ഇന്ദ്രന്‍സ് ഇനി ‘വേലുക്കാക്ക’; പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു

author

ഇന്ദ്രന്‍സിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ അശോക് ആര്‍. കലീത്ത കഥയെഴുതി സംവിധാനം ചെയ്യുന്ന ‘വേലുക്കാക്ക’ എന്ന ചിത്രത്തിന്റെ ചിത്രീകരണം ഒക്ടോബര്‍ 16ന് രാവിലെ പാലക്കാട് ആരംഭിച്ചു. പി.ജെ.വി. ക്രിയേഷന്‍സിന്റെ ബാനറില്‍ സിബി വര്‍ഗ്ഗീസ് പുല്ലൂരുത്തിക്കരി നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഷാജി ജേക്കബ് നിര്‍വ്വഹിക്കുന്നു.സത്യന്‍ എം എ തിരക്കഥ സംഭാഷണമെഴുതുന്നു. മുരളി ദേവ് ശ്രീനിവാസ് മേമുറി എന്നിവരുടെ വരികള്‍ക്ക് റിനില്‍ ഗൗതം, യുനുസ്യോ സംഗീതം പകരുന്നു.

ലോക്ക്ഡൗണ്‍ ആരംഭിക്കുന്നതിനു തൊട്ടുമുന്‍പായി ഇന്ദ്രന്‍സ് കേന്ദ്രകഥാപാത്രമായ മറ്റൊരു ചിത്രം ചിത്രീകരണം ആരംഭിച്ചിരുന്നു. ഇന്ദ്രന്‍സ്, പോള്‍ ഷാബിന്‍, ചന്ദ്ര ലക്ഷ്മണ്‍, ശ്രേയ രമേശ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം.ആര്‍. അജയന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ദി ഗോസ്റ്റ് റെെറ്റര്‍’ എന്ന ചിത്രമായിരുന്നു അത്. അടുത്തിടെ ഇന്ദ്രന്‍സ് വളരെ വ്യത്യസ്ത ലുക്കിലെത്തിയ ഒരു ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.

ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ പുറത്തിറങ്ങിയ ‘അഞ്ചാം പാതിരാ’ എന്ന സിനിമയിലെ ഇന്ദ്രന്‍സിന്റെ അതിഥി വേഷം ശ്രദ്ധ നേടിയിരുന്നു. ജയിലില്‍ കഴിയുന്ന റിപ്പറായി കുറച്ചു നേരം മാത്രമേ സ്‌ക്രീനില്‍ നിറഞ്ഞുള്ളൂ എങ്കിലും ആ കഥാപാത്രം ഒട്ടേറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ബി​ഹാ​ര്‍ മ​ന്ത്രി കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു

പാ​റ്റ്ന: മു​തി​ര്‍​ന്ന ജെ​ഡി​യു നേ​താ​വും ബി​ഹാ​ര്‍ മ​ന്ത്രി​യു​മാ​യ ക​പി​ല്‍ ദി​യോ കാ​മ​ത്ത് (69) കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു. പാ​റ്റ്ന​യി​ലെ എ​യിം​സി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം. ബി​ഹാ​റി​ല്‍ 10 വ​ര്‍‌​ഷം മ​ന്ത്രി​യാ​യി. ക​ഴി​ഞ്ഞ 40 വ​ര്‍​ഷ​മാ​യി അ​ദ്ദേ​ഹം രാ​ഷ്ട്രീ​യ​ത്തി​ല്‍ സ​ജീ​വ​മാ​യി​രു​ന്നു. ക​ഴി​ഞ്ഞ ആ​ഴ്ച കോ​വി​ഡ് ബാ​ധി​ച്ച്‌ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​സ്ഥി​തി തി​ങ്ക​ളാ​ഴ്ച​യോ​ടെ വ​ഷ​ളാ​യി​രു​ന്നു. വെ​ന്‍റി​ലേ​റ്റ​ര്‍ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ജീ​വ​ന്‍‌ നി​ല​നി​ര്‍​ത്തി​യി​രു​ന്ന​ത്. കാ​മ​ത്തി​ന്‍റെ നി​ര്യാ​ണ​ത്തി​ല്‍‌ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​ര്‍ അ​നു​ശോ​ചി​ച്ചു.

You May Like

Subscribe US Now