ആരോഗ്യസേതു ആപ്പ് വിവാദത്തില്‍ വിശദീകരണം നല്‍കി കേന്ദ്രം

author

ആരോഗ്യസേതു ആപ്പുമായി ബന്ധപ്പെട്ടുള്ള വിവാദത്തില്‍ വിശദീകരണം നല്‍കി കേന്ദ്രം രംഗത്ത് വന്നു. ആരാണ് ആരോഗ്യസേതു ആപ്പ് നിര്‍മ്മിച്ചതെന്ന ചോദ്യത്തിന് അറിയില്ലെന്നായിരുന്നു നല്‍കിയ മറുപടി. വിചിത്രമായ ഈ മറുപടിയാണ് വിവാദത്തിനു വഴിയൊരുക്കിയത്. ഈ ചോദ്യത്തിന് മറുപടിയുമായാണ് ഇപ്പോള്‍ കേന്ദ്രം എത്തിയിരിക്കുന്നത്.

സാമ്ബത്തിക സംവരണ വിഷയത്തില്‍ ലീഗിനുനേരെ വിമര്‍ശനവുമായി വി.ഡി സതീശന്‍

സാങ്കേതിക വിധക്തരുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ വികസിപ്പിച്ചതാണ് ആരോഗ്യ സേതു ആപ്പ് എന്നാണ് കേന്ദ്രം ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. വിവരാവകാശ നിയമപ്രകാരം സൗരവ് ദാസ് എന്നയാള്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്കായിരുന്നു കേന്ദ്ര ഇലക്‌ട്രോണിക്സ് മന്ത്രാലയത്തിന്റെ വിചിത്ര മറുപടി. ആപ്ലിക്കേഷന്‍ രൂപകല്‍പന ചെയ്തതും വികസിപ്പിച്ചതും നാഷണല്‍ ഇന്‍ഫോമാറ്റിക് സെന്‍റര്‍ ആണെന്നാണ് ആരോഗ്യ സേതു ആപ്പിന്‍റെ വെബ്സൈറ്റില്‍ തന്നെ പറയുന്നുണ്ട്. പിന്നെയങ്ങനെയാണ് ആപ്പിന് രൂപം നല്‍കിയവരെക്കുറിച്ച്‌ വിവരമില്ലെന്ന് കേന്ദ്രം പറയുന്നതെന്ന് വിവരാവകാശ കമ്മീഷന്‍ ‌കാരണം കാണിക്കല്‍ നോടീസിലൂടെ ചോദിക്കുകയായിരുന്നു.

തൊഴിലിട ആരോഗ്യ പരിപാലന കേന്ദ്രവുമായി പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത്

Leave a Reply

Your email address will not be published. Required fields are marked *

Next Post

എല്ലാ ഇന്ത്യക്കാര്‍ക്കും കോവിഡ് വാക്‌സിന്‍ ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി

ആരെയും തഴയില്ലെന്നും എല്ലാ ഇന്ത്യാക്കാര്‍ക്കും കോവിഡ് വാക്‌സിന്‍ ലഭ്യമാക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. വാക്‌സിന്‍ കൃത്യമായി വിതരണം ചെയ്യുന്നതിനും കൈകാര്യം ചെയ്യുന്നതിനുമായി ഒരു വിദഗ്ധ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും ഇക്കണോമിക് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ മോദി പറഞ്ഞു. വാക്‌സിന്‍ ലഭ്യമാകുമ്ബോള്‍, എല്ലാവര്‍ക്കും വാക്‌സിനേഷന്‍ നല്‍കുമെന്ന് ഞാന്‍ ഉറപ്പു നല്‍കുന്നു. ആരെയും മാറ്റിനിര്‍ത്തില്ല. എല്ലാവര്‍ക്കും കുത്തിവയ്പ്പ് നല്‍കും. തീര്‍ച്ചയായും കോവിഡ് രംഗത്ത് പ്രവര്‍ത്തിക്കുന്ന മുന്നണിപ്പോരാളികള്‍ക്ക് മുന്‍ഗണന നല്‍കിയേക്കാം. വാക്‌സിന്‍ എങ്ങിനെ വിതരണം ചെയ്യാമെന്ന് […]

Subscribe US Now