അ​യോ​ധ്യ രാ​മ​ക്ഷേ​ത്ര ട്ര​സ്റ്റി​ല്‍ നി​ന്നും വ്യാ​ജ​ചെ​ക്ക് ഉ​പ​യോ​ഗി​ച്ച്‌ ത​ട്ടി​പ്പ് ; ആറ്​ ലക്ഷം നഷ്​ടമായി

author

ല​ക്നോ : അ​യോ​ധ്യ രാ​മ​ക്ഷേ​ത്ര നി​ര്‍​മാ​ണ​ത്തി​നാ​യി രൂ​പീ​ക​രി​ച്ച ട്ര​സ്റ്റി​ല്‍ നി​ന്നും വ്യാ​ജ​ചെ​ക്ക് ഉ​പ​യോ​ഗി​ച്ച്‌ ല​ക്ഷ​ങ്ങ​ളു​ടെ ത​ട്ടി​പ്പ്. ശ്രീ​രാം ജ​ന്മ​ഭൂ​മി തീ​ര്‍​ഥ ക്ഷേ​ത്ര ട്ര​സ്റ്റി​ന്‍റെ അ​ക്കൗ​ണ്ടി​ല്‍ നി​ന്നാ​ണ് പ​ണം ന​ഷ്ട​മാ​യ​ത്. ര​ണ്ട് വ്യാ​ജ ചെ​ക്കു​ക​ളി​ല്‍​നി​ന്നാ​യി ആ​റ് ല​ക്ഷം രൂ​പ ന​ഷ്ട​മാ​യെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. ട്രസ്​റ്റ്​ സെക്രട്ടറിയുടെ പരാതിയില്‍ ​കേസെടുത്തതായും പൊലീസ്​ വ്യക്​തമാക്കി.

വ്യാജ ചെക്ക്​ ഉപയോഗിച്ച്‌​ ആദ്യം 2.5 ലക്ഷം രൂപയും പിന്നീട്​ 3.5 ലക്ഷം രൂപയും തട്ടുകയായിരുന്നുവെന്ന്​ എഫ്​.ഐ.ആറില്‍ പറയുന്നു. ട്രസ്​റ്റ്​ സെക്രട്ടറി ചമ്ബത്​ റായിയാണ്​ ഇതുമായി ബന്ധപ്പെട്ട്​ പരാതി നല്‍കിയത്​. ല​ക്നോ​വി​ലെ പ​ഞ്ചാ​ബ് നാ​ഷ​ണ​ല്‍ ബാ​ങ്ക് ശാ​ഖ​യി​ലാ​ണ് ഇ​ട​പാ​ടു​ക​ള്‍ ന​ട​ന്ന​ത്. മൂ​ന്നാം ത​വ​ണ​യും വ്യാ​ജ ചെ​ക്ക് ഉ​പ​യോ​ഗി​ച്ച്‌ പ​ണം പി​ന്‍​വ​ലി​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ​യാ​ണ് ത​ട്ടി​പ്പ് പു​റ​ത്താ​യ​ത്.

സം​ഭ​വ​ത്തി​ല്‍ ഇ​തു​വ​രെ ആ​രെ​യും അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ല. സെ​പ്റ്റം​ബ​ര്‍ ഒ​ന്‍​പ​തി​ന് ബാ​ങ്ക് ബ​റോ​ഡ​യി​ല്‍ 9.86 ല​ക്ഷം രൂ​പ​യു​ടെ ചെ​ക്ക് ഉ​പ​യോ​ഗി​ച്ച്‌ പ​ണം പി​ന്‍​വ​ലി​ക്കാ​ന്‍ ത​ട്ടി​പ്പു​കാ​ര്‍ ശ്ര​മം ന​ട​ത്തി. ഈ ​സ​മ​യം ട്ര​സ്റ്റ് സെ​ക്ര​ട്ട​റി ച​മ്ബ​ത് റാ​യി​യെ സ്ഥി​രീ​ക​ര​ണ​ത്തി​നാ​യി ബാ​ങ്ക് അ​ധി​കൃ​ത​ര്‍ വി​ളി​ച്ചു. ഇ​തോ​ടെ​യാ​ണ് ത​ട്ടി​പ്പ് മ​ന​സി​ലാ​യ​ത്. ഉ​ട​ന്‍ ത​ന്നെ റാ​യി പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി.

ബാ​ങ്കി​ല്‍ സ​മ​ര്‍​പ്പി​ച്ച വ്യാ​ജ ചെ​ക്കു​ക​ളി​ല്‍ ട്ര​സ്റ്റ് സെ​ക്ര​ട്ട​റി റാ​യി​യു​ടെ​യും ട്ര​സ്റ്റി​ലെ മ​റ്റൊ​രു അം​ഗ​ത്തി​ന്‍റെ​യും വ്യാ​ജ ഒ​പ്പു​ക​ള്‍ ഇ​ട്ടി​രു​ന്നു. സെ​പ്റ്റം​ബ​ര്‍ ഒ​ന്ന്, മൂ​ന്ന് തീ​യ​തി​ക​ളി​ലാ​ണ് മു​മ്ബ് പ​ണം പി​ന്‍​വ​ലി​ച്ചി​രു​ന്ന​ത്. പി​ന്‍​വ​ലി​ച്ച തു​ക പി​എ​ന്‍​ബി അ​ക്കൗ​ണ്ടി​ലേ​ക്ക് മാ​റ്റി​യ​താ​യി ക​ണ്ടെ​ത്തി​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

പോപ്പുലര്‍ തട്ടിപ്പ്: മുഖ്യ സൂത്രധാരന്‍ തൃശൂര്‍ സ്വദേശി

തൃശൂര്‍: പോപ്പുലര്‍ സാമ്ബത്തിക തട്ടിപ്പിന്റെ മുഖ്യസുത്രധാരന്‍ കുടുംബവുമായി ഏറ്റവും അടുപ്പമുള്ള തൃശൂര്‍ സ്വദേശിയാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഇയാള്‍ക്കെതിരായ തെളിവുകള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലെ അന്വേഷണം പൂര്‍ത്തിയായാല്‍ ഇയാളെ പ്രതിപ്പട്ടികയില്‍ ചേര്‍ക്കുമെന്നും അന്വേഷണ സംഘം അറിയിച്ചു. ഏതെല്ലാം രീതിയില്‍ പണം കടത്താമെന്നും നിയമക്കുരുക്ക് ഒഴിവാക്കാമെന്നും ലിമിറ്റഡ് ലയബലിറ്റി കമ്ബനികള്‍ തുടങ്ങുന്നതു സംബന്ധിച്ചുമെല്ലാം പ്രതികളെ ഉപദേശിച്ചത് കുടുംബവുമായി ഏറ്റവും അടുപ്പമുള്ള ഇയാളാണ്. തൃശൂര്‍ സ്വദേശിയുടെ വിവരങ്ങള്‍ അതീവ രഹസ്യമായാണ് പൊലീസ് […]

You May Like

Subscribe US Now