ആര്‍ എല്‍ വി രാമകൃഷ്ണന്‍ വിഷയത്തില്‍ കെ.പി.എ.സി ലളിത പറഞ്ഞത്​ കള്ളം ​; ഫോണ്‍ സംഭാഷണം പുറത്ത്

author

തൃ​ശൂ​ര്‍: ന​ട​ന്‍ ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ സ​ഹോ​ദ​ര​നും പ്ര​മു​ഖ ന​ര്‍​ത്ത​ക​നു​മാ​യ ആ​ര്‍.​എ​ല്‍.​വി രാ​മ​കൃ​ഷ്​​ണ​ന്​ മോ​ഹി​നി​യാ​ട്ട​ത്തി​ന് അ​വ​സ​രം നി​ഷേ​ധി​ച്ച​തി​നെ തു​ട​ര്‍​ന്ന്​ ആ​ത്​​മ​ഹ​ത്യ ശ്ര​മം സം​ഭ​വ​ത്തി​ല്‍ സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി ചെ​യ​ര്‍​പേ​ഴ്സ​ന്‍ കെ.​പി.​എ.​സി ല​ളി​ത​യു​ടെ ​പ്ര​സ്​​താ​വ​ന തെ​റ്റെ​ന്ന്​ തെ​ളി​ഞ്ഞു. രാ​മ​കൃ​ഷ്ണ​നും കെ.​പി.​എ.​സി ല​ളി​ത​യും ത​മ്മിലുള്ള ഫോ​ണ്‍ സം​ഭാ​ഷ​ണം പു​റ​ത്ത് വ​ന്നു.

അമിതമായ അളവില്‍ ഉറക്ക ഗുളിക കഴിച്ച്‌ ആത്മഹത്യശ്രമം നടത്തുന്നതിന് മുമ്ബ് നടി കെപിഎസി ലളിതയെ രൂക്ഷമായി വിമര്‍ശിച്ച്‌ കലാഭവന്‍ മണിയുടെ സഹോദരനും നര്‍ത്തകനുമായ ആര്‍.എല്‍.വി.രാമകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായിരുന്നു .’കെ.പി.എ.സി.ലളിത നടത്തിയ പ്രസ്താവന കൂറു മാറല്‍ ആണ്. അവരുമായി ഞാന്‍ 8 ഓളം തവണ ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ട്.

അപേക്ഷ കൊടുക്കുന്നതു മുതല്‍ അവസരം നിഷേധിച്ച അന്ന് രാത്രി ലളിത ചേച്ചിയെ ഞാന്‍ വിളിച് സംസാരിച്ചതടക്കം ഫോണ്‍ രേഖയുണ്ട്. വീണ്ടും എന്നെ മാനസികമായി പീഢിപ്പിക്കുകയാണ്. ഞാന്‍ സര്‍ക്കാരിനെതിരെ ഒന്നും ചെയ്തിട്ടില്ല. ഞാന്‍ ഇടതുപക്ഷ പ്രസ്ഥാനത്തിന് ഉറച്ചുനില്‍ക്കുന്ന വ്യക്തിയാണ്. ഞാന്‍ പു.ക.സയിലെയും PK S യിലെയും അംഗമാണ്.’ – , ആര്‍ എല്‍ വി രാമകൃഷ്ണന്‍ ഫേസ്‌ബുക്കില്‍ കുറിച്ചു.

