ആര്‍.ടി. ഓഫിസില്‍ കയറിയിറങ്ങേണ്ട; രേഖകള്‍ ഇനി നേരിട്ട് പ്രി​െന്‍റടുക്കാം

author

കാ​ക്ക​നാ​ട്: രേ​ഖ​ക​ള്‍​ക്കാ​യി ഇ​നി മു​ത​ല്‍ ആ​ര്‍.​ടി.​ഓ​ഫി​സു​ക​ള്‍ ക​യ​റി​യി​റ​ങ്ങേ​ണ്ട​തി​ല്ല. ആ​ര്‍.​സി ബു​ക്കും ലൈ​സ​ന്‍​സും ഒ​ഴി​കെ​യു​ള്ള മ​റ്റ് രേ​ഖ​ക​ള്‍ ഇ​നി മു​ത​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് നേ​രി​ട്ട് പ്രി​െന്‍റ​ടു​ക്കാം.

ലേ​ണേ​ഴ്സ് ലൈ​സ​ന്‍​സ്, ഡ്രൈ​വി​ങ്​ ടെ​സ്​​റ്റി​നാ​വ​ശ്യ​മാ​യ രേ​ഖ​ക​ള്‍, ര​ജി​സ്ട്രേ​ഷ​ന് ആ​വ​ശ്യ​മാ​യ രേ​ഖ​ക​ള്‍, ഫി​റ്റ്ന​സ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ്, സ്​​റ്റേ​ജ് ക്യാ​രേ​ജ് ഒ​ഴി​കെ​യു​ള്ള​വ​യു​ടെ പു​തു​താ​യി എ​ടു​ത്ത പെ​ര്‍​മി​റ്റു​ക​ളും പു​തു​ക്കി​യ പെ​ര്‍​മി​റ്റു​ക​ളും, മു​ഴു​വ​ന്‍ വാ​ഹ​ന​ങ്ങ​ളു​ടെ​യും താ​ല്‍​ക്കാ​ലി​ക പെ​ര്‍​മി​റ്റ്, സ്പെ​ഷ​ല്‍ പെ​ര്‍​മി​റ്റ്, നാ​ഷ​ന​ല്‍ പെ​ര്‍​മി​റ്റ് ലോ​റി​ക​ള്‍​ക്കു​ള്ള ഓ​ത​റൈ​സേ​ഷ​ന്‍ തു​ട​ങ്ങി​യ​വ രേ​ഖ​ക​ളാ​ണ് വാ​ഹ​ന ഉ​ട​മ​ക്ക് വീ​ട്ടി​ലി​രു​ന്ന് പ്രി​ന്‍​റ് ചെ​യ്യാ​ന്‍ ക​ഴി​യു​ന്ന​ത്. മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പി​െന്‍റ കേ​ന്ദ്രീ​കൃ​ത വെ​ബ് സൈ​റ്റാ​യ parivahan.gov.in എ​ന്ന വെ​ബ്സൈ​റ്റി​ല്‍ നി​ന്നാ​ണ് രേ​ഖ​ക​ള്‍ പ്രി​ന്‍​റ്​ ചെ​യ്യേ​ണ്ട​ത്.

സൈ​റ്റി​ല്‍ ആ​വ​ശ്യ​മാ​യ സേ​വ​നം തെ​ര​ഞ്ഞെ​ടു​ത്ത​ശേ​ഷം വാ​ഹ​ന​ത്തി​െന്‍റ വി​വ​ര​ങ്ങ​ള്‍ ന​ല്‍​കി​യാ​ല്‍ മ​തി. നേ​ര​ത്തേ ഇ​ത്ത​രം രേ​ഖ​ക​ള്‍​ക്ക് ആ​ര്‍.​ടി ഓ​ഫി​സി​ല്‍​നി​ന്ന് പ​ക​ര്‍​പ്പെ​ടു​ത്ത് അ​തി​ല്‍ ആ​ര്‍.​ടി.​ഒ​യു​ടെ ഒ​പ്പ് പ​തി​പ്പി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു.

പു​തി​യ സം​വി​ധാ​ന​ത്തി​ല്‍ പ്രി​ന്‍​റ് ചെ​യ്യു​ന്ന രേ​ഖ​യി​ല്‍ ഡി​ജി​റ്റ​ല്‍ സി​ഗ്​​നേ​ച്ച​ര്‍ രൂ​പ​ത്തി​ല്‍ ആ​ര്‍.​ടി.​ഒ​യു​ടെ ഒ​പ്പു​ണ്ടാ​യി​രി​ക്കും. ഇ​ങ്ങ​നെ പ്രി​ന്‍​റ്​ ചെ​യ്യു​ന്ന രേ​ഖ​ക​ള്‍ സാ​ധു​വാ​യി​രി​ക്കു​മെ​ന്ന് എ​റ​ണാ​കു​ളം ആ​ര്‍.​ടി.​ഒ പ​റ​ഞ്ഞു. ഇ​നി മു​ത​ല്‍ ലൈ​സ​ന്‍​സും ആ​ര്‍.​സി ബു​ക്കും മാ​ത്ര​മേ ആ​ര്‍.​ടി ഓ​ഫി​സു​ക​ളി​ല്‍​നി​ന്ന് ത​പാ​ല്‍ വ​ഴി അ​യ​ക്കു​ക​യു​ള്ളൂ എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

സെപ്റ്റംബറിലെ പെന്‍ഷന്‍ വിതരണം ഇന്നുമുതല്‍ ആരംഭിക്കും

തിരുവനന്തപുരം: സെപ്റ്റംബറിലെ പെന്‍ഷന്‍ വിതരണം ഇന്നുമുതല്‍ ആരംഭിക്കും. 54,73,343 പേര്‍ക്ക് പെന്‍ഷന്‍ ഇന്ന് മുതല്‍ ലഭിച്ചുതുടങ്ങും. പെന്‍ഷന്‍ 1400 രൂപയായി വര്‍ധിച്ചത് ഇന്നുമുതല്‍ അവരുടെ കൈകളില്‍ ലഭിച്ചു തുടങ്ങും. 600 രൂപയായിരുന്നു പെന്‍ഷന്‍ ആണ് ഇപ്പോള്‍ കൂട്ടി 1400 രൂപയാക്കി മല്‍കുന്നത്. യുഡിഎഫ് കാലത്ത് പെന്‍ഷന്‍ ലഭിച്ചിരുന്നത് 34,43,000 പേര്‍ക്ക് ആയിരുന്നെങ്കില്‍ ഇന്നത് 54,73,343 പേര്‍ക്ക് ആയി. 88 ലക്ഷം കാര്‍ഡുടമകള്‍ക്ക് വീണ്ടും ഭക്ഷ്യ കിറ്റ് നല്‍കാന്‍ ഇന്ന് തുടക്കം […]

You May Like

Subscribe US Now