ഇന്‍ഷുറന്‍സ് കമ്ബനി ഏജന്‍റ് എന്ന വ്യാജേന 86കാരനെ കബളിപ്പിച്ച്‌ ആറു കോടി രൂപ തട്ടിത്തു; 17കാരന്‍ അ‌റസ്റ്റില്‍

author

ന്യൂഡല്‍ഹി : ഇന്‍ഷുറന്‍സ് കമ്ബനി ഏജന്‍റ് എന്ന വ്യാജേന 86കാരനെ കബളിപ്പിച്ച്‌ ആറു കോടി രൂപ തട്ടിയെടുത്ത കേസില്‍ 17കാരന്‍ അ‌റസ്റ്റില്‍ . വ്യാജ രേഖകള്‍ ഉപയോഗിച്ച്‌ ഉണ്ടാക്കിയ ബാങ്ക് അക്കൗണ്ടുകളിലേക്ക് വയോധികന്‍റെ അക്കൗണ്ടില്‍ നിന്ന് പണം ട്രാന്‍സ്ഫര്‍ ചെയ്തായിരുന്നു തട്ടിപ്പ്.

ഡല്‍ഹി പൊലീസിലെ സാമ്ബത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന പ്രത്യേക സംഘമാണ് തട്ടിപ്പ് പിടികൂടിയത്. സ്കൂള്‍ പഠനം പാതിവഴിയില്‍ നിര്‍ത്തിയ 17കാരനും ചില കൂട്ടാളികളും ചേര്‍ന്നാണ് കോടികളുടെ തട്ടിപ്പ് നടത്തിയത്.

വ്യാജ രേഖകള്‍ ഉപയോഗിച്ച്‌ ഇന്‍ഷുറന്‍സ് കമ്ബനിക്ക് രൂപം നല്‍കിയായിരുന്നു ഇവരുടെ തട്ടിപ്പ്. ഇന്‍ഷുറന്‍സ് പണം ലഭിക്കാന്‍ സഹായിക്കാമെന്ന വ്യാജേനയാണ് സംഘം 86കാരനെ സമീപിച്ചത്. തുടര്‍ന്ന് കാര്യങ്ങള്‍ പറഞ്ഞ് വിശ്വസിപ്പിച്ച സംഘം 86കാരന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ കൈക്കലാക്കി. തുടര്‍ന്ന് പണം തന്റെ അക്കൗണ്ടിലേക്ക് 17കാരന്‍ മാറ്റുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. 17കാരന്റെ കൂട്ടാളികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

ടെലിഫോണിലൂടെയാണ് ഇവര്‍ 86കാരനുമായി പരിചയം സ്ഥാപിച്ചത്. ഇന്‍ഷുറന്‍സ് കമ്ബനികള്‍ക്ക് വേണ്ടി രൂപം നല്‍കിയ കോള്‍ സെന്ററിന്‍റെ മറവിലായിരുന്നു തട്ടിപ്പ്.സെന്‍ട്രല്‍ ഡല്‍ഹി നിവാസിയായ 17കാരന്‍ വ്യാജ പേരിലാണ് ബാങ്ക് അക്കൗണ്ട് തുറന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

കല്‍പന ചൗളയുടെ സ്മരണയ്ക്കായി ബഹിരാകാശ വാഹനത്തിന് പേരിടാന്‍ അമേരിക്ക

പുതിയ ബഹിരാകാശ വാഹനത്തിന് കല്‍പന ചൗളയുടെ പേരിടാന്‍ അമേരിക്ക. രാജ്യാന്തര സ്‌പേസ് സ്റ്റേഷനിലേക്ക് അയക്കാനിരിക്കുന്ന വാഹനത്തിനായിരിക്കും പേര് നല്‍കുക. കല്‍പന ചൗള നല്‍കിയ സംഭാവനകള്‍ക്ക് ബഹുമതിയായാണ് പേരിടല്‍. ഇന്ത്യക്കാരിയായ ആദ്യത്തെ ബഹിരാകാശ യാത്രികയാണ് കല്‍പന. എന്‍ ജി 14 ദൗത്യത്തിന്റെ ഭാഗമായി വിക്ഷേപിക്കുന്ന റോക്കറ്റിലായിരിക്കും പേടകം യാത്ര തിരിക്കുക. സെപ്റ്റംബര്‍ 29ന് വെര്‍ജിനിയയിലെ വാലപ്‌സ് ഫ്‌ളൈറ്റ് ഫെസിലിറ്റിയില്‍ നിന്നായിരിക്കും യാത്ര. രണ്ട് ദിവസത്തെ യാത്രക്ക് ശേഷം 3,629 കിലോഗ്രാം സാധനസാമഗ്രികളുമായി […]

You May Like

Subscribe US Now