ഇതിനു മുന്നേ തന്നെ കെപിഎസി ലളിത ഇത് നിഷേധിച്ചിരുന്നു.കെപിഎസി ലളിത രാമകൃഷ്ണനെതിരെ രംഗത്തുവന്നിരുന്നു. രാമകൃഷ്ണന്റെ ആരോപണവും അവാസ്തവവും ദുരുദ്ദേശപരവുമെന്ന് അവര്‍ പറഞ്ഞു. രാമകൃഷ്ണന് വേണ്ടി സെക്രട്ടറിയോട് സംസാരിച്ചു എന്ന പ്രസ്താവന സത്യവിരുദ്ധമാണെന്നും നൃത്താവതരണത്തിന് ഇതുവരെ അപേക്ഷ പോലും ക്ഷണിച്ചിട്ടില്ലെന്നും കെപിഎസി ലളിത പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് സംഗീത നാടക അക്കാദമി സെക്രട്ടറി രാധാകൃഷ്ണന്‍ നായര്‍ തനിക്ക് അവസരം നിഷേധിച്ചതായി ആര്‍എല്‍വി രാമകൃഷ്ണന്‍ ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയത്. തനിക്ക് നൃത്തം അവതരിപ്പിക്കാന്‍ അവസരം തരികയാണെങ്കില്‍ ധാരാളം വിമര്‍ശനങ്ങള്‍ ഉണ്ടാകും. ഞങ്ങള്‍ അന്തി വരെ വെള്ളം കോരിയിട്ട് അവസാനം കുടം ഉടയ്ക്കണ്ടല്ലോ. അവസരം തരികയാണെങ്കില്‍ സംഗീത നാടക അക്കാദമിയുടെ ഇമേജ് നഷ്ടപ്പെടും’; എന്നിങ്ങനെയാണ് അക്കാദമി സെക്രട്ടറി രാധാകൃഷ്ണന്‍ നായര്‍ തന്നോട് പറഞ്ഞതെന്ന് ആര്‍എല്‍വി രാമകൃഷ്ണന്‍ പറഞ്ഞിരുന്നു.

അതേസമയം സെ​ക്ര​ട്ട​റി​യു​മാ​യി രാ​മ​കൃ​ഷ്ണന്റെ കാ​ര്യം സം​സാ​രി​ച്ചി​ട്ടു​ണ്ടെ​ന്നും അ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ചോ​ളൂ​വെ​ന്നും ല​ളി​ത രാമകൃഷ്ണനുമായുള്ള സംഭാഷണത്തിനിടെ ഫോ​ണി​ല്‍ പ​റ​യു​ന്നു​ണ്ട്. ‘സ​ര്‍​ഗ​ഭൂ​മി​ക’ ഓ​ണ്‍​ലൈ​ന്‍ ക​ലാ​പ​രി​പാ​ടി​ക​ള്‍​ക്കാ​യി അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച്‌ രാ​മ​കൃ​ഷ്ണ​നു​മാ​യി സം​സാ​രി​ച്ചി​ട്ടി​ല്ലെ​ന്നും രാ​മ​കൃ​ഷ്ണ​ന്​ വേ​ണ്ടി സെ​ക്ര​ട്ട​റി രാ​ധാ​കൃ​ഷ്ണ​നോ​ട് സം​സാ​രി​ച്ചെ​ന്ന് പ​റ​യു​ന്ന​ത് ദു​രു​ദ്ദേ​ശ​പ​ര​വു​മാ​ണെ​ന്നാ​യി​രു​ന്നു ല​ളി​ത ശ​നി​യാ​ഴ്ച അ​റി​യി​ച്ച​ത്.

