അ​തി​ര്‍​ത്തി​യി​ലെ സം​ഘ​ര്‍​ഷാവസ്ഥ തുടരുന്നു: ഇ​ന്ത്യ ചൈ​ന വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​രു​ടെ നിര്‍ണായക ച​ര്‍​ച്ച ഇന്ന്

author

ഡ​ല്‍​ഹി: അ​തി​ര്‍​ത്തി​യി​ല്‍ സം​ഘ​ര്‍​ഷാവസ്ഥ തുടരുന്നതിനിടെ ഇ​ന്ത്യ ചൈ​ന വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​രു​ടെ നിര്‍ണായക ച​ര്‍​ച്ച ഇന്ന് മോ​സ്കോ​യി​ല്‍ ന​ട​ക്കും. ക​ഴി​ഞ്ഞ ദി​വ​സം റ​ഷ്യ ന​ല്‍​കി​യ ഉ​ച്ച​വി​രു​ന്നി​ലും വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ​സ്.​ജ​യ്ശ​ങ്ക​റും ചൈ​നീ​സ് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി വാം​ഗ്യി​യും പങ്കെടുത്തിരുന്നു. പ്ര​തി​രോ​ധ മ​ന്ത്രി​മാ​ര്‍​ക്കി​ട​യി​ലു​ള്ള ച​ര്‍​ച്ച​യും ക​ഴി​ഞ്ഞ ആ​ഴ്ച മോ​സ്കോ​യി​ല്‍ ന​ട​ന്നി​രു​ന്നു.

അ​തി​ര്‍​ത്തി​യി​ല്‍ നി​ന്ന് സ​മ്ബൂര്‍​ണ പിന്മാറ്റമി​ല്ലാ​തെ ഒ​രു ഒ​ത്തു​തീ​ര്‍​പ്പി​നും ത​യ്യാ​റ​ല്ലെ​ന്ന് ച​ര്‍​ച്ച​യി​ല്‍ ഇ​ന്ത്യ അ​റി​യി​ക്കുമെന്നാണ് റിപ്പോര്‍ട്ട്. പിന്മാ​റ്റ​ത്തി​നു​ള്ള സ​മ​യ​ക്ര​മം തീ​രു​മാ​നി​ക്കാ​മെ​ന്ന നി​ര്‍​ദ്ദേ​ശ​വും മുന്നോട്ട് വെക്കും. പാം​ഗ്ഗോം​ഗ് തീ​ര​ത്തെ ഇ​ന്ത്യ​ന്‍ സൈ​നി​ക വി​ന്യാ​സം ഒ​ഴി​വാ​ക്ക​ണമെന്നാകും ചൈ​ന ആ​വ​ശ്യപ്പെടുക.

Leave a Reply

Your email address will not be published. Required fields are marked *

Next Post

റാസല്‍ഖൈമയില്‍ അനധികൃത മോട്ടോര്‍ ബൈക്കുകള്‍ പിടിച്ചെടുത്തു

റാസല്‍ഖൈമ: സുരക്ഷ മാനദണ്ഡങ്ങള്‍ ലംഘിച്ച്‌ നിരത്തിലിറക്കിയ 400 മോട്ടോര്‍ ബൈക്കുകള്‍ പിടിച്ചെടുത്തതായി റാക് ട്രാഫിക് പട്രോളിങ്​ വകുപ്പ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ അഹ്​മദ് അല്‍ നഖ്ബി അറിയിച്ചു. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രത്യേക പരിശോധനയിലാണ് ലൈസന്‍സില്ലാതെ ഉപയോഗിക്കുന്ന ബൈക്കുകള്‍ കസ്​റ്റഡിയിലെടുത്തത്. റാക് പൊലീസ് മേധാവി അലി അബ്​ദുല്ല ബിന്‍ അല്‍വാന്‍ അല്‍ നുഐമിയുടെ നിര്‍ദേശപ്രകാരം ഒരു മാസമായി സുരക്ഷ പരിശോധന നടക്കുന്നതായും അഹ്​മദ് അല്‍ നഖ്ബി പറഞ്ഞു.

You May Like

Subscribe US Now