ആത്മനിര്‍ഭര്‍ ആപ്സ്; ഇന്ത്യന്‍ ആപ്പുകള്‍ കണ്ടുപിടിക്കാന്‍ പുതിയ ആപ്പുമായി മിത്രോം

author

ബെംഗളൂരു ആസ്ഥാനമായ മിത്രോം ആപ്പ് ആത്മനിര്‍ഭര്‍ ആപ്സ് എന്ന് മറ്റൊരു ആപ്പ് കൂടെ പുറത്തുവിട്ടു. ഇന്ത്യന്‍ ആപ്പുകളുടെ നീണ്ട പട്ടിക ആത്മനിര്‍ഭര്‍ ആപ്സില്‍ കാണാം. ചൈനീസ് ഉടമസ്ഥതിയിലുള്ള പ്രശസ്ത ഹ്രസ്വ വീഡിയോ ആപ്പ് ആയ ടിക്‌ ടോക്കിന് പകരക്കാരനായി ആണ് ഇന്ത്യന്‍ ആപ്പ് മിത്രോം എത്തുന്നത്.

ഇന്ത്യന്‍ നിര്‍മ്മിത ആപ്പുകള്‍ കണ്ടെത്താനും ഡൗണ്‍ലോഡ് ചെയ്യാനും ആത്മനിര്‍ഭര്‍ ആപ്സ് സഹായിക്കും. വാര്‍ത്തകള്‍, ഷോപ്പിംഗ്, ഇ-ലേര്‍ണിംഗ്, ഗെയിംസ്, സിനിമ, വിനോദം, സമൂഹ മാധ്യമങ്ങള്‍ എന്നിങ്ങനെ പല വിഭാഗങ്ങളിലെ പ്രശസ്തമായ ഇന്ത്യന്‍ ആപ്പുകള്‍ ആത്മനിര്‍ഭര്‍ ആപ്സ് ഉപയോഗിച്ച്‌ കണ്ടുപിടിക്കാം.

നരേന്ദ്ര മോദി ആപ്പ്, ജിയോ ടിവി, ആരോഗ്യ സേതു, ഭീം, ഡിജിലോക്കര്‍, കാഗാസ് സ്കാനര്‍, ഐആര്‍‌സി‌ടി‌സി റെയില്‍ കണക്റ്റ് എന്നിവയാണ് ആത്മനിര്‍ഭര്‍ ആപ്സില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന പ്രശസ്തമായ ഇന്ത്യന്‍ ആപ്പുകള്‍.ഇപ്പോള്‍ ആത്മനിര്‍ഭര്‍ ആപ്സ് ഗൂഗിള്‍ പ്ലെ സ്റ്റോറില്‍ലൂടെ മാത്രമാണ് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുക. 100-ഓളം ഇന്ത്യന്‍ ആപുകളാണ് ആത്മനിര്‍ഭര്‍ ആപ്സില്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്. പ്രത്യേക റെജിസ്ട്രേഷന്‍ ആവശ്യമില്ലാത്ത ആത്മനിര്‍ഭര്‍ ആപ്സില്‍ ഡൗണ്‍ലോഡ് ചെയ്താല്‍ ഉടനെ ചില ഇന്ത്യന്‍ അപ്പുകളെപ്പറ്റി സൂചന നല്‍കും.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഡൈനാമോ കീവിന്റെ ഒമ്ബത് താരങ്ങള്‍ക്ക് കൊറോണ, ബാഴ്സലോണ മത്സരം മാറ്റിവെച്ചേക്കും

ഉക്രൈന്‍ ക്ലബായ ഡൈനാമോ കീവിന്റെ ഒമ്ബത് താരങ്ങള്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. നാളെ ബാഴ്സലോണയെ നേരിടേണ്ട ഡൈനാമോ കീവ് ഇതോടെ പ്രതിസന്ധിയിലായിരിക്കുകയാണ്‌. 9 പേര്‍ പോസിറ്റീവ് ആയതോടെ ഡൈനാമോ കീവിന് കളിക്കാന്‍ താരങ്ങള്‍ ഇല്ലാത്ത അവസ്ഥയാണ്. ആകെ 13 താരങ്ങളുമായാണ് ഡൈനാമോ കീവ് ബാഴ്സലോണയിലേക്ക് എത്തിയിരിക്കുന്നത്. ഇനി ഇന്ന് വീണ്ടും ഡൈനാമോ കീവിന്റെ താരങ്ങള്‍ കൊറോണ പരിശോധന നേരിടേണ്ടി വരും. ഒരു താരത്തിന് കൂടെ കൊറോണ പോസിറ്റീവ് ആയാല്‍ ഡൈനാമോ കീവിന് […]

Subscribe US Now