ഇന്ത്യയില്‍ കോവിഡ് രോ​ഗബാധിതര്‍ ഉയരുന്നു; രോ​ഗികള്‍ നാല്‍പ്പത്തിയൊന്‍പത് ലക്ഷത്തിലേക്ക്

author

രാജ്യത്ത് ആശങ്ക ഉര്‍ത്തി കോവിഡ് രോ​ഗവ്യാപനം അതിവേ​ഗം കുതിച്ചുയരുന്നു. ദിനം പ്രതിയുള്ള കോവിഡ് രോ​ഗികളുടെ എണ്ണം തൊണ്ണൂറായിരം കവിഞ്ഞ് ഉയരുമ്ബോള്‍ അന്‍പത് ലക്ഷമെന്നതിലേക്ക് രാജ്യത്തെ രോ​ഗികളുടെ എണ്ണമെത്താന്‍ രണ്ട് ദിവസം മതിയാവും.

ഞായറാഴ്ചത്തെ കണക്ക് പ്രകാരം ഇന്ത്യയില്‍ 48, 46,427 കോവിഡ് രോ​ഗികളാണുള്ളത്. പതിമൂന്നു സംസ്ഥാനങ്ങളില്‍ ശരാശരി ഒരു ലക്ഷത്തിന് മുകളിലാണ് രോഗികളുടെ എണ്ണം.

കോവിഡ് മരണ നിരക്ക് ഉയരുന്നത് രാജ്യത്ത് ഭീഷണിയാവുകയാണ്. ഒരു ദിവസം ആയിരത്തിന് മുകളിലാണ് കോവിഡ് മരണം ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നിലവില്‍ 79,722 പേരാണ് രാജ്യത്ത് കോവിഡ് മൂലം മരിച്ചത്.

രാജ്യത്തെ കോവിഡ് രോഗികളില്‍ അറുപത് ശതമാനവുമുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ ഞായറാഴ്ച പ്രതിദിന വര്‍ദ്ധന കുറഞ്ഞത് ആശ്വാസമാണ്. 

Leave a Reply

Your email address will not be published. Required fields are marked *

Next Post

വര്‍ക്കലയില്‍ ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ച നിലയില്‍

വര്‍ക്കല വെട്ടുരില്‍ ഒരു കുടുംബത്തിലെ മൂന്നു പേരെ മരിച്ച നിലയില്‍ കണ്ടത്തി. അച്ഛനും അമ്മയും മകളുമാണ് മരിച്ചത്. മൃതദേഹങ്ങള്‍ കത്തികരിഞ്ഞ നിലയിലാണ് കണ്ടത്. വെട്ടൂര്‍ സ്വദേശി ശ്രീകുമാര്‍(60) , ഭാര്യ മിനി (55) , മകള്‍ അനന്തലക്ഷ്മി (26) എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ 3.30 നാണ് വീട്ടില്‍ നിന്നും നിലവിളിയും പുകയുയരുന്നത് നാട്ടുകാര്‍ കണ്ടത്. പൊലീസും ഫയര്‍ഫോഴ്സുമെത്തി തീയണച്ചപ്പോഴേക്കും മൂന്നുപേരുടേയും മരണം സംഭവിച്ചു. കടബാധ്യതയെ തുടര്‍ന്ന് നിരാശയിലായിരുന്നു കുടുംബമെന്ന് അയല്‍വാസികള്‍ […]

Subscribe US Now