ആഗ്ര മ്യൂസിയം ഇനി ഛത്രപതി ശിവാജി മ്യൂസിയം; പ്രഖ്യാപനവുമായി മുഖ്യമന്ത്രി

author

ലഖ്‌നൗ : ആഗ്രയിലെ മുഗള്‍ മ്യൂസിയത്തിന് ഛത്രപതി ശിവാജിയുടെ പേര് നല്‍കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. മുഗുളന്‍മാര്‍ എങ്ങനെ നമ്മുടെ വീരനായകന്‍മാരാകുമെന്നും ശിവാജിയുടെ പേര് ദേശീയ വികാരം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഉദ്യോഗസ്ഥന്‍മാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം നിര്‍ദ്ദേശിച്ചത്.ആഗ്രയിലെ വികസന പ്രവര്‍ത്തനങ്ങളും കോവിഡ് സ്ഥിതിഗതികളും വിലയിരുത്താനാണ് യോഗം വിളിച്ചത്.

141 കോടി മുടക്കി ഉത്തര്‍പ്രദേശ് വിനോദസഞ്ചാരവകുപ്പ് നിര്‍മിക്കുന്ന മ്യൂസിയത്തിന്റെ ആശയം മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവിന്റേതാണ്. 2016ലാണ് അഖിലേഷ് യാദവ് ഈ പദ്ധതി പ്രഖ്യാപിച്ചത്. എന്നാല്‍ മ്യൂസിയത്തിന്റെ പണി പൂര്‍ത്തിയാകാറായിയെന്നും ലോക് ഡൗണിനെ തുടര്‍ന്ന് ഫണ്ടിന് കുറവുവന്നെന്നും അതുകൊണ്ടാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതെന്ന് യു.പി ടൂറിസം ഡയറക്ടര്‍ അമിത് ശ്രീവാസ്തവ പറഞ്ഞു.

താജ്മഹലിന്റെ പടിഞ്ഞാറേ കവാടത്തിന് രണ്ട് കിലോമീറ്റര്‍ അകലെയാണ് മുഗള്‍ മ്യൂസിയം നിര്‍മിക്കുന്നത്. മുഗുകളന്‍മാരുടെയും ബ്രാജ് സംസ്‌കാരത്തിന്റെയും സമന്വയമാണ് ഇത്. വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിന് പകരം സ്ഥാപനങ്ങളുടെ പേര് മാറ്റുന്നതിനാണ് യോഗി സര്‍ക്കാര്‍ ശ്രദ്ധ കൊടുക്കുന്നതെന്ന് സമാജ് വാദി പാര്‍ട്ടി ആഗ്ര സിറ്റി പ്രസിഡന്റ് വസീദ് നിസാര്‍ കുറ്റപ്പെടുത്തി. മുഗള്‍ മ്യൂസിയം മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ സ്വപ്നപദ്ധതിയായിരുന്നു. ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം നിര്‍മാണത്തിനായി ആവശ്യത്തിന് ഫണ്ട് പോലും അനുവദിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. അതേസമയം മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായ ദേവേന്ദ്രഫട്നാവിസ് യോഗി സര്‍ക്കാരിന്റെ നിലപാടിനെ സ്വാഗതം ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *

Next Post

The Takeover Offer inside the Company and Virtual Data Rooms for Mergers and Acquisitions

As an investor inside the stock market, you may participate in the so-called tender to buy shares and try to sell your stocks at additional money00. You can save takeover bids which in turn not sell off stocks and still have accepted money for the short term. Although a person […]

You May Like

Subscribe US Now