ആന്‍ജിയോഗ്രാം പരിശോധനയില്‍ ശിവശങ്കരന് നെഞ്ച്‌വേദന ഇല്ലെന്ന് കണ്ടെത്തി : ഇപ്പോള്‍ വേദന നട്ടെല്ലിനെന്ന് രോഗി : ഇവിടെ നിന്ന് മാറി തരണമെന്ന് പി.ആര്‍.എസ്. ആശുപത്രി പറഞ്ഞതോടെ ശിവശങ്കരന്റെ രോഗാഭിനയം ഇനി മെഡിക്കല്‍ കോളേജില്‍

author

തിരുവനന്തപുരം : കസ്റ്റംസിന്റെ അറസ്റ്റ് ഭയന്ന് നെഞ്ചുവേദന അഭിനയിച്ച ശിവശങ്കരന്റെ കള്ളം പൊളിഞ്ഞു. ആന്‍ജിയോഗ്രാം പരിശോധനയില്‍ ഇദ്ദേഹത്തിന് യാതൊരു കുഴപ്പവും ഇല്ലെന്ന റിപ്പോര്‍ട്ട് ഡോക്ടര്‍മാര്‍ നല്‍കി. ഈ റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ തനിക്ക് കലശലായ നടുവേദനയാണെന്നാണ് ശിവശങ്കരന്‍ പറയുന്നത്. എന്നാല്‍ ശിവശങ്കരന്‍ അറസ്റ്റ് ഭയന്ന് നടത്തുന്ന അഭിനയമാണെന്ന് മനസ്സിലായ പി.ആര്‍.എസ്. ഹോസ്പിറ്റല്‍ അധികൃതര്‍ എത്രയും പെട്ടെന്ന് ഇവിടെ നിന്ന് മാറിത്തരണമെന്ന് അഭ്യര്‍ത്ഥിച്ചു. ഇതിനെ തുടര്‍ന്ന് ഇന്ന് അദ്ദേഹത്തെ മെഡിക്കല്‍കോളേജിലേക്ക് മാറ്റി. നടുവേദന ആണെന്ന് പറഞ്ഞ ശിവശങ്കരനെ ഓക്‌സിജന്‍ മാസ്‌ക് ഒക്കെ വച്ച് ഗുരുതര രോഗികളെ കൊണ്ടുപോകുന്ന ആംബുലന്‍സിലാണ് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. തിങ്കളാഴ്ച കോടതി തുറക്കുന്നതുവരെ രോഗം അഭിനയിച്ച് പിടിച്ച് നില്‍ക്കുകയാണ് ശിവശങ്കരന്റെ ലക്ഷ്യമെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. മാധ്യമത്തിന്റെയും പൊതു സമൂഹത്തിന്റെയും ശ്രദ്ധ ഹോസ്പിറ്റലിലേക്ക് തിരിഞ്ഞതും അന്വേഷണ ഉദ്യോഗസ്ഥര്‍ കാര്യങ്ങള്‍ നിരന്തരം നിരീക്ഷിക്കുന്നതും ആശുപത്രിക്ക് ചീത്തപ്പേര് ആകും എന്ന് മനസ്സിലാക്കിയാണ് ഹോസ്പിറ്റലില്‍ നിന്ന് മാറുവാന്‍ പിആര്‍എസ്. മാനേജ്‌മെന്റ് ആവശ്യപ്പെട്ടത്. ശിവശങ്കരന്റെ ഭാര്യ ഈ ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്നതും സംശയങ്ങള്‍ക്ക് കാരണമായി. മറ്റന്നാള്‍ രാവിലെ തന്നെ ശിവശങ്കരന്‍ കോടതിയെ സമീപിക്കുമെന്ന സൂചനയാണ് പുറത്തുവരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

നിര്‍ദ്ദേശം നല്‍കിയിട്ടും ജോലിയില്‍ തിരികെ പ്രവേശിച്ചില്ല; അനധികൃതമായി സര്‍വീസില്‍ നിന്ന് വിട്ടുനില്‍ക്കുന്ന 432 ആരോഗ്യ ജീവനക്കാരെ നീക്കം ചെയ്യുന്നു

തിരവനന്തപുരം : വര്‍ഷങ്ങളായി ഒരു കാരണവുമില്ലാതെ സര്‍വീസില്‍ നിന്ന് വിട്ടു നില്‍ക്കുന്ന ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുള്ള ആരോഗ്യ പ്രവര്‍ത്തകരെ നീക്കം ചെയ്യാന്‍ ഉത്തരവ്. സര്‍വീസില്‍ തിരികെ പ്രവേശിക്കാന്‍ സര്‍ക്കാരില്‍ നിന്നും പലതവണ നിര്‍ദ്ദേശം ലഭിച്ചിട്ടും ആത് പാലിക്കാന്‍ തയ്യാറാകാത്തവര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ആരോഗ്യ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന 385 ഡോക്ടര്‍മാര്‍ ഉള്‍പ്പടെ 432 ജീവനക്കാരെയാണ് സര്‍വീസില്‍ നിന്നും പിരിച്ചുവിടുന്നത്. സംസ്ഥാനത്ത് കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ഡോക്ടര്‍മാരുടെ ഉള്‍പ്പടെയുള്ള സേവനങ്ങള്‍ ആവശ്യമായിട്ടും ഹാജരാകാത്തവര്‍ക്കെതിരെയാണ് […]

You May Like

Subscribe US Now