ആറാമത് ഇന്ത്യ- ചൈന കോര്‍പ്പ്‌സ് കമാന്‍ഡര്‍ തല കൂടിക്കാഴ്ച ഇന്ന്

author

ആറാമത് ഇന്ത്യ- ചൈന കോര്‍പ്പ്‌സ് കമാന്‍ഡര്‍ തല കൂടിക്കാഴ്ച ഇന്ന് നടക്കും. അതിര്‍ത്തിയില്‍ സംഘര്‍ഷ സമാന സാഹചര്യം ആണ് നിലനില്‍ക്കുന്നതെന്ന് ഇരുരാജ്യങ്ങളും ഒഔദ്യോഗികമായി തന്നെ സമ്മതിച്ച പശ്ചാത്തലത്തില്‍ ഇന്നത്തെ ചര്‍ച്ചയ്ക്ക് വലിയ പ്രാധാന്യമാണ് ഉള്ളത്. ഇന്ന് ചര്‍ച്ചയ്ക്കുള്ള ഇന്ത്യന്‍ സംഘത്തില്‍ വിദേശകാര്യ പ്രതിനിധിയെ കൂടി ഇന്ത്യ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2020 ഏപ്രിലിന് മുന്‍പുള്ള വിധത്തില്‍ സേനാപിന്മാറ്റം ചൈന നടത്തണം എന്ന തീരുമാനത്തില്‍ ഊന്നിയാകും ഇന്ത്യ ചര്‍ച്ചയില്‍ സ്വീകരിയ്ക്കുന്ന നിലപാട്.

ലഡാക്കിലെ അതിശെത്യത്തില്‍ ഇന്ത്യ- ചൈന സംഘര്‍ഷ സാധ്യതയില്‍ മഞ്ഞുരുകുമോ? ഇന്നത്തെ കോര്‍പ്പ്‌സ് കമാന്‍ഡര്‍ തലചര്‍ച്ച ഇക്കാര്യത്തിലെ ഉത്തരം നല്‍കും. ലഡാക്ക് അതിര്‍ത്തിയില്‍ സംഘര്‍ഷം സമാന സാഹചര്യം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ആണ് കോര്‍പ്പ്‌സ് കമാന്‍ഡര്‍ തല ചര്‍ച്ചയ്ക്ക് ഇന്ത്യയും ചൈനയും സന്നമാകുന്നത്. ലഡാക്കിലെ ചുഷൂലിലാണ് ഇരു സൈന്യത്തിന്റെയും കോര്‍പ്പ്‌സ് കമാന്‍ഡര്‍ കൂടിക്കാഴ്ച നടത്തുക. ആറാം തവണ നടക്കുന്ന ചര്‍ച്ചയില്‍ ചൈനയുടെ പ്രകോപനം അംഗീകരിയ്ക്കില്ലെന്ന നിലപടില്‍ തന്നെ ആകും ഇന്ത്യ നിലയുറപ്പിയ്ക്കുക.

ഇത്തവണ വിദേശകാര്യമന്ത്രാലയത്തിലെ പ്രതിനിധിയേയും ഇന്ത്യ ചര്‍ച്ചയ്ക്കുള്ള സംഘത്തില്‍ ഉള്‍പ്പെടുത്തി. ഇത് ആദ്യമായാണ് കോര്‍പ്പ്‌സ് കമാന്‍ഡര്‍ തല ചര്‍ച്ചയില്‍ വിദേശകാര്യ മന്ത്രാലയത്തിലെ പ്രതിനിധികള്‍ പങ്കെടുക്കുന്നത്. സൈനികേതര വിഷയങ്ങള്‍ ഉന്നയിക്കുന്ന പതിവ് ചൈനീസ് സംഘം കമാന്‍ഡര്‍ തല ചര്‍ച്ചകളില്‍ സ്വീകരിക്കാറുണ്ട്. ഇതിനുള്ള മറുപടിയാകും വിദേശകാര്യമന്ത്രാലയ പ്രതിനിധി നല്‍കുക. 2020 ഏപ്രിലിന് മുന്‍പുള്ള സാഹചര്യം പുനസ്ഥാപിയ്ക്കാന്‍ ചൈന തയാറാകണം എന്നതാണ് ഇന്ത്യയുടെ നിര്‍ദേശം. നിയന്ത്രണ രേഖയുടെ നിലവിലുള്ള സ്ഥിതി മാറ്റാനുള്ള ശ്രമങ്ങളില്‍ നിന്നും ചൈന പിന്മാറണം.

ഇന്നത്തെ കോര്‍ കമാന്‍ഡര്‍ തല ചര്‍ച്ചയില്‍ ചില വിട്ടുവീഴ്ചകള്‍ ചൈനയുടെ ഭാഗത്ത് നിന്നും ഉണ്ടാകും എന്നാണ് ഇന്ത്യയുടെ പ്രതീക്ഷ. വാണിജ്യ വ്യാപാര മേഖലയിലെ ചര്‍ച്ചകള്‍ പുനരാരംഭിയ്ക്കാന്‍ ചൈന കഴിഞ്ഞ ഏതാനും ദിവസങ്ങളായി ശക്തമായ ശ്രമങ്ങളാണ് നടത്തുന്നത്. ഇക്കാര്യത്തില്‍ ഒരു നിലപാട് മാറ്റവും ഇതുവരെ ഇന്ത്യ വരുത്തിയിട്ടില്ല. സൈനിക തല ചര്‍ച്ചയുടെ ഫലത്തെ ആശ്രയിച്ച്‌ ഉഭയകക്ഷി തല ചര്‍ച്ചകള്‍ കൂടുതല്‍ വേഗത്തിലാക്കാണം എന്ന നിര്‍ദേശത്തില്‍ ഇന്ത്യ തീരുമാനം കൈകൊള്ളും.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ജലനിരപ്പ് ഉയര്‍ന്നു; കക്കയം ഡാം ഇന്ന്​ തുറക്കും

കോഴിക്കോട് ​: കക്കയം ഡാമിലെ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ ഇന്ന് രാവിലെ ഏഴ് മുതല്‍ ഡാം ഷട്ടര്‍ ഉയര്‍ത്തി അധിക ജലം ഒഴുക്കി വിടുമെന്ന് ജില്ലാ കലക്ടര്‍ സാംബശിവ റാവു അറിയിച്ചു കുറ്റ്യാടി പുഴയുടെ കരകളിലുമുള്ളവര്‍ ജാഗ്രത പുലര്‍ത്തണം. പുഴയില്‍ 100 സെന്‍റി മീറ്റര്‍ വരെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട് . കഴിഞ്ഞ രണ്ടുദിവസങ്ങളിലായി തുടര്‍ച്ചയായി പെയ്ത മഴയെ തുടര്‍ന്ന്​ ഡാമിലെ വെള്ളത്തി​െന്‍റ അളവ് 755.41 മീറ്ററിലെത്തി. ഡാമി​െന്‍റ ആകെ […]

You May Like

Subscribe US Now