ആ ​സു​ന്ദ​ര​നാ​ദം നി​ല​ച്ചു; എ​സ്.​പി. ബാ​ല​സു​ബ്ര​ഹ്മ​ണ്യം വി​ട​വാ​ങ്ങി

admin

ചെ​ന്നൈ: ദ​ക്ഷി​ണേ​ന്ത്യ​ന്‍ സി​നി​മാ സം​ഗീ​ത​ത്തി​ലെ അ​നി​ഷേ​ധ്യ​സാ​ന്നി​ധ്യം ഗാ​യ​ക​ന്‍ എ​സ്. പി. ​ബാ​ല​സു​ബ്ര​ഹ്മ​ണ്യം(74) അ​ന്ത​രി​ച്ചു. ചെ​ന്നൈ എം​ജി​എം ആ​ശു​പ​ത്രി​യി​ല്‍ വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് അ​ന്ത്യം സം​ഭ​വി​ച്ച​ത്. ഭാ​ര്യ: സാ​വി​ത്രി. മ​ക്ക​ള്‍: പി​ന്ന​ണി ഗാ​യ​ക​നും നി​ര്‍​മാ​താ​വു​മാ​യ എ​സ്.​പി.​ച​ര​ണ്‍, പ​ല്ല​വി.

കോ​വി​ഡ് ബാ​ധി​ച്ച​തി​നെ ഓ​ഗ​സ്റ്റ് അ​ഞ്ച് മു​ത​ല്‍ അ​ദ്ദേ​ഹം എം​ജി​എം ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്നു. നേ​രി​യ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളോ​ടെ ചി​കി​ത്സ തേ​ടി​യ ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ത്തി​ന്‍റെ നി​ല ഓ​ഗ​സ്റ്റ് 13നാ​ണു ഗു​രു​ത​ര​മാ​യ​ത്. സെ​പ്റ്റം​ബ​ര്‍ എ​ട്ടി​ന് എ​സ്.​പി. ബാ​ല​സു​ബ്ര​ഹ്മ​ണ്യം കോ​വി​ഡ്മു​ക്തി നേ​ടി. എ​ന്നാ​ല്‍, ശ്വാ​സ​കോ​ശ​ത്തി​ന്‍റെ സ്ഥി​തി മോ​ശ​മാ​യ​തി​നാ​ല്‍ വെ​ന്‍റി​ലേ​റ്റ​ര്‍ നീ​ക്കി​യി​രു​ന്നി​ല്ല. അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​നി​ല ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ വ​ഷ​ളാ​കു​ക​യാ​യി​രു​ന്നു.

1946 ജൂ​ണ്‍ നാ​ലി​ന് ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ നെ​ല്ലൂ​രി​ലാ​ണ് എ​സ്പി​ബി​യു​ടെ ജ​ന​നം. ഹ​രി​ക​ഥാ ക​ലാ​കാ​ര​ന്‍ എ​സ്.​പി. സാം​ബ​മൂ​ര്‍​ത്തി​യാ​യി​രു​ന്നു പി​താ​വ്. അ​മ്മ ശ​കു​ന്ത​ള. 1966ല്‍ ​പു​റ​ത്തി​റ​ങ്ങി​യ ശ്രീ​ശ്രീ​ശ്രീ മ​ര്യാ​ദ രാ​മ​ണ്ണ എ​ന്ന തെ​ലു​ങ്ക് സി​നി​മ​യി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം ഗാ​ന​രം​ഗ​ത്തേ​ക്ക് അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന​ത്. എം​ജി​ആ​ര്‍ നാ​യ​ക​നാ​യ അ​ടി​മൈ​പ്പെ​ണ്‍ എ​ന്ന സി​നി​മ​യി​ലെ ഗാ​ന​ത്തി​ലൂ​ടെ​യാ​ണ് എ​സ്പി​ബി ത​മി​ഴി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ന്ന​ത്.

