അസ്വസ്ഥതകള്‍ മാനസിക സമ്മര്‍ദംമൂലം; സ്വപ്‌ന സുരേഷ് ഇന്ന് ആശുപത്രി വിടും, പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് യോ​ഗം ഇന്ന് രാവിലെ ചേരും

author

മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിനെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തേക്കും. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് യോ​ഗം ഇന്ന് രാവിലെ ചേരും.

നെഞ്ചുവേദനയെ തുടര്‍ന്ന് തിങ്കളാഴ്ചയാണ് സ്വപ്നയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മാനസിക സമ്മര്‍ദംമൂലമാണ് ശാരീരിക അസ്വസ്ഥതകളെന്ന് പരിശോധനയില്‍ കണ്ടെത്തിയിരുന്നു.

സ്വപ്നയെ വിയ്യൂര്‍ വ​നി​താ ജ​യി​ലി​ലെ എ​ന്‍ഐഎ ബ്ലോ​ക്കി​ലായിരുന്നു പാര്‍പ്പിച്ചിരുന്നത്. കേ​സി​ലെ മറ്റ് പ്ര​ധാ​ന പ്ര​തി​ക​ളാ​യ സ​രി​ത്ത്, സ​ന്ദീ​പ് നാ​യ​ര്‍, റെ​മീ​സ്, സം​ജു എ​ന്നി​വ​രു​ള്‍​പ്പെ​ടെ എ​ട്ടു​പേ​ര്‍ വി​യ്യൂ​ര്‍ ജ‍യി​ലി​ലാണ്. അ​തി​സു​ര​ക്ഷാ ജ​യി​ലി​ല്‍ വ​നി​താ ത​ട​വു​കാ​ര്‍​ക്ക് സൗ​ക​ര്യ​മി​ല്ലാ​ത്ത​തി​നാ​ലാ​ണ് സ്വ​പ്ന​യെ വ​നി​താ ജ​യി​ലി​ലേ​ക്ക് മാ​റ്റി​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ജര്‍മനിയില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു

ജര്‍മനിയില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു.ജര്‍മ്മന്‍-പോളണ്ട് അതിര്‍ത്തിക്ക് സമീപം ചത്ത നിലയില്‍ കണ്ടെത്തിയ കാട്ടുപന്നിയില്‍ നടത്തിയ പരിശോധനയിലാണ് വൈറസിന്‍റെ സാന്നിധ്യം കണ്ടെത്തിയത്. ”നിര്‍ഭാഗ്യവശാല്‍ ചത്ത പന്നിയില്‍ വൈറസ് സ്ഥിരീകരിച്ചിരിക്കുകയാണ്. രോഗം പകരുന്നത് തടയാനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്നും” കൃഷിമന്ത്രി ജൂലിയ ക്ലോക്നര്‍ പറഞ്ഞു. ഏഷ്യന്‍ രാജ്യങ്ങളില്‍ പന്നിപ്പനി പടര്‍ന്നുപിടിച്ചതിനെ തുടര്‍ന്ന് ജര്‍മ്മനിയില്‍ നിന്നുള്ള പന്നിയിറച്ചിക്ക് ചൈനയില്‍ നല്ല ഡിമാന്‍ഡ് വര്‍ദ്ധിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് മില്യണ്‍ കണക്കിന് പന്നികളെയാണ് കശാപ്പ് ചെയ്തത്. എന്നാല്‍ ബ്രാന്‍ഡന്‍ബര്‍ഗ് […]

You May Like

Subscribe US Now