ആടുകള്‍ പറമ്ബില്‍ കയറഴിഞ്ഞ് ഓടിക്കയറിയതിന് ദളിതനെക്കൊണ്ട് കാലുപിടിച്ച്‌ മാപ്പുപറയിച്ചു: മേല്‍ജാതിക്കാരായ 7 പേര്‍ അറസ്റ്റില്‍

author

മേല്‍ജാതിക്കാരന്‍റെ പറമ്ബിലേക്ക് ആടുകള്‍ കയറഴിഞ്ഞ് ഓടിക്കയറിയതിന് ഉടമസ്ഥനായ ദളിതനെക്കൊണ്ട് കാലുപിടിച്ച്‌ മാപ്പു പറയിച്ചു. തമിഴ്‍നാട് തൂത്തുക്കുടിയിലാണ് സംഭവം. 60 വയസ്സുകാരനായ പോള്‍രാജ് വളര്‍ത്തുന്ന ആടുകള്‍ മേല്‍ജാതിക്കാരനായ ശിവസംഗുവിന്‍റെ പറമ്ബില്‍ കയറിയതാണ് പോള്‍രാജ് ചെയ്ത കുറ്റം. സംഭവത്തിന്‍റെ വീഡിയോ എടുക്കുകയും പുറത്തുവിടുകയും ചെയ്തിരുന്നു. തുടര്‍ന്ന് തേവര്‍ വിഭാഗത്തില്‍പ്പെട്ട ഏഴുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

കയറഴിഞ്ഞ് പോയ ആടുകളിലൊന്ന് ശിവസംഗുവിന്‍റ പറമ്ബിലെത്തുകയും അതിനെ പുറത്തേക്കിറങ്ങുന്നതിനിടെ മറ്റ് ആടുകള്‍ കൂട്ടംതെറ്റുകയുമായിരുന്നു. ആടുകള്‍ പറമ്ബിലേക്കെത്തിയത് ചോദ്യം ചെയ്യാന്‍ ശിവസംഗു തന്‍റെ പണിക്കാരെയും കൂട്ടി പോള്‍രാജിനെടുത്തെത്തി. അവിടെ വെച്ച്‌ ഇരുകൂട്ടരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാകുകയും ചെയ്തു. മര്‍ദ്ദനം തുടരുന്നതിനിടെ പോള്‍രാജും തിരിച്ച്‌ അടിച്ചു. ദലിതനായ പോള്‍രാജ് ഉയര്‍ന്ന ജാതിക്കാരനായ ശിവസംഗുവിനെ അടിച്ചുവെന്നത് ആ സമുദായത്തിന് തന്നെ അപമാനമാണ് എന്നായി പിന്നെ കാര്യങ്ങള്‍.

തുടര്‍ന്ന് തേവര്‍ സമുദായംഗങ്ങള്‍ ചേര്‍ന്ന് പോള്‍രാജിനെ വിളിച്ച്‌ വരുത്തുകയും ശിവസംഗുവിന്‍റെ കാല്‍പിടിച്ച്‌ മാപ്പ് പറയിപ്പിക്കുകയുമായിരുന്നു. ഇതിന്‍റെ വീഡിയോ എടുത്തവര്‍ തന്നെ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. ഉയര്‍ന്ന ജാതിക്കാരോട് കളിച്ചാല്‍ ഇങ്ങനെയിരിക്കും എന്ന മുന്നറിയിപ്പോടെയായിരുന്നു വീഡിയോ പുറത്തുവന്നത്. ഇതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. തുടര്‍ന്ന് പോള്‍രാജ് പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ദുരന്തം വിതച്ച്‌ മഴ; കനത്ത മഴയെ തുടര്‍ന്ന് ഹൈദരാബാദില്‍ 8 മരണം

ഹൈദരാബാദ്: കനത്ത മഴയെ തുടര്‍ന്ന് ഹൈദരാബാദില്‍ 8 പേര്‍ മരിച്ചു. ഹൈദരാബാദ് നഗരത്തിലും പരിസരപ്രദേശങ്ങളിലും വ്യാപക നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം കരയില്‍ പ്രവേശിച്ചതിന് പിന്നാലെയാണ് തെലങ്കാനയിലും ആന്ധ്രാപ്രദേശിലും മഴ ശക്തമായത്. കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ വീടിനുള്ളിലേക്ക് പാറകള്‍ ഒഴുകി വന്നിടിച്ചും വൈദ്യുതാഘാതമേറ്റുമാണ് കൂടുതല്‍ പേരും മരിച്ചത്. രാത്രി തന്നെ നൂറുകണക്കിനാളുകളെ അധികൃതര്‍ ഇടപെട്ട് മാറ്റിയിരുന്നു. അതേസമയം കരയില്‍ പ്രവേശിച്ച തീവ്രന്യൂനമര്‍ദ്ദം കിഴക്ക് ഭാഗത്തേക്ക് […]

You May Like

Subscribe US Now