അശ്ലീല യൂട്യൂബറെ കൈകാര്യം ചെയ്ത കേസ്: ഭാ​ഗ്യ​ല​ക്ഷ്മി ഉ​ള്‍​പ്പ​ടെ മൂ​ന്നു​പേ​രു​ടെ മു​ന്‍​കൂ​ര്‍ ജാ​മ്യ​ഹ​ര്‍​ജി ഇ​ന്ന് പ​രി​ഗ​ണി​ക്കും

author

കൊച്ചി: സ്ത്രീകള്‍ക്കെതിരായ മോശം പരാമാര്‍ശം നടത്തിയ വിവാദ യൂട്യൂബര്‍ വിജയ് പി. നായരെ മര്‍ദ്ദിച്ച കേസില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അടക്കം, മൂന്ന് പ്രതികള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി ഇന്ന് പരിഗണിക്കും. ഭാ​ഗ്യ​ല​ക്ഷ്മി​യെ കൂ​ടാ​തെ ശ്രീ​ല​ക്ഷ്മി അ​റ​യ്ക്ക​ല്‍, ദി​യാ സ​ന എ​ന്നി​വ​രാ​ണ് കേ​സി​ലെ പ്ര​തി​ക​ള്‍. വിജയ് പി നായരുടെ മുറിയില്‍ അതിക്രമിച്ച്‌ കയറി ആക്രമിച്ചിട്ടില്ലെന്നും പ്രശ്നം പറഞ്ഞ് പരിഹരിക്കാനാണ് പോയതെന്നുമാണ് ഹര്‍ജിക്കാരുടെ വാദം.

വി​ജ​യ് പി. ​നാ​യ​രു​ടെ ലാ​പ്ടോ​പ്പ്, മൊ​ബൈ​ല്‍ ഫോ​ണ്‍ എ​ന്നി​വ മോ​ഷ്ടി​ച്ചി​ട്ടി​ല്ലെ​ന്നും അ​ത് പോ​ലീ​സി​ന് കൈ​മാ​റി​യെ​ന്നും കേ​സി​ല്‍ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന ഭ​യ​മു​ണ്ടെ​ന്നും അ​ത് സ​മൂ​ഹ​ത്തി​ല്‍ ത​ങ്ങ​ള്‍​ക്കു​ള്ള അം​ഗീ​കാ​ര​ത്തെ മോ​ശ​മാ​യി ബാ​ധി​ക്കു​മെ​ന്ന് ക​രു​തു​ന്നു​വെ​ന്നും അ​തി​നാ​ല്‍ അ​റ​സ്റ്റ് ത​ട​യ​ണ​മെ​ന്നു​മാ​ണ് ഭാ​ഗ്യ​ല​ക്ഷ്മി അ​ട​ക്ക​മു​ള്ള​വ​ര്‍ ഹ​ര്‍​ജി​യി​ല്‍ വാ​ദി​ക്കു​ന്ന​ത്. അറസ്റ്റ് തടയണമെന്ന ഹര്‍ജിയില്‍ സര്‍ക്കാര്‍ ഇന്ന് നിലപാട് അറിയിക്കും. യൂട്യൂബറെ മുറിയില്‍ കയറി കൈയേറ്റം ചെയ്തെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യം തള്ളിയതോടെ അറസ്റ്റിന് തുനിഞ്ഞ പൊലീസ് തല്‍ക്കാലം ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ കൂടി നോക്കിയ ശേഷം മതി തുടര്‍നടപടികളെന്ന നിലപാടിലാണ്. കൈയേറ്റം വ്യക്തമാണെന്നിരിക്കെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ഹൈക്കോടതി സ്വീകരിക്കുന്ന തീരുമാനമെന്താകുമെന്നത് നിര്‍ണായകമാണ്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

അരങ്ങേറ്റത്തില്‍ ഇരട്ട അസിസ്റ്റുമായി കാര്‍ലോസ്, സ്പര്‍സ് ഗോളടി തുടരുന്നു

ജോസെ മൗറീനോയുടെ ടീം അവരുടെ ഗംഭീര ഫോം തുടരുകയാണ്. ഇന്നലെ യൂറോപ്പ ലീഗിലെ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ മികച്ച വിജയുമായി സ്പര്‍സ് തുടങ്ങി. ഇന്നലെ ലാസ്കിനെ നേരിട്ട സ്പര്‍സ് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് വിജയിച്ചത്. ഈ മത്സരം ഉള്‍പ്പെടെ അവസാന നാലു മത്സരങ്ങളില്‍ നിന്നായി ജോസെ മൗറീനോയുടെ ടീം അടിച്ചു കൂട്ടിയത് 19 ഗോളുകള്‍ ആണ്‌. ഇന്നലെ ഗരെത് ബെയ്ല് ആദ്യമായി ആദ്യ ഇലവനില്‍ എത്തിയപ്പോള്‍ സ്ട്രൈക്കര്‍ കാര്‍ലോസ് […]

You May Like

Subscribe US Now