ആര്‍ടിപിസിആര്‍ ഫലം പിഴച്ചു; നടന്‍ ചിരഞ്ജീവിക്ക് കോവിഡ് ഇല്ല

author

ബംഗ്ലൂരു: കോവിഡ് പോസിറ്റീവ് ആണെന്ന ഫലം ആര്‍ടിപിസിആര്‍ കിറ്റിന്റെ പിഴവ് മൂലമെന്ന് തെലുങ്ക് സൂപ്പര്‍ താരം ചിരഞ്ജീവി. നടന് തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ചെങ്കിലും പിന്നീട് നടത്തിയ പരിശോധനയില്‍ വൈറസ് ബാധയില്ലെന്ന് കണ്ടെത്തുകയായിരുന്നു. മൂന്ന് തവണ ഡോക്ടര്‍മാര്‍ പരിശോധിച്ചപ്പോഴും നെഗറ്ററിവാണെന്ന് നടന്‍ ട്വിറ്ററില്‍ അറിയിച്ചു.

പുതിയ സിനിമയായ ആചാര്യയുടെ ഷൂട്ടിങ് ആരംഭിക്കുന്നതിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് നടന് വൈറസ് ബാധ സ്ഥിരീകരിച്ചത്. ചിരഞ്ജീവി തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. താനുമായി ബന്ധപ്പെട്ടിട്ടുള്ള എല്ലാ ആളുകളോടും കോവിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്നും നടന്‍ ആവശ്യപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

പാര്‍ട്ടിയുടെ പ്രകടനത്തില്‍ കടുത്ത നിരാശയുണ്ടെന്ന് പി. ചിദംബരം

ബീഹാറിലെ തോല്‍വിയില്‍ അസ്വസ്ഥരായി കോണ്‍ഗ്രസ് നേതൃത്വം. സഖ്യത്തിന് ഏറ്റ തോല്‍വിയെക്കാളും തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി കാഴ്ചവെച്ച മോശം പ്രകടനമാണ് നേതാക്കളെ അസ്വസ്ഥരാക്കിയിരിക്കുന്നത്. അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും തോല്‍വി തുടരുമോ എന്ന ഭയം കോണ്‍ഗ്രസിനുണ്ട്. ബീഹാര്‍ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ പ്രകടനത്തില്‍ കടുത്ത നിരാശയുണ്ടെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം പ്രതികരിച്ചു.‘ഞങ്ങള്‍ വിധി അംഗീകരിക്കുന്നു. ബീഹാറിലെ പ്രകടനത്തില്‍ ഞങ്ങള്‍ നിരാശരാണ്. കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി (സി.ഡ.ബ്ല്യു.സി) ഇത് കൃത്യമായി അവലോകനം […]

You May Like

Subscribe US Now