‘ഇന്ന് ആലോചിക്കുമ്ബോള്‍ സ്വയം പുച്ഛം തോന്നുന്നു’, സലിംകുമാറിനോട് മാപ്പ് പറഞ്ഞ് ജ്യോതികൃഷ്ണ

author

വര്‍ഷങ്ങള്‍ക്കു മുന്‍പുണ്ടായ സിനിമ സെറ്റില്‍വച്ച്‌ വഴക്കിട്ടത്തിന് നടന്‍ സലിംകുമാറിനോട് മാപ്പ് പറഞ്ഞ് ജ്യോതികൃഷ്ണ. ഫേയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് നടി മാപ്പു പറഞ്ഞത്.

പക്വതയില്ലായ്മ കൊണ്ട് ചെയ്തുപോയതാണെന്നും ഇന്ന് ആലോചിക്കുമ്ബോള്‍ പുച്ഛം തോന്നുന്നു എന്നുമാണ് ജ്യോതികൃഷ്ണ പറയുന്നത്. താരം കൊണ്ടുവന്ന സോറി ചലഞ്ചിലൂടെയാണ് 2013 ലുണ്ടായ ചെറിയ വഴക്കിനെക്കുറിച്ചും തുടര്‍ന്നുണ്ടായ സംഭവങ്ങളും ജ്യോതി കൃഷ്ണ വിവരിച്ചത്.

ജ്യോതികൃഷ്ണയുടെ വാക്കുകള്‍

നമുക്കെല്ലാം പ്രിയങ്കരനായ സലിം കുമാര്‍ ചേട്ടനോടാണ് എനിക്ക് ആദ്യം സോറി പറയേണ്ടത്. 2013ല്‍ മൂന്നാം നാള്‍ ഞായറാഴ്ചയുടെ സെറ്റില്‍ വച്ച്‌ ഞാനും സലീമേട്ടനും തമ്മില്‍ വഴക്കുണ്ടായി. എന്റെ പക്വതയില്ലായ്മ കൊണ്ടാണ് അത് സംഭവിച്ചത്. ചെറിയൊരു കാര്യത്തില്‍ തുടങ്ങിയതാണ്. നല്ലരീതിയിലുള്ള വഴക്കായി മാറി.

വഴക്കുണ്ടായ ശേഷം ഞങ്ങള്‍ പരസ്പരം മിണ്ടിയിട്ടില്ല. അന്ന് സിനിമ കഴിഞ്ഞ് സെറ്റില്‍ നിന്ന് എല്ലാവരോടും യാത്ര പറഞ്ഞ് ഇറങ്ങിയപ്പോള്‍ സലിം കുമാര്‍ ചേട്ടനോട് മാത്രം യാത്ര പറഞ്ഞില്ല. അദ്ദേഹം അവിടെ ഇരിക്കുന്നത് ഞാന്‍ കണ്ടിരുന്നു. ഞാന്‍ അടുത്തുവന്ന് യാത്ര പറയുമെന്ന് അദ്ദേഹവും പ്രതീക്ഷിച്ചിരുന്നു.

പിന്നീട് ഞാന്‍ ചെയ്തത് ശരിയായില്ല എന്ന് അദ്ദേഹം പറഞ്ഞതായി അറിഞ്ഞു. എനിക്കും അറിയാം ആ ചെയ്തത് ശരിയായില്ല എന്ന്. പക്ഷേ ആ ഒരു പ്രായത്തിന്റെ പക്വതക്കുറവും വാശിയും ഒക്കെയാകാം. ഇന്ന് അത് ആലോചിക്കുമ്ബോള്‍ എനിക്കു സ്വയം പുച്ഛം തോന്നുന്നു.

എന്നാല്‍ പിന്നീട് സലീമേട്ടന്‍ വളിച്ചിരുന്നു. അദ്ദേഹവുമായി പിന്നീട് സംസാരിച്ചിട്ടുണ്ടെങ്കിലും ഒരു സോറി പറയാന്‍ പറ്റിയിരുന്നില്ല. ഈ അവസരം അതിനായി വിനിയോഗിക്കുന്നു. എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നും ഞാന്‍ ക്ഷമ ചോദിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ബാര്‍ കോഴ: ചെന്നിത്തലയ്ക്ക് ഒരു കോടിയും, വി എസ് ശിവകുമാറിന് 25 ലക്ഷവും കെ ബാബുവിന് 50 ലക്ഷവും നല്‍കിയെന്ന് ബിജു രമേശ്

തിരുവനന്തപുരം: ബാര്‍ കോഴ കേസില് പുതിയ വെളിപ്പെടുത്തലുമായി ബിജു രമേശ്. ബാര്ക്കോഴ കേസില് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും കോണ്ഗ്രസ് നേതാക്കള്ക്കും ബാര് മുതലാളിമാരില് നിന്നും പിരിച്ചെടുത്ത തുക നല്കിയെന്നാണ് ബിജു രമേശ് വെളിപ്പെടുത്തിയിരിക്കുന്നത്. കെപിസിസി ഓഫീല് രണ്ടുകോടി രൂപ എത്തിച്ചു നല്കിയെന്നാണ് ബിജു രമേശ് പറയുന്നത്. അന്നത്തെ ആഭ്യന്തര മന്ത്രിയായ രമേശ് ചെന്നിത്തലയ്ക്ക് രണ്ടുകോടി രൂപ നല്കിയെന്നുമാണ് ബിജു രമേശ് വെളിപ്പെടുത്തിയിരിക്കുന്നത്. ബാര് മുതലാളിമാരില് നിന്ന് 10 കോടി […]

You May Like

Subscribe US Now