വി​ഷ​യ​ത്തി​ല്‍ കെ.​പി.​എ.​സി ല​ളി​ത ത​​നി​​ക്കൊ​പ്പ​മാ​ണെ​ന്നാ​ണ്​​ രാ​മ​കൃ​ഷ്ണ​ന്‍ ക​രു​തി​യി​രു​ന്ന​ത്. പി​ന്നീ​ട്​ രാ​മ​കൃ​ഷ്ണ​നെ വി​മ​ര്‍​ശി​ച്ച്‌​ പ്ര​സ്താ​വ​ന​യി​റ​ക്കി​യ​തോ​ടെ ല​ളി​ത​ക്കെ​തി​രെ ഫേ​സ്ബു​ക്കി​ല്‍ കു​റി​പ്പി​ട്ട ശേ​ഷ​മാ​ണ്​ അ​മി​ത തോ​തി​ല്‍ ഉ​റ​ക്ക ഗു​ളി​ക ക​ഴി​ച്ച്‌​ ആ​ത്മ​ഹ​ത്യ​ശ്ര​മം ന​ട​ത്തി​യ​ത്.വി​വാ​ദ​ത്തി​ല്‍ അ​ക്കാ​ദ​മി​ക്കെ​തി​രെ പു​രോ​ഗ​മ​ന ക​ലാ​സാ​ഹി​ത്യ സം​ഘം രംഗത്തെത്തി . ‘എ​ത്ര​മാ​ത്രം പ്ര​തി​സ​ന്ധി​ക​ളും അ​വ​ഹേ​ള​ന​ങ്ങ​ളും അ​തി​ജീ​വി​ച്ചാ​ണ് ദ​ലി​ത് ജീ​വി​ത​സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍​നി​ന്ന് ഒ​രു ക​ലാ​കാ​ര​ന്‍ ഉ​യ​രു​ന്ന​തെ​ന്ന കാ​ര്യം അ​ധി​കൃ​ത​ര്‍ പ​ല​പ്പോ​ഴും മ​ന​സ്സി​ലാ​ക്കു​ന്നി​ല്ലെ​ന്ന​തി​ല്‍ ദുഃ​ഖ​മു​ണ്ടെന്ന്​ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ശോ​ക​ന്‍ ചെ​രു​വി​ല്‍ ​​ഫേ​സ്​​ബു​ക്കി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി.

പ്ര​ത്യേ​കി​ച്ചും ശാ​സ്ത്രീ​യ​നൃ​ത്തം പോ​ലെ സ​വ​ര്‍​ണ​മേ​ധാ​വി​ത്തം കൊ​ടി​കു​ത്തി വാ​ഴു​ന്ന ഇ​ട​ങ്ങ​ളി​ല്‍’. ആ​ത്മ​ഹ​ത്യ​ശ്ര​മ​ത്തെ തു​ട​ര്‍​ന്ന് ക​റു​കു​റ്റി സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ക​ഴി​യു​ന്ന രാ​മ​കൃ​ഷ്ണ​ന്‍ അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തു.​ ശ​നി​യാ​ഴ്ച വൈ​കീ​ട്ട് ചേ​ന​ത്തു​നാ​ട്ടി​ലെ വീ​ടി​ന​ടു​ത്ത് പി​താ​വിന്റെ പേ​രി​ലു​ള്ള ക​ലാ​ഗൃ​ഹ​ത്തി​ലാ​ണ്​ അ​ള​വി​ല്‍ ക​വി​ഞ്ഞ് ഉ​റ​ക്ക​ഗു​ളി​ക ക​ഴി​ച്ച്‌​ ആ​ത്​​​മ​ഹ​ത്യ​ക്ക്​ ശ്ര​മി​ച്ച​ത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രാഹുല്‍ ഗാന്ധി നയിക്കുന്ന ട്രാക്ടര്‍ റാലി രണ്ടാം ദിവസത്തിലേക്ക്

കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ട്രാക്ടര്‍ റാലി രണ്ടാം ദിവസത്തിലേക്ക്. പഞ്ചാബിലെ വിവിധ ജില്ലകളിലൂടെ ഇന്ന് റാലി കടന്നുപോകും. ഹരിയാനയില്‍ നാളെയും ബുധനാഴ്ചയുമാണ് റാലി. പഞ്ചാബിലെ സംഗ്രുര്‍ ജില്ലയിലെ ബര്‍ണാല ചൗക്കില്‍ നിന്നാണ് ഇന്നത്തെ റാലി ആരംഭിക്കുക. ഭവാനിഗഡിലെ പൊതുസമ്മേളനത്തെ രാഹുല്‍ ഗാന്ധി അഭിസംബോധന ചെയ്യും. തുടര്‍ന്ന് പട്യാല ജില്ലയിലെ വിവിധ മേഖലകളിലൂടെ ഖേത് ബച്ചാവോ യാത്ര കടന്നുപോകും. നാളെ ഹരിയാനയിലെ പെഹോവയില്‍ […]

You May Like

Subscribe US Now