ഇന്ത്യന്‍ സംഘം ഓസ്ട്രേലിയയില്‍

author

സിഡ്നി: രണ്ട് മാസം നീണ്ടുനില്‍ക്കുന്ന പര്യടനത്തിനായി ഇന്ത്യന്‍ ടീം ഓസ്ട്രേലിയയില്‍ എത്തി. കോഹ് ലിയുടെ നേതൃത്വത്തില്‍ 25 അംഗ ഇന്ത്യന്‍ ടീമാണ് ഓസ്ട്രേലിയയിലേക്ക് എത്തിയത്.

14 ദിവസത്തെ ക്വാറന്റൈനിന് ഇടയില്‍ പരിശീലനം നടത്താനും കളിക്കാര്‍ക്ക് കഴിയും. സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍, കമിന്‍സ് എന്നിവരും വ്യാഴാഴ്ചയോടെ നാട്ടിലേക്ക് എത്തി. ബയോ ബബിളിന് കീഴില്‍ ബ്ലാക്ക്ടൗണ്‍ ഇന്റര്‍നാഷണല്‍ സ്പോര്‍ട്സ് പാര്‍ക്കിലാണ് ക്വാറന്റൈനില്‍ ഇരിക്കുന്ന സമയം ഇന്ത്യന്‍ ടീം പരിശീലനം നടത്തുക.

അതിനിടയില്‍ പ്രത്യേക പരിഗണനയാണ് ഇവിടെ ഇന്ത്യന്‍ നായകനെ തേടി എത്തുന്നത്. പുള്‍മാന്‍ ഹോട്ടലിലാണ് ഇന്ത്യന്‍ സംഘം തങ്ങുന്നത്. ഇത് ന്യൂ സൗത്ത് വെയ്ല്‍സ് റഗ്ബി ടീമിന്റെ താവളമാണ്. നിലവില്‍ റഗ്ബി ടീം മറ്റൊരു ഹോട്ടലിലാണ്.

ഓസ്ട്രേലിയന്‍ റഗ്ബി ഇതിഹാസ താരം ബ്രാഡ് ഫിറ്റ്ലര്‍ തങ്ങുന്ന സ്യൂട്ടാണ് കോഹ് ലിക്ക് ലഭിച്ചത്. കളിക്കാരുടെ കുടുംബാംഗങ്ങളും ഓസ്ട്രേലിയയിലേക്ക് എത്തിയിട്ടുണ്ട്. ഇവരും ക്വാറന്റൈനിന് വിധേമാവണം. ഐപിഎല്‍ കഴിഞ്ഞ് എത്തിയ ഓസീസ് താരങ്ങള്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി ദേശിയ ക്യാംപില്‍ ചേരും

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഗൂഗിള്‍ ഫോട്ടോകളിലെ പരിധിയില്ലാത്ത സൗജന്യം അവസാനിപ്പിച്ച്‌ ഗൂഗിള്‍

ഗൂഗിള്‍ ഫോട്ടോകളിലൂടെ പരിധിയില്ലാത്ത സൗജന്യ ഫോട്ടോയും വീഡിയോ സ്‌റ്റോറേജും അവസാനിപ്പിക്കുകയാണെന്ന് ഗൂഗിള്‍ പ്രഖ്യാപിച്ചു. 2021 ജൂണ്‍ 1 ന് ഉപയോക്താക്കള്‍ക്ക് ഓരോ അക്കൗണ്ടിനും 15 ജിബി എന്ന സൗജന്യപരിധി നിലനിര്‍ത്തും. ഗൂഗിള്‍ ഡ്രൈവിന്‍റെ സ്‌റ്റോറേജ് പ്രോഗ്രാമുകളിലെ അധിക മാറ്റങ്ങളോടൊപ്പം ഇതും സംഭവിക്കുന്നത്. ഗൂഗിള്‍ വര്‍ക്ക്‌സ്‌പെയ്‌സ് ഡോക്യുമെന്റുകളും സ്‌പ്രെഡ്ഷീറ്റുകളും ഇങ്ങനെയായിരിക്കണമെന്നില്ല. എന്നാല്‍, നിഷ്‌ക്രിയ അക്കൗണ്ടുകളില്‍ നിന്ന് ഡാറ്റ ഇല്ലാതാക്കാന്‍ ഗൂഗിള്‍ ആരംഭിക്കും. ഗൂഗിള്‍ അതിന്റെ സ്‌റ്റോറേജ് പോളിസി മാറ്റുന്നത് നിര്‍ഭാഗ്യകരമാണെങ്കിലും, 15 […]

Subscribe US Now