ആദ്യ പ്രഖ്യാപനവുമായി ജോ ബൈഡന്‍; ‘പാരീസ് ഉടമ്ബടിയില്‍ നിന്ന് പിന്‍മാറിയ നടപടി റദ്ദാക്കും’

author

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയത്തിനരികെ എത്തി നില്‍ക്കെ ആദ്യ ഭരണതീരുമാനം പ്രഖ്യാപിച്ച്‌ ഡമോക്രാറ്റ് സ്ഥാനാര്‍ഥി ജോ ബൈഡന്‍. ട്രംപിന്‍റെ തെറ്റായ നയങ്ങള്‍ തിരുത്തുമെന്ന് വ്യക്തമാക്കിയ അദ്ദേഹം പാരീസ് ഉടമ്ബടിയില്‍ നിന്ന് പിന്‍മാറിയ നടപടി റദ്ദാക്കുമെന്ന് പ്രഖ്യാപിച്ചു.

പാരീസ് ഉടമ്ബടിയില്‍ നിന്ന് പിന്‍വാങ്ങാനുള്ള ട്രംപിന്റെ ഉത്തരവ് നിലവില്‍ വന്ന് മണിക്കൂറുകള്‍ക്ക് പിന്നാലെയാണ് ബൈഡന്റെ പ്രഖ്യാപനം. 77 ദിവസത്തിനുള്ളില്‍ ഉടമ്ബടിയിലേക്ക് തിരിച്ചുകയറുമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. കാലാവസ്ഥ വ്യതിയാനം തടയുന്നതിനുവേണ്ടിയുള്ള ഉടമ്ബടിയാണിത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

കോവിഡിനിടയിലും സംഭാവനയായി 75000 മെട്രിക് ടണ്‍ ഗോതമ്ബ്; ഇന്ത്യക്ക് നന്ദി പറഞ്ഞ് അഫ്ഗാനിസ്ഥാന്‍

കാബൂള്‍: കോവിഡ് മഹാമാരിക്കിടയിലും 75000 മെട്രിക് ടണ്‍ ഗോതമ്ബ് സംഭാവനയായി നല്‍കിയ ഇന്ത്യക്ക് നന്ദി പറഞ്ഞ് അഫ്ഗാന്‍. ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെ ആറു മാസ കാലയളവിലാണ് ഇന്ത്യ ഗോതമ്ബ് നല്‍കിയത്. ഭക്ഷ്യസുരക്ഷ വര്‍ധിപ്പിക്കാനായുള്ള ഇന്ത്യയുടെ നടപടിയോട് അങ്ങേയറ്റത്തെ നന്ദി അറിയിക്കുന്നു; അതും കോവിഡ് മഹാമാരിയുടെ ഘട്ടത്തില്‍. ആവശ്യമുള്ളപ്പോള്‍ സഹായിക്കുന്നവനാണ് സുഹൃത്തി -അഫ്ഗാന്‍ സ്ഥാനപതി താഹിര്‍ ഖാദിരി ട്വീറ്റ് ചെയ്തു. അടുത്തിടെയുണ്ടായ കാബൂള്‍ സര്‍വകലാശാല ഭീകരാക്രമണത്തെ തുടര്‍ന്ന് എംബസി സന്ദര്‍ശിച്ച […]

Subscribe US Now