ഇനി കയറ്റുമതി ചെയ്യാം; എന്‍ 95 മാസ്‌കുകളുടെ കയറ്റുമതിക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കി

author

ദില്ലി: എന്‍ 95 മാസ്‌കുകളുടെ കയറ്റുമതിക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം കേന്ദ്ര സര്‍ക്കാര്‍ നീക്കി. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു നേരത്തെ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡിന്റെതാണ് നടപടി. ആഭ്യന്തര ലഭ്യത ഉറപ്പാക്കുന്നതിനായാണ് എന്‍ 95 മാസ്‌കുകളുടെ കയറ്റുമതി നേരത്തെ കേന്ദ്രം പൂര്‍ണമായും തടഞ്ഞിരുന്നത്. എന്നാല്‍ കഴിഞ്ഞ ഓഗസ്റ്റില്‍ ഒരു മാസം 50 ലക്ഷം യൂണിറ്റുകളുടെ കയറ്റുമതിക്കായി അനുമതി നല്‍കിയിരുന്നു.

പിന്നീട് എന്‍ 95 മാസ്‌കുകളുടെയും പിപിഇ കിറ്റുകളുടെയും നിര്‍മാണം രാജ്യത്ത് വന്‍തോതില്‍ വര്‍ധിപ്പിച്ചു. ഇതോടെ കയറ്റുമതിക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കണമെന്ന് നിര്‍മാതാക്കള്‍ കേന്ദ്ര സര്‍ക്കാരിനട് അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മാസ്‌കുകളുടെ കയറ്റുമതിക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം കേന്ദ്ര സര്‍ക്കാര്‍ നീക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

തൃശൂരില്‍ ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ വെട്ടിക്കൊന്നു; കൊലപാതകം പരോളിലിറങ്ങിയപ്പോള്‍

തൃശ്ശൂര്‍: തൃശ്ശൂരില്‍ രണ്ടുമാസത്തെ പരോളിലിറങ്ങിയ പീഡനക്കേസ് പ്രതിയെ വെട്ടിക്കൊന്നു. ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ എളനാട് സ്വദേശി സതീഷിനെയാണ് (കുട്ടന്‍ 38 ) ആളൊഴിഞ്ഞ പറമ്ബില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പഴയന്നൂര്‍ പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍ പെട്ടയാളാണ് സതീഷ്. ഇന്നലെ രാത്രിയോടെ ആയിരിക്കാം കൊലപാതകം എന്നാണ് പൊലീസ് നിഗമനം.പഴയന്നൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

You May Like

Subscribe US Now