ആയുര്‍വ്വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയ അനുമതി: ഐ എം എ പ്രതിഷേധിക്കും

author

തിരുവനന്തപുരം | ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയ നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ അനുമതിക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഐ എം എ കേരള ഘടകം. തീരുമാനം ഇന്ത്യയിലെ മെഡിക്കല്‍ ബിരുദങ്ങള്‍ക്ക് ആഗോളതലത്തില്‍ ലഭിക്കുന്ന സ്വീകാര്യതയെ ബാധിക്കും. ആയുര്‍വേദ ചികിത്സയുടെയും ആധുനിക ചികിത്സയുടെയും അസ്തിത്വത്തെ ഇത് തകര്‍ക്കും. വിഷയത്തെ നിയമപരമായും അല്ലാതേയും നേരിടാന്‍ പുതുതായി ചുമതലയേറ്റ ഐ എം എ കേരള ഘടകം കമ്മിറ്റിയുടെ ആദ്യ യോഗം തീരുമാനിച്ചു.

സങ്കരചികിത്സയെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് കേന്ദ്രം പിന്തുടരുന്നത്. ആയുര്‍വേദ ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് ഇ എന്‍ ടി, എല്ല്, കണ്ണ്, പല്ല് തുടങ്ങിയവുമായി ബന്ധപ്പെട്ട ചികിത്സകള്‍ക്കായി പരിശീലനം നേടി ശസ്ത്രക്രിയ നടത്താനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. എന്നാല്‍ 25 വര്‍ഷത്തിലേറെയായി ആയുര്‍വേദ സ്ഥാപനങ്ങളിലും ആശുപത്രികളിലും ഈ ശസ്ത്രക്രിയകള്‍ ചെറിയതോതില്‍ നടക്കുന്നുണ്ടെങ്കിലും നിയമപരമാണെന്ന് വ്യക്തമാക്കുന്നതിന് വേണ്ടി മാത്രമുള്ളതാണ് ഇപ്പോഴത്തെ വിജ്ഞാപനമെന്നാണ് സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ മെഡിസിന്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

'ബിജെപി നേതാക്കളും മിശ്രവിവാഹം ചെയ്തിട്ടുണ്ട്'; ഭൂപേഷ് ബഖെല്‍

റായ്പുര്‍: ലവ് ജിഹാദുമായി ബന്ധപ്പെട്ടുയരുന്ന വിവാദങ്ങളില്‍ പ്രതികരണവുമായി ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബഖെല്‍. ബിജെപി ഭരിക്കുന്ന പല സംസ്ഥാനങ്ങളും ലൗ ജിഹാദ് നിയന്ത്രിക്കുന്നതിനായി നിയമം നടപ്പാക്കുമെന്ന പ്രഖ്യാപനം നടത്തിയിരിക്കുന്ന സാഹചര്യത്തിലാണ് ബഖെലിന്‍റെ പ്രതികരണം. പല ബിജെപി നേതാക്കളും അവരുടെ കുടുംബാംഗങ്ങളുമൊക്കെ മിശ്ര വിവാഹം ചെയ്തിട്ടുണ്ട്. ഇവരും ഈ നിയമത്തിന്‍റെ പരിധിയില്‍ വരുമോയെന്ന ചോദ്യമാണ് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ചോദിച്ചത്. ‘നിരവധി ബിജെപി നേതാക്കളുടെ കുടുംബാംഗങ്ങള്‍ മറ്റു മതങ്ങളില്‍ നിന്നുള്ളവരെ വിവാഹം ചെയ്തിട്ടുണ്ട്. […]

You May Like

Subscribe US Now