ഇനി ജീവിക്കേണ്ട, മരിച്ചാല്‍ മതിയെന്ന് പീഡനത്തിനിരയായ മൂന്നുവയസ്സുകാരന്‍ ; ഡ്രൈവര്‍ക്കെതിരെ നടപടി

author

ദുബായ് : പീഡനത്തിനിരയായി മാനസിക നില താളം തെറ്റിയ മൂന്നുവയസ്സുകാരന്‍ തനിക്ക് മരിക്കണമെന്ന് ആവശ്യപ്പെട്ടെന്ന് അമ്മ. പൊലീസിന് നല്‍കിയ മൊഴിയിലാണ് അമ്മ ഇക്കാര്യം വെളിപ്പെടുത്തിയത്. താന്‍ പീഡനത്തിനിരയായ ലിവിങ് റൂമിലെ കസേരയെ പോലും തനിക്ക് ഇഷ്ടമല്ലെന്നും കുട്ടി പറഞ്ഞു. സംഭവത്തില്‍ വിദേശിയായ കുടുംബ ഡ്രൈവര്‍ക്കെതിരെ യുഎഇ കോടതിയില്‍ നടപടി തുടങ്ങി.

57 വയസുകാരനായ ഡ്രൈവറാണ് ആണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. വീട്ടിലെ മറ്റാരുടെയും ശ്രദ്ധയില്‍ പെടാത്തപ്പോഴായിരുന്നു പീഡനം. അല്‍ ബര്‍ഷ പൊലീസ് സ്‌റ്റേഷനില്‍ കുട്ടിയുടെ അമ്മ പരാതി നല്‍കിയതോടെ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു.

വീട്ടിലെ ജോലിക്കാരിയുടെ ഭര്‍ത്താവ് കൂടിയാണ് പ്രതി. സമീപത്തുള്ള ഏതാനും കുട്ടികളെ നഴ്‌സറിയില്‍ കൊണ്ടാക്കുന്നത് ഇയാളായിരുന്നു. അതുകൊണ്ട് തന്റെ മകനെയും നഴ്‌സറിയിലാക്കാന്‍ അമ്മ പ്രതിയെ ഏല്‍പ്പിച്ചു. അതിനിടെ അയല്‍വാസികളില്‍ നിന്നും അവരുടെ മക്കളെ ഇയാള്‍ ശല്യം ചെയ്തതായി അറിഞ്ഞു. ഇതോടെ കുട്ടിയെ അയാള്‍ക്കൊപ്പം നഴ്‌സറിയില്‍ വിടുന്നത് നിര്‍ത്തി.

തുടര്‍ന്ന് ഒരാഴ്ച കുട്ടിയെ നിരീക്ഷിച്ച്‌ അവന്‍ പീഡനത്തിനിരയായോ അന്ന് കണ്ടെത്താനുള്ള ശ്രമമായിരുന്നുവെന്ന് യുവതി പറഞ്ഞു. ലിവിങ് റൂമിലെ സോഫയില്‍ വെച്ചായിരുന്നു പീഡനമുണ്ടായതെന്ന് കുട്ടി അമ്മയോട് തുറന്നുപറഞ്ഞു. ഡ്രൈവറെ തനിക്ക് ഇഷ്ടമല്ലെന്നും കുട്ടി പറഞ്ഞു. പ്രതി നേരത്തെയും മറ്റുകുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

Leave a Reply

Your email address will not be published. Required fields are marked *

Next Post

മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും ഇന്ന് ശക്തമായ മഴ

തിരുവനന്തപുരം: മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും ഇന്ന് ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്‍റെ മുന്നറിയിപ്പ്. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളക്കെട്ട് രൂപപ്പെടാനും വെള്ളപ്പൊക്കത്തിനും സാധ്യതയുള്ളതിനാല്‍ മുന്‍കരുതല്‍ സ്വീകരിക്കാന്‍ ദുരന്തനിവാരണ അതോറിറ്റിയ്ക്കും നിര്‍ദേശം നല്‍കി. താഴ്ന്നപ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോരപ്രദേശങ്ങള്‍ എന്നിവിടങ്ങളിലുളളവര്‍ ജാഗ്രത പുലര്‍ത്തണമെന്നും അധികൃതര്‍ അറിയിച്ചു. അതേസമയം മലയോര മേഖലയിലേക്കുള്ള രാത്രിസഞ്ചാരം ഒഴിവാക്കണം. കടലാക്രമണ സാധ്യതയുള്ള […]

You May Like

Subscribe US Now