ഇന്ത്യയില്‍ കോവിഡ് രോ​ഗബാധിതര്‍ 75 ലക്ഷത്തിലേക്ക്, മരണം 1,14,031 ആയി; 24 മണിക്കൂറിനിടെ 61,871 പേര്‍ക്ക് രോ​ഗം

author

ഇന്ത്യയില്‍ കോവിഡ് രോ​ഗബാധിതരുടെ എണ്ണം 75 ലക്ഷത്തിലേക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 61,871 പേര്‍ക്കാണ് കോവിഡ് രോ​ഗബാധ സ്ഥിരീകരിച്ചത്.

ഇതോടെ രാജ്യത്തെ കോവിഡ് രോ​ഗികളഉടെ എണ്ണം 74,94,551 ആയി ഉയര്‍ന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്ക് ശേഷം ഇന്ത്യയില്‍ കോവിഡ് മരണങ്ങള്‍ വീണ്ടും ആയിരം കവിഞ്ഞു.

ഇന്നലെ മാത്രം രാജ്യത്ത് 1033 പേരാണ് കോവിഡ് രോ​ഗബാധമൂലം മരണപ്പെട്ടത്. ഇതോടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം 1,14,031ആയി. മഹാരാഷ്ട്ര, തമിഴ്നാട്, കര്‍ണാടക, കേരള എന്നിവിടങ്ങളില്‍ രോ​ഗബാധിരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനയാണ്.

മഹാരാഷ്ട്രയില്‍ 10,259 പേര്‍ക്കും കേരളത്തില്‍ 9,016 പേര്‍ക്കും കര്‍ണാടകയില്‍ 7,184 പേര്‍ക്കും തമിഴ്നാട്ടില്‍ 4,295 പേര്‍ക്കുമാണ് ഇന്നലെ കോവിഡ് പോസിറ്റീവായത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

നാലംഗ കുടുംബം തീപൊള്ളലേറ്റ് മരിച്ച നിലയില്‍

ഫരീദ്കോട്ട്‌:നാലംഗ കുടുംബത്തെ തീകൊളുത്തി ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.പഞ്ചാബിലെ ഫരീദ്‌കോട്ട് ജില്ലയിലാണ് സംഭവം ഉണ്ടായത്. ധര്‍മപാല്‍ എന്നയാളും കുടുംബവുമാണ് ആത്മഹത്യ ചെയ്തത്. ലോക്ക് ഡൗണിനെ തുടര്‍ന്ന് ജോലി നഷ്ടമാകുകയും, തുടര്‍ന്നുണ്ടായ സാമ്ബത്തിക പ്രതിസന്ധികളുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം..വീട്ടിലെ എല്‍.പി.ജി സിലിണ്ടര്‍ കുടുംബാംഗങ്ങള്‍ ഉറങ്ങുന്ന റൂമില്‍വച്ച്‌ തുറന്ന് വിട്ടതിന് ശേഷം മണ്ണെണ്ണയൊഴിച്ച്‌ ധര്‍മപാല്‍ തീകൊളുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നിമിഷങ്ങള്‍ക്കകം തന്നെ തീ ആളിപ്പടര്‍ന്ന് നാല് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. […]

You May Like

Subscribe US Now