ത​മി​ഴ്, തെ​ലു​ങ്ക്, മ​ല​യാ​ളം, ക​ന്ന​ഡ, അ​സ​മീ​സ്, ഒ​റി​യ, ബം​ഗാ​ളി, ഹി​ന്ദി, സം​സ്‌​കൃ​തം, തു​ളു, മ​റാ​ത്തി, പ​ഞ്ചാ​ബി തു​ട​ങ്ങി പ​തി​നാ​റു ഭാ​ഷ​ക​ളി​ലാ​യി 40,000 ല്‍ ​അ​ധി​കം ഗാ​ന​ങ്ങ​ള്‍ അ​ദ്ദേ​ഹം ആ​ല​പി​ച്ചി​ട്ടു​ണ്ട്.​തെ​ലു​ങ്ക് സി​നി​മ​ക​ളാ​യ ശ​ങ്ക​രാ​ഭ​ര​ണം, സാ​ഗ​ര സം​ഗ​മം, രു​ദ്ര​വീ​ണ. ഹി​ന്ദി സി​നി​മ​യാ​യ ഏ​ക് ദൂ​ജേ കേ​ലി​യേ. ക​ന്ന​ഡ സി​നി​മ സം​ഗീ​ത​സാ​ഗ​ര ഗ​ണ​യോ​ഗി പ​ഞ്ചാ​ക്ഷ​ര ഗ​വാ​യ്. ത​മി​ഴ് ചി​ത്രം മി​ന്‍​സാ​ര ക​ന​വ് എ​ന്നീ സി​നി​മ​ക​ളി​ലെ ഗാ​ന​ങ്ങ​ള്‍​ക്ക് മി​ക​ച്ച ഗാ​യ​ക​നു​ള്ള ദേ​ശീ​യ പു​ര​സ്കാ​രം അ​ദ്ദേ​ഹം സ്വ​ന്ത​മാ​ക്കി.

മി​ക​ച്ച ഗാ​യ​ക​ന്‍, സം​ഗീ​ത സം​വി​ധാ​യ​ക​ന്‍, ഡ​ബ്ബിം​ഗ് ആ​ര്‍​ട്ടി​സ്റ്റ് എ​ന്നീ മേ​ഖ​ല​ക​ളി​ല്‍ 20ലേ​റെ ത​വ​ണ ആ​ന്ധ്രാ​പ്ര​ദേ​ശ് സ​ര്‍​ക്കാ​രി​ന്‍റെ പു​ര​സ്‌​കാ​രം ല​ഭി​ച്ചു. ആ​ന്ധ്രാ​പ്ര​ദേ​ശ്, ത​മി​ഴ്‌​നാ​ട്, ക​ര്‍​ണാ​ട​ക സ​ര്‍​ക്കാ​രി​ന്‍റെ മി​ക​ച്ച ഗാ​യ​ക​നു​ള്ള പു​ര​സ്‌​കാ​രം നി​ര​വ​ധി പ്രാ​വ​ശ്യം ല​ഭി​ച്ചു. എ​സ്പി​ബി നാ​ല് ഭാ​ഷ​ക​ളി​ലാ​യി അ​മ്ബ​തോ​ളം സി​നി​മ​ക​ള്‍​ക്കാ​യി സം​ഗീ​ത സം​വി​ധാ​നം നി​ര്‍​വ​ഹി​ച്ചി​ട്ടു​ണ്ട്.

തെ​ലു​ങ്ക്, ത​മി​ഴ്, ക​ന്ന​ഡ ഭാ​ഷ​ക​ളി​ലാ​യി എ​ഴു​പ​തോ​ളം സി​നി​മ​ക​ളി​ല്‍ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

കെ.വി. തോമസ് കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് ആകും: പുതുതായി രണ്ട് ജനറല്‍ സെക്രട്ടറിമാര്‍ കൂടി

തിരുവനന്തപുരം: കഴിഞ്ഞ ലോകസഭാ തെരെഞ്ഞെടുപ്പില്‍ സീറ്റ് നഷ്ടപ്പെട്ട കെ.വി. തോമസിന് വര്‍ക്കിംഗ് പ്രസിഡന്റ് പദവി നല്‍കുവാന്‍ തീരുമാനമായി. ഇതോടൊപ്പം രണ്ട് പുതിയ ജനറല്‍ സെക്രട്ടറിമാരെ കൂടി നിയമിച്ച് കെ.പി.സി.സി. പട്ടിക വിപുലീകരണ കാര്യത്തിലും കേരളത്തിലെ ഗ്രൂപ്പുകള്‍ തമ്മില്‍ ധാരണയായി. തൊടുപുഴ സ്വദേശിയായ അശോകനാണ് പട്ടികയില്‍ ഉള്ള ജനറല്‍ സെക്രട്ടറിമാരില്‍ ഒരാള്‍. ഉമ്മന്‍ചാണ്ടിയുടെ ഗ്രൂപ്പുകാരനായ മറ്റൊരു ജനറല്‍ സെക്രട്ടറിയുടെ പേര് പുറത്ത് വന്നിട്ടില്ല. തെരെഞ്ഞെടുപ്പ് കാലത്തും കെ.പി.സി.സി. പുനസംഘടന സമയത്തും പൂര്‍ണ്ണമായി […]

You May Like

Subscribe US Now