങളുടെ തീരുമാനം അംഗീകരിക്കുന്നതായി പ്രസ്​താവിച്ച കമല്‍നാഥ്​ വോട്ടര്‍മാര്‍ക്ക്​ നന്ദി അറിയിച്ചു. ജ്യോതിരാദിത്യ സിന്ധ്യയും കൂട്ടരും മാര്‍ച്ചില്‍ ബി.ജെ.പിയിലേക്ക്​ കൂടുമാറിയതോ​െടയാണ്​ കമല്‍നാഥ്​ സര്‍ക്കാര്‍ താഴെ വീണത്​. ഭൂരിപക്ഷം തികക്കാന്‍ 28 സീറ്റിലും ജയം അനിവാര്യമായിരുന്നു ​കോണ്‍ഗ്രസിന്​. ഏറ്റവും അവസാനം പുറത്ത്​ വന്ന കണക്കുകള്‍ പ്രകാരം 28ല്‍ 20 സീറ്റിലും ബി.ജെ.പിയാണ്​ […]

You May Like

Subscribe US Now