“ഇതാണോ ഫെമിനിസം?, ഇതെല്ലാം പേരുണ്ടാക്കാനുള്ള വേല” : യൂട്യൂബറെ സ്ത്രീകള്‍ കൈയ്യേറ്റം ചെയ്ത സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി പി.സി ജോര്‍ജ്

author

കൊച്ചി : യൂട്യൂബര്‍ വിജയ് പി നായരെ നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മിയുള്‍പ്പെടെ മൂന്നു പേര്‍ ചേര്‍ന്ന് കൈയ്യേറ്റം ചെയ്ത സംഭവത്തില്‍ സ്ത്രീകളുടെ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച്‌ പിസി ജോര്‍ജ് എംഎല്‍എ. സ്ത്രീത്വത്തിന് വില കളയുന്ന നടപടിയാണ് ഭാഗ്യലക്ഷ്മിയടക്കമുള്ളവര്‍ സ്വീകരിച്ചതെന്ന് മാധ്യമങ്ങളോട് പിസി ജോര്‍ജ് പറഞ്ഞു. ഈ പറയുന്നവര്‍ ആംബുലന്‍സില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചപ്പോള്‍ എവിടെയായിരുന്നുവെന്നും ഇതെല്ലാം പേരുണ്ടാക്കാനുള്ള വേലയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ ഏറ്റവും ദുഃഖം തോന്നി, ഫെമിനിസത്തിന് ഒരു വിലയില്ലേ?, സ്ത്രീത്വത്തിനു വിലയില്ലേ?, സ്ത്രീത്വത്തിന്റെ വില കളയുന്ന നടപടിയാണ് ഇവര്‍ സ്വീകരിച്ചത്. വിജയ് നായര്‍ എന്ന പൊട്ടന്‍ പറഞ്ഞത് ഒട്ടും ശരിയല്ല. ഇത്ര മോശം ഭാഷയില്‍ ഒരു സ്ത്രീയേയും പറയരുത് എന്നാണ് എന്റെ പക്ഷം. എന്നാല്‍, നടപടി ഇതല്ല’- പി.സി ജോര്‍ജ് എംഎല്‍എ കൂട്ടിച്ചേര്‍ത്തു. മാത്രമല്ല, ഇവര്‍ വിജയ് നായര്‍ക്ക് രണ്ടടി കൊടുത്ത് ഇറങ്ങി വന്നിരുന്നെങ്കില്‍ ഇത്ര പ്രശ്നം ഇല്ലായിരുന്നുവെന്നും ചൊറിയണം കൊണ്ട് മുണ്ടിനടിയില്‍ ഇടുക, മഷി ഒഴിക്കുക, കേട്ടാല്‍ അറയ്ക്കുന്ന തെറി വിളിക്കുക അതില്‍ തെറി വിളിക്കുന്ന പെണ്‍കുട്ടി ഒരു സ്ത്രീയാണോയെന്ന് പോലും തോന്നിപ്പോയെന്നും എംഎല്‍എ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

പാ​ലാ​രി​വ​ട്ടം പാ​ലം ഇ​ന്ന് പൊ​ളി​ച്ചു തു​ട​ങ്ങും

കൊ​ച്ചി: പാ​ലാ​രി​വ​ട്ടം പാ​ലം പൊ​ളി​ക്ക​ല്‍ ഇ​ന്ന് രാ​വി​ലെ തു​ട​ങ്ങും. ആ​ദ്യ ദി​വ​സ​ങ്ങ​ളി​ല്‍ വാ​ഹ​ന ഗ​താ​ഗ​ത​ത്തി​ന് നി​യ​ന്ത്ര​ണ​ങ്ങ​ളൊ​ന്നു​മി​ല്ല. ഡി​എം​ആ​ര്‍​സി, പോ​ലീ​സ്, ദേ​ശീ​യ​പാ​താ അ​തോ​റി​റ്റി എ​ന്നി​വ​ര്‍ ഇ​ന്ന് രാ​വി​ലെ ന​ട​ത്തു​ന്ന സം​യു​ക്ത പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷ​മാ​യി​രി​ക്കും ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ത്തി​ല്‍ തീ​രു​മാ​ന​മു​ണ്ടാ​വു​ക. ഡി​എം​ആ​ര്‍​സി​യു​ടെ മേ​ല്‍​നോ​ട്ട​ത്തി പാ​ലം പ​ണി​യു​ന്ന​ത്. 661 മീ​റ്റ​ര്‍ ദൂ​രം വ​രു​ന്ന പാ​ല​ത്തി​ന്‍റെ ടാ​റ് ഇ​ള​ക്കി​മാ​റ്റു​ന്ന​താ​ണ് ആ​ദ്യ ഘ​ട്ട​ത്തി​ല്‍ ചെ​യ്യു​ക. 4 ദി​വ​സം കൊ​ണ്ട് ഈ ​ജോ​ലി തീ​രും. ഈ ​സ​മ​യം പാ​ല​ത്തി​ന്‍റെ ര​ണ്ട് […]

You May Like

Subscribe US Now