അവഗണന തുടര്‍ന്നാല്‍ പാര്‍ട്ടി വിടാന്‍ ഒരുങ്ങി ശോഭാസുരേന്ദ്രന്‍ : പരസ്യ പൊട്ടിത്തെറിയില്‍ ഞെട്ടി ബി.ജെ.പി സംസ്ഥാന നേതൃത്വം : ഇടപെടാന്‍ മടിച്ച് ആര്‍.എസ്.എസ്. നേതൃത്വം.

author

തിരുവനന്തപുരം : ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് പരസ്യപ്രതിഷേധം പ്രകടിപ്പിച്ച ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രന്‍ ഈ നില തുടര്‍ന്നാല്‍ പാര്‍ട്ടി വിടുവാന്‍ തയ്യാറാകുമെന്ന സൂചന അടുത്ത സുഹൃത്തുക്കളുമായി പങ്കുവച്ചു. സംസ്ഥാന ബി.ജെ.പിയിലെ പുന:സംഘടനക്ക് ശേഷം പാര്‍ട്ടി പരിപാടികളില്‍ നിന്ന് നാളുകളായി വിട്ട് നില്‍ക്കുന്ന ശോഭാ സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെതിരെ നടത്തിയ പരസ്യ പ്രസ്താവനയിലൂടെയാണ് ബി.ജെ.പിയിലെ വിഭാഗീയത പരസ്യമാക്കിയത്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് വൈസ് പ്രസിഡന്റ് പദവിയിലേക്ക് തന്നെ തരം താഴ്ത്തിയ നടപടിയെ ശോഭ നിശിതമായി വിമര്‍ശിച്ചു. ശോഭയുടെ പ്രതികരണത്തിന് പിന്നാലെ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ. വേലായുധനും സംസ്ഥാന പ്രസിഡന്റിനെതിരെ രംഗത്തെത്തി. തനിക്ക് പദവി നല്‍കാം എന്നുപറഞ്ഞ് കെ. സുരേന്ദ്രന്‍ പറ്റിച്ചെന്നാണ് വേലായുധന്‍ പരസ്യമായി പറഞ്ഞത്. സംസ്ഥാന ബി.ജെ.പിയിലെ വലിയൊരു വിഭാഗം നേതാക്കള്‍ ശോഭാ സുരേന്ദ്രന് പിന്നില്‍ ഉണ്ടെന്നാണ് സൂചന. കൃഷ്ണദാസ് പക്ഷം പരസ്യമായി ശോഭയെ പിന്തുണക്കുന്നില്ലെങ്കിലും ഇവരുടെ രഹസ്യ പിന്തുണ ശോഭാ സുരേന്ദ്രനുണ്ട്. പി.കെ. വേലായുധന്‍, പി.കെ. ശ്രീധരന്‍, തുടങ്ങിയവരെ കൂടാതെ ഒ. രാജഗോപാല്‍, കുമ്മനം രാജശേഖരന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളുടെയും പിന്തുണ ഇവര്‍ക്കുണ്ടെന്നാണ് വിവരം. പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ സാധാരണ ഗതിയില്‍ ഇടപെടാറുള്ള ആര്‍.എസ്.എസ്. നേതൃത്വം പക്ഷേ ഇത്തവണ നിശ്ശബ്ദത പാലിക്കുകയാണ്. കുമ്മനം രാജശേഖരന് ഉചിതമായ പദവി നല്‍കാത്തതിലുള്ള പ്രതിഷേധം ആര്‍.എസ്.എസ്. നേതൃത്വം ബി.ജെ.പി കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടും നടപടി ഉണ്ടാകാത്തതില്‍ ആര്‍.എസ്.എസ് ന് പരിഭവം ഉണ്ട്. തദ്ദേശ സ്വയംഭരണ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ബി.ജെ.പി.യില്‍ ഉണ്ടായിരിക്കുന്ന പരസ്യപോര് അണികളില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. സീറ്റ് കിട്ടാന്‍ ഗ്രൂപ്പുകള്‍ പരസ്പരം പോരടിച്ചാല്‍ കഴിഞ്ഞ തവണ ഉണ്ടാക്കിയ മുന്‍തൂക്കം നഷ്ടമാകുമെന്ന ആശങ്കയാണ് പ്രാദേശിക നേതാക്കള്‍ പങ്കുവയ്ക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

വികസന പദ്ധതികളെ ഇരുട്ടില്‍ നിര്‍ത്താന്‍ശ്രമം; അന്വേഷണ ഏജന്‍സികള്‍ പരിധിവിടരുത്‌: മുഖ്യമന്ത്രി

തിരുവനന്തപുരം > കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ പരിധിവിട്ടാല്‍ അതെല്ലാം സംസ്ഥാന സര്‍ക്കാര്‍ സഹിക്കുമെന്ന ധാരണ വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന സര്‍ക്കാരിന്റെ നയങ്ങളും അവയുടെ നടത്തിപ്പും പരിശോധിക്കാന്‍ ഇവര്‍ക്ക് അധികാരമില്ല. അത് ഫെഡറല്‍ സംവിധാനത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കും. ഭരണനിര്‍വഹണത്തിന്റെ തകര്‍ച്ചയുമുണ്ടാകും. ഭരണഘടനാവിരുദ്ധമായാണ് ചില അന്വേഷണ ഉദ്യോഗസ്ഥര്‍ പെരുമാറുന്നത്. സംസ്ഥാനത്തെ ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കുകയും രാഷ്ട്രീയനേതൃത്വത്തെ കരിവാരിത്തേക്കുകയും ചെയ്യുന്ന കൃത്യമല്ല അന്വേഷണ ഏജന്‍സികള്‍ ചെയ്യേണ്ടത്. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളും അതിന്റെ […]

You May Like

Subscribe US Now