ആറ് മാസത്തിന് ശേഷം ജിഎസ്ടി വരുമാനത്തില്‍ വര്‍ധന; തിരിച്ചുവരവിന്റെ സൂചന നല്‍കി സാമ്ബത്തിക മേഖല

author

തിരിച്ച്‌ വരവിന്റെ നല്ല സൂചന നല്‍കി രാജ്യത്തെ സാമ്ബത്തിക മേഖല. ആറ് മാസത്തിന് രാജ്യത്ത് ശേഷം ജിഎസ്ടി വരുമാനത്തില്‍ വര്‍ധന. നാല് ശതമാനത്തിന്റെ വര്‍ധന ഉണ്ടായതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. സെപ്റ്റംബറില്‍ 95,000 കോടി രൂപയാണ് ജിഎസ്ടി വരുമാനം.

കൊവിഡ് കാലത്തിന് ശേഷം ആശ്വാസത്തിന്റെ സൂചന നല്‍കുകയാണ് രാജ്യത്തെ വിപണി. ഇതാദ്യമായി ഫെബ്രുവരിക്ക് ശേഷം കയറ്റുമതി മേഖലയിലും ശുഭ സൂചനകളാണ് സെപ്റ്റംബറില്‍ സ്ഥിതിവിവരം വ്യക്തമാക്കുന്നത്. രാജ്യത്ത് നിന്നുള്ള കയറ്റുമതി 5.3 ശതമാനം ഉയര്‍ന്നു. ആഭ്യന്തര വില്‍പ്പനയില്‍ നിന്നും ഇറക്കുമതിയില്‍ നിന്നുമുള്ള ജിഎസ്ടി വരുമാനവും സെപ്റ്റംബറില്‍ വര്‍ധിച്ചു. ചരക്ക് ഇറക്കുമതിയില്‍ നിന്നുള്ള വരുമാനം 102 ശതമാനമായി. യൂറോപ്പിലും അമേരിക്കയിലും ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് ആവശ്യം വര്‍ധിക്കുന്നു എന്ന നല്ല സൂചനയും നല്‍കുന്നുണ്ട്.

2019 നേക്കാള്‍ 2.9 ശതമാനം ഈ വര്‍ഷം ഇന്ത്യന്‍ ഉത്പനങ്ങള്‍ കപ്പല്‍കയറി. 27.4 മില്യന്‍ ഡോളറിന്റെ കയറ്റുമതിയാണ് സെപ്റ്റംബറില്‍ രാജ്യത്ത് ആകെ നടന്നത്. ഈവേ ബില്ലുകളുടെ വിതരണത്തിലും ഈ സെപ്റ്റംബര്‍ റെക്കോര്‍ഡ് ഇട്ടു. കഴിഞ്ഞമാസം 5.7 കോടി ഈവേ ബില്ലുകള്‍ സ്യഷ്ടിക്കപ്പെട്ടതായി ധനകാര്യ സെക്രട്ടറി അജയ് ഭൂഷ്ണ്‍ പാണ്ടേ 24 നോട് പറഞ്ഞു.

കേരളത്തിലെ ജിഎസ്ടി വരുമാനവും സെപ്റ്റംബറില്‍ വര്‍ധിച്ചതായി കേന്ദ്രസര്‍ക്കാര്‍ സ്ഥിതിവിവരം വ്യക്തമാക്കുന്നു. കഴിഞ്ഞ സെപ്റ്റംബറുമായി താരതമ്യപ്പെടുത്തുമ്ബോള്‍ കേരളം 11 ശതമാനം ജിഎസ്ടി വരുമാന വര്‍ധന നേടി. 1552 കോടിയാണ് ഈ സെപ്റ്റംബറിലെ വരുമാനം. 2019 ല്‍ ഇത് 1393 കോടി ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

പൊതുഗതാഗത വാഹനങ്ങളില്‍ എമര്‍ജന്‍സി ബട്ടണും ലൊക്കേഷന്‍ ട്രാക്കിംഗ് സിസ്റ്റവും ഘടിപ്പിക്കുന്നത് വേഗം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി

കൊച്ചി: കേരളത്തിലെ പൊതുഗതാഗത വാഹനങ്ങളില്‍ എമര്‍ജന്‍സി ബട്ടണും ലൊക്കേഷന്‍ ട്രാക്കിംഗ് സിസ്റ്റവും ഘടിപ്പിക്കുന്നത് എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ചാണ് സംസ്ഥാന സര്‍ക്കാരിനോട് ഇക്കാര്യം ആവശ്യപ്പെട്ടത്.പെരുമ്ബാവൂര്‍ വെങ്ങോല സ്വദേശിയായ ജാഫര്‍ ഖാന്‍ ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജിസമര്‍പ്പിച്ചത്. സ്കൂള്‍ ബസുകളില്‍ മാത്രമാണ് പദ്ധതി പൂര്‍ണ്ണമായും നടപ്പാക്കിയിട്ടുള്ളതെന്നും കെഎസ്‌ആര്‍ടിസി സ്വകാര്യ ബസുകള്‍ക്ക് ഇത് ഘടിപ്പിക്കാന്‍ ഡിസംബര്‍ വരെ സമയം നീട്ടിനല്‍കിയിട്ടുമുണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. 2019 ജനുവരി […]

You May Like

Subscribe US Now