ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈനയുടെ ഇടപെടല്‍; ആശങ്കയറിയിച്ചു രാജാ കൃഷ്ണമൂര്‍ത്തി

author

ഇല്ലിനോയ്: ഇന്ത്യന്‍ അതിര്‍ത്തികളില്‍ ചൈന നടത്തിവരുന്ന പ്രവര്‍ത്തനങ്ങളില്‍ ആശങ്കയറിച്ചു ഇല്ലിനോയില്‍ നിന്നുള്ള ഡമോക്രാറ്റിക് കോണ്‍ഗ്രസ് അംഗവും, ഇന്ത്യന്‍ അമേരിക്കന്‍ വംശജനുമായ രാജാ കൃഷ്ണമൂര്‍ത്തി.

സെപ്റ്റംബര്‍ 17ന് നടന്ന ഹൗസ് ഇന്റലിജന്‍സ് കമ്മറ്റിയിലാണ് രാജാ തന്റെ ആശങ്കയറിച്ചത്. നല്ല അയല്‍രാജ്യങ്ങളുടെ പെരുമാറ്റ രീതിയല്ല ചൈനയുടേതെന്നു കൃഷ്ണമൂര്‍ത്തി വ്യക്തമാക്കി.

കോണ്‍ഗ്രസ് അംഗം രാജാ കൃഷ്ണമൂര്‍ത്തി നാഷണല്‍ ഡിഫന്‍സ് ഓതറൈസേഷന്‍ ആക്‌ട് ഭേദഗതി അവതരിപ്പിച്ച്‌ കൊണ്ടുവന്ന പ്രമേയത്തില്‍, അതിര്‍ത്തി പ്രദേശങ്ങളില്‍ ചൈന നടത്തുന്ന പ്രകോപനങ്ങളെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയും യുഎസ് ഹൗസ് അത് പാസാക്കുകയും ചെയ്തിരുന്നു. ഇതേ രീതിയിലുള്ള മറ്റൊരു പ്രമേയം കൃഷ്ണമൂര്‍ത്തി സെനറ്റില്‍ അവതരിപ്പിച്ചതും പാസായിരുന്നു.

1996 ലെ ഇന്ത്യാ ചൈനാ കരാര്‍ ലംഘിച്ചു അതിര്‍ത്തിയില്‍ വെടിവയ്പ്പ് നടത്തിയതായി ഇരുരാജ്യങ്ങളും പരസ്പരം കുറ്റപ്പെടുത്തിയിരുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിനും, അതിര്‍ത്തിയില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിനും ആവശ്യമായ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് രാജാ കൃഷ്ണമൂര്‍ത്തി ആവശ്യപ്പെട്ടു.

അമേരിക്ക സമാധാനത്തിന്റെ സന്ദേശവാഹകരായി പ്രവര്‍ത്തിക്കുമെന്നും, അതിര്‍ത്തിലെ സംഭവ വികാസങ്ങള്‍ സശ്രദ്ധം വീക്ഷിച്ചുവരികയാണെന്നും കൃഷ്ണമൂര്‍ത്തി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

'നരേന്ദ്രമോദി ഇന്ന് യുഎന്‍ അസംബ്ലിയെ അഭിസംബോധന ചെയ്യും'; പാക്കിസ്ഥാന് ശക്തമായ മറുപടി നല്‍കുമെന്ന് സൂചന

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഐക്യരാഷ്ട്ര സഭാ ജനറല്‍ അസംബ്ലിയുടെ 75-ാം സമ്മേളനത്തെ ഇന്ന് അഭിസംബോധന ചെയ്യും. പൊതു ചര്‍ച്ചയില്‍ ശനിയാഴ്ച ഉച്ചയ്ക്കു മുന്‍പ് ആദ്യത്തെ പ്രസംഗം മോദിയുടേത് ആയിരിക്കും. കശ്മീര്‍ വിഷയം ഉന്നയിച്ച്‌ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നടത്തിയ പ്രസം​ഗത്തിന് മോദി ശക്തമായ മറുപടി നല്‍കിയേക്കും. തീവ്രവാദത്തിനെതിരായ ആഗോള നടപടികള്‍ ശക്തപ്പെടുത്തേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രിയുടെ പ്രസംഗത്തില്‍ എടുത്തുപറയുമെന്നാണ് കരുതുന്നത്. കോവിഡിനെ പ്രതിരോധിക്കാനുള്ള ബഹുമുഖമായ പദ്ധതികളാണ് ഇത്തവണത്തെ സമ്മേളനത്തിന്റെ […]

You May Like

Subscribe US Now