ആ​ളു​ന്ന ആ​ശ​ങ്ക; രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ള്‍ 48 ല​ക്ഷ​ത്തി​ലേ​ക്ക്

author

ന്യൂഡല്‍ഹി: ആ​ശ​ങ്ക ഉ​യ​ര്‍​ത്തി രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ക്ര​മാ​തീ​ത​മാ​യി വ​ര്‍​ധി​ക്കു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 94,372 കോ​വി​ഡ് കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. 1,114 പേ​ര്‍ മ​രി​ച്ചു.

ഇ​തോ​ടെ രാ​ജ്യ​ത്തെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 47,54,356 ആ​യി. മ​ര​ണ സം​ഖ്യ 78,586 ആ​യി ഉ​യ​ര്‍​ന്നു. 37,02,595 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി.

രാ​ജ്യ​ത്ത് ഏ​റ്റ​വും കൂ​ടു​ത​ല്‍ കോ​വി​ഡ് കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രി​ക്കു​ന്ന സം​സ്ഥാ​നം മ​ഹാ​രാ​ഷ്ട്ര​യാ​ണ്. ശ​നി​യാ​ഴ്ച 22,084 പേ​ര്‍​ക്കു​കൂ​ടി മ​ഹാ​രാ​ഷ്ട്ര​യി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 10,37,765 ആ​യി. പു​തു​താ​യി 391 മ​ര​ണം റി​പ്പോ​ര്‍​ട്ട് ചെ​യ്ത​താ​യും മ​ഹാ​രാ​ഷ്ട്ര ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു. ഇ​തോ​ടെ മ​ഹാ​രാ​ഷ്ട്ര​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 29,115 ആ‍​യി ഉ​യ​ര്‍​ന്നു.

2,79,768 രോ​ഗി​ക​ള്‍ നി​ല​വി​ല്‍ സം​സ്ഥാ​ന​ത്തു​ട​നീ​ളം ചി​കി​ത്സ​യി​ല്‍ തു​ട​രു​ക​യാ​ണ്. 7,28,512 പേ​ര്‍ ഇ​തു​വ​രെ രോ​ഗ​മു​ക്ത​രാ​യി. ഇ​ന്ന് മാ​ത്രം 13,489 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. 70.2 ശ​ത​മാ​ന​മാ​ണ് സം​സ്ഥാ​ന​ത്തെ രോ​ഗ​മു​ക്തി നി​ര​ക്ക്.

കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ മ​ഹാ​രാ​ഷ്ട്ര​യ്ക്ക് തൊ​ട്ടു പി​ന്നി​ലു​ള്ള​ത് ആ​ന്ധ്രാ​പ്ര​ദേ​ശ്, ത​മി​ഴ്‌​നാ​ട്, ക​ര്‍​ണാ​ട​ക, ഉ​ത്ത​ര്‍​പ്ര​ദേ​ശ് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളാ​ണ്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

കോണ്‍ഗ്രസിന്‍റെ അടിയന്തരാവസ്ഥയെ ചെറുത്തത് പോലെ ഇപ്പോഴത്തെ നീക്കവും ചെറുക്കും : സീതാറാം യെച്ചൂരി

ന്യൂ ഡല്‍ഹി : ഡല്‍ഹി കലാപ ഗൂഢാലോചനയില്‍ താനും പങ്കാളിയെന്ന ഡല്‍ഹി പോലീസിന്‍റെ കുറ്റപത്രത്തിനെതിരെ പ്രതികരിച്ച്‌ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കോണ്‍ഗ്രസിന്‍റെ അടിയന്തരാവസ്ഥയെ ചെറുത്തത് പോലെ ഇപ്പോഴത്തെ നീക്കവും ചെറുക്കും. ഡല്‍ഹി പോലീസിനെ ഉപയോഗിച്ച്‌ സാധാരണ പൗരന്മാരെ കേന്ദ്രസര്‍ക്കാര്‍ അടിച്ചമര്‍ത്തുകയാണെന്നും യെച്ചൂരി പറഞ്ഞു. അതേസമയം കുറ്റപത്രത്തിനെതിരെ കോണ്‍ഗ്രസും രംഗത്തെത്തി. സീതാറാം യെച്ചൂരിയെപ്പോലുള്ള നേതാക്കളുടെ പേരുകള്‍ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തുന്നതിന് പിന്നില്‍ ദുരുദ്ദേശമുണ്ട്. പ്രതിപക്ഷത്തെ ഭയപ്പെടുത്താനുള്ള നീക്കമാണിതെന്നും, ചെറുക്കുമെന്നും കോണ്‍ഗ്രസ് ലോക്സഭാകക്ഷി […]

You May Like

Subscribe US Now