അഴിമതി മറയ്ക്കാന്‍ സിപിഎം വര്‍ഗീയരാഷ്ട്രീയം പയറ്റുന്നുവെന്ന് കെ സുരേന്ദ്രന്‍

author

തിരുവനന്തപുരം: മതവര്‍ഗീയസംഘര്‍ഷമുണ്ടാക്കാന്‍ സി പി എം വ്യാജപചരണം നടത്തുന്നുവെന്നും അഴിമതി മറയ്ക്കാന്‍ വര്‍ഗീയരാഷ്ട്രീയം പയറ്റുന്നുവെന്നും ബിജെപി അധ്യക്ഷന്‍ സുരേന്ദ്രന്‍ ആരോപിച്ചു.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ കേസെടുക്കണമെന്നും പാര്‍ട്ടി മുഖപത്രമായ ജന്മഭൂമിയില്‍ എഴുതിയ ലേനത്തില്‍ കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

ജലീലിന്റെ സിമി പാരമ്ബര്യം കടമെടുത്താണ് കോടിയേരി പ്രവര്‍ത്തിക്കുന്നത്. ജമാഅത്തെ ഇസ്ലാമിയുടെ വൃത്തികെട്ട രാഷ്ട്രീയ തന്ത്രമാണ് അഴിമതി മൂടിവെക്കാന്‍ ജലീല്‍ ഉപയോഗിക്കുന്നത്. ദേശദ്രോഹികള്‍ക്ക് താവളമൊരുക്കിയ പിണറായി സര്‍ക്കാര്‍ രാജിവെച്ച്‌ ഒഴിയും വരെ കേരളത്തില്‍ ഉയര്‍ന്നുവന്ന ജനകീയ സമരത്തിന് അവസാനമുണ്ടാകില്ല. രാജ്യത്തെ വഞ്ചിച്ച മന്ത്രിമാര്‍ സ്ഥാനമൊഴിയുന്നതുവരെ ബിജെപിയുടെ സമരം അവസാനിക്കില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

പ്രതിഷേധം ശക്തം; കാര്‍ഷിക ബില്ലുകള്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിച്ചേക്കില്ല

ന്യൂഡല്‍ഹി | കര്‍ഷക സംഘടനകളുടെ ശക്തമായ പ്രതിഷേധം തുടരുന്നതിനിടെ കാര്‍ഷിക ബില്ലുകള്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കാന്‍ സാധ്യതയില്ല.പ്രതിഷേധം തുടരുന്നതിനിടെ ബില്ലുകള്‍ കൊണ്ടുവന്നാല്‍ തിരിച്ചടിയുണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് കേന്ദ്ര സര്‍ക്കാര്‍. ബില്ലില്‍ പ്രതിഷേധിച്ച്‌ അകാലികള്‍ മന്ത്രി ഹര്‍സിമ്രത് കൗര്‍ സ്ഥാനം രാജിവെച്ചിരുന്നു. ഹരിയാനയില്‍ ദുഷ്യന്ത് ചൗട്ടാലയുടെ ജെജെപിയും ബില്ലുകള്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തി. ബില്ലിനെതിരെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കര്‍ഷക പ്രതിഷേധം ശക്തമാകുകയാണ്.നിലവിലെ സാഹചര്യത്തില്‍ സമവായം ഉണ്ടാക്കിയ ശേഷം ബില്ല് രാജ്യസഭയില്‍ കൊണ്ടുവരാനാണ് നീക്കം. കഴിഞ്ഞ ദിവസം […]

You May Like

Subscribe US Now