ആരാധകര്‍ക്ക് ദീപാവലി ആശംസകളുമായി ‘ആര്‍ആര്‍ആര്‍’ ടീം

author

ചെന്നൈ: രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയില്‍ ആരാധക ശ്രദ്ധയിലുള്ള സിനിമയാണ് ‘ആര്‍ആര്‍ആര്‍’. താരബാഹുല്യമുള്ള ചിത്രത്തില്‍ രാം ചരണിന്റെയും ജൂനിയര്‍ എന്‍ടിആറിന്റെയും കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഇരുകയ്യും നീട്ടിയാണ് ആരാധകര്‍ ഏറ്റെടുത്തത്. ഇപ്പോഴിതാ ആരാധകര്‍ക്ക് ദീപാവലി ആശംസകളുമായി എത്തിയിരിക്കുകയാണ് ആര്‍ആര്‍ആര്‍ ടീം.

സംവിധായകന്‍ എസ് എസ് രാജമൗലി, ജൂനിയര്‍ എന്‍ ടിആര്‍, രാംചരണ്‍, എന്നിവരുടെ ദീപാവലി ആശംസകള്‍ അടങ്ങുന്ന ചിത്രമാണ് ട്വിറ്ററില്‍ വൈറലായി കൊണ്ടിരിക്കുന്നത്. ‘ഞങ്ങളുടെ എല്ലാ ആരാധകര്‍ക്കും ഉത്സവസമൃദ്ധിയുടെ ദീപാവലി ആശംസകള്‍’, എന്നായിരുന്നു ട്വീറ്റ്. ട്വീറ്റിനോടൊപ്പം മൂന്നുപേരുടെയും ചിത്രങ്ങളും ഷെയര്‍ ചെയ്തിട്ടിട്ടുണ്ട്.

450 കോടി ബജറ്റില്‍ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ‘ആര്‍ആര്‍ആര്‍’. കാവിഡ് പശ്ചാത്തലത്തില്‍ മാസങ്ങളോളം നിര്‍ത്തിവച്ചിരുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ മാസമാണ് പുനഃരാരംഭിച്ചത്. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം, കന്നഡ കൂടാതെ മറ്റു ചില ഇന്ത്യന്‍ ഭാഷാപതിപ്പുകളും ചിത്രത്തിന് ഉണ്ടാവും.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഇന്ത്യന്‍ തിരിച്ചടി; 11 പാക് സൈനികര്‍ കൊല്ലപ്പെട്ടു, ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ വിളിപ്പിച്ചു

ദില്ലി: അതിര്‍ത്തിയിലെ പാക് പ്രകോപനത്തിന് മറുപടിയായി ഇന്ത്യന്‍ സേന നടത്തിയ പ്രത്യാക്രമണത്തില്‍ 11 പാക്സൈനികര്‍ കൊല്ലപ്പെട്ടു. 16 ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പാകിസ്താന്‍റെ സ്പെഷ്യല്‍ സര്‍വീസ് ഗ്രൂപ്പ് (എസ് എസ് ജി) ല്‍പ്പെട്ട സൈനികരുള്‍പ്പടെയാണ് കൊല്ലപ്പെട്ടത്. ജമ്മു കശ്മീര്‍ നിയന്ത്ര രേഖയോടെ ചേര്‍ന്നുള്ള ഉറി, പൂഞ്ച്, കുപാവാര എന്നിവിടങ്ങളില്‍ പാകിസ്താന്‍ സൈന്യം നടത്തിയ പീരങ്കിയാക്രമണത്തില്‍ 4 ഇന്ത്യന്‍ ഭടന്‍മാര്‍ വീരമൃത്യ വരിച്ചിരുന്നു. 3 ഗ്രാമീണരും പാക് ആക്രമണത്തില്‍ കൊല്ലപ്പെട്ടു. […]

Subscribe US Now