ഇന്ത്യയില്‍ തിരിച്ചുവരവ് പ്രഖ്യാപിച്ച്‌ പബ്ജി മൊബൈല്‍.

author

ഇന്ത്യയില്‍ തിരിച്ചുവരവ് പ്രഖ്യാപിച്ച്‌ പബ്ജി മൊബൈല്‍. ഇന്ത്യ എന്ന പേരിലാണ് ഗെയിമിന്റെ തിരിച്ചുവരവ്. പുതിയ ഗെയിം എന്ന് പുറത്തിറങ്ങുമെന്ന് വ്യക്തമാക്കിയിട്ടില്ലെങ്കിലും ഉടന്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബറിലാണ് ഇന്ത്യ പബ്ജി അടക്കമുള്ള ആപ്പുകളെ നിരോധിച്ചത്. ഇതിന് പിന്നാലെ, ചൈന ആസ്ഥാനമായുള്ള ടെന്‍സെന്റ് ഗെയിമുമായുള്ള കരാര്‍ അവസാനിപ്പിക്കുന്നതായി പബ്ജി കോര്‍പ്പറേഷന്‍ അറിയിച്ചിരുന്നു.

അടിമുടി മാറ്റവുമായി പുതിയ ഗെയിം ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നാണ് കമ്ബനി അറിയിച്ചിരിക്കുന്നത്. ഉപഭോക്താക്കളുടെ ഡാറ്റ സുരക്ഷ ഉറപ്പുവരുത്തുമെന്നും പ്രാദേശികമായുള്ള മാറ്റങ്ങളും പുതിയ ഗെയിമില്‍ ഉണ്ടാകും. ഇന്ത്യയ്ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഗെയിം ആകും അവതരിപ്പിക്കുക. ഡാറ്റ സുരക്ഷിതമാക്കാന്‍ കൃത്യമായ പരിശോധനകള്‍ നടത്തുമെന്നും കമ്ബനി വ്യക്തമാക്കുന്നു. പ്രാദേശികമായ ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള മാറ്റങ്ങള്‍ ഗെയിമില്‍ വരുത്തുമെന്ന് പബ്ജി കോര്‍പ്പറേഷന്‍ പറയുന്നു. ഇതനുസരിച്ച്‌, കഥാപാത്രങ്ങളും അവരുടെ വസ്ത്രധാരണം, വിര്‍ച്വല്‍ സിമുലേഷന്‍ ട്രെയിനിങ് ഗ്രൗണ്ട്, എഫക്‌ട്സ് എന്നിവയിലെല്ലാം മാറ്റമുണ്ടാകും. കുട്ടികളുടെ ഗെയിം സമയം നിയന്ത്രിക്കാനുള്ള സംവിധാനവും ഉണ്ടാകും.

ഇതുകൂടാതെ, ഇന്ത്യയില്‍ വിവിധ ഇടങ്ങളില്‍ ഷോറൂമുകള്‍ തുറക്കുമെന്നും കമ്ബനി അറിയിച്ചുണ്ട്. ഉപഭോക്താക്കളുടെ സേവനത്തിനായി നൂറ് ജീവനക്കാരെ നിയമിക്കും. ഇന്ത്യയില്‍ 746 കോടിയുടെ നിക്ഷേപം നടത്താനാണ് പബ്ജി കോര്‍പ്പറേഷനും മാതൃസ്ഥാപനമായ ക്രാഫ്റ്റണിന്റേയും പദ്ധതി. ലോക്കല്‍ വീഡിയോ ഗെയിം, ഇ-സ്പോര്‍ട്സ്, വിനോദ-ഐടി മേഖല എന്നിവയാണ് ലക്ഷ്യമിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ശാന്തിവിള ദിനേശിനെതിരെ വീണ്ടും പരാതി നല്‍കി ഭാഗ്യലക്ഷ്മി

സിനിമ സംവിധായകന്‍ ശാന്തിവിള ദിനേശിനെതിരെ വീണ്ടും പരാതി നല്‍കി ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. മുഖ്യമന്ത്രിക്കും ഡി.ജി.പിക്കുമാണ് ഭാഗ്യലക്ഷ്മി പരാതി നല്‍കിയത്. തന്നെ കുറിച്ച്‌ അപവാദ പരാമര്‍ശമുള്ള വീഡിയോ യൂ ട്യൂബില്‍ അപ്ലോഡ് ചെയ്തെന്നാണ് പരാതി. പരാതിയില്‍ സൈബര്‍ ക്രൈം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഭാഗ്യലക്ഷ്മിയുടെ മൊഴിയെടുത്ത ശേഷം പൊലീസ്, സംവിധായകന്‍ ശാന്തിവിള ദിനേശിനെ വിളിച്ചുവരുത്തി താക്കീത് നല്‍കി.

You May Like

Subscribe